സാന്ത്വനം ലൊക്കേഷനിലെ ചിരിനിമിഷം, ജയന്തിയെ നന്നാക്കാനുള്ള ശ്രമമാണെന്ന് സേതു, വീഡിയോ വൈറല്‍
നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിക്കുനന താരങ്ങളോട് പ്രേക്ഷകര്‍ക്ക് അത്ര താല്‍പര്യമുണ്ടാവാറില്ല. ടെലിവിഷന്‍ സീരിയലുകളുടെ കാര്യത്തിലാണെങ്കില്‍ പറയാനുമില്ല. വില്ലത്തിമാരായെത്തുന്ന അഭിനേത്രികള്‍ക്ക് അത്ര മികച്ച അനുഭവങ്ങളല്ല ലഭിക്കാറുള്ളത്. മുത്തശ്ശിമാരും അമ്മമാരുമൊക്കെ മോശമായി പെരുമാറിയതിനെക്കുറിച്ച് പറഞ്ഞ് താരങ്ങളെത്താറുണ്ട്. എന്തിനാണ് ഇങ്ങനെ ദ്രോഹിക്കുന്നതെന്നും, അങ്ങനെ ചെയ്യരുതെന്നുമൊക്കെയാണ് പലരും പറയാറുള്ളത്. കഥാപാത്രങ്ങളാണ് അങ്ങനെ ചെയ്യുന്നതെന്ന് പറഞ്ഞാലും സീരിയല്‍ ആരാധകര്‍ അത് മനസ്സിലാക്കാറില്ലെന്നും താരങ്ങള്‍ പറയാറുണ്ട്.
പ്രേക്ഷകരുടെ പ്രിയ പരമ്പരയായ സാന്ത്വനത്തില്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നവരാണ് ദിവ്യ ബിനുവും അപ്‌സരയും. അഞ്ജലിയുടെ അമ്മയായാണ് ദിവ്യയെത്തുന്നത്. ദേവിയുടെ സഹോദരഭാര്യയും അഞ്ജലിയുടെ അപ്പച്ചിയുമായാണ് അപ്‌സര എത്തുന്നത്. ബിജേഷ് അവനൂരാണ് അപ്‌സരയുടെ ഭര്‍ത്താവായെത്തുന്നത്. സാന്ത്വനം വീട്ടിലെള്ളവരോടെല്ലാം വെറുപ്പുമായാണ് അഞ്ജലിയുടെ അമ്മയും അപ്പച്ചിയും നടക്കുന്നത്. ഇവരുടെ വരവില്‍ കുടുംബത്തിലുള്ളവര്‍ക്കൊന്നും താല്‍പര്യമില്ല.
അപ്രതീക്ഷിതമായാണ് അഞ്ജലിയും ശിവനും ഒന്നായത്. ഈ തീരുമാനത്തില്‍ ഇരുവരും ഏറെ അസ്വസ്ഥരായിരുന്നു. ദേവിയാണ് ഇതിനെല്ലാം കാരണമെന്നായിരുന്നു ഇവര്‍ പറഞ്ഞത്. ബാലന്റെ അമ്മയുള്‍പ്പടെയുള്ളവരും അഞ്ജലിയുമെല്ലാം ദേവിയെ തെറ്റിദ്ധരിച്ചിരുന്നുവെങ്കിലും ഹരി യാഥാര്‍ത്ഥ്യം പറഞ്ഞതോടെ അത് മാറുകയായിരുന്നു. ഇടയ്ക്ക് സാന്ത്വനം വീട്ടിലേക്ക് ഇവരെത്താറുണ്ട്. ജയന്തിയെ നന്നാക്കാനാവാനുള്ള ശ്രമത്തിലാണ് താനന്ന് പറഞ്ഞെത്തിയിരിക്കുകയാണ് സേതു ഇപ്പോള്‍.

സ്നേഹം കൊണ്ട് ജയന്തിയെ നല്ല വഴിക്കു കൊണ്ട് വരാൻ പറ്റുമോ എന്ന് നോക്കുകയാണ് സേതു, എന്താവുമോ എന്തോയെന്ന് പറഞ്ഞായിരുന്നു ബിജേഷ് എത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ലൊക്കേഷനിലെ ഇടവേളയില്‍ ചിത്രീകരിച്ച തമാശ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
ഒടുക്കം നിങ്ങള്‍ പ്രേമിച്ച് തുടങ്ങിയല്ലേയെന്നായിരുന്നു ആരാധകരുടെ ചോദ്യം. ശ്രമിച്ചു നോക്ക് സേതുവേട്ടാ, ചിലപ്പോൾ ഈ ജയന്തി നന്നാവുമെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ജയന്തി ചേച്ചി നല്ല വഴിക്കു വന്നോയെന്നായിരുന്നു വേറൊരാളുടെ ചോദ്യം. വരുന്നുണ്ടെന്ന മറുപടിയായിരുന്നു ബിജേഷ് നല്‍കിയത്.
ഓരോ സയാഹ്നവും ഒരു പുതു പുലരിക്കും, ഒരു രാത്രിക്കും ഇടയിലുള്ള സുന്ദര നിമിഷങ്ങളുടെ അടയാളപ്പെടുത്തലുകൾ ആണെന്ന് പറഞ്ഞായിരുന്നു നേരത്തെ ബിജേഷ് എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.


Click it and Unblock the Notifications