എന്നെക്കാള്‍ വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെയും 'മോളെ ' എന്നാണ് വിളിക്കാറ്! ചേട്ടന്റെ നൊമ്പരത്തോടെ നടന്‍
മലയാളക്കരയില്‍ വലിയ ആവേശം തീര്‍ത്തുകൊണ്ടുള്ള താരവിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്. അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും തമ്മിലുള്ള വിവാഹമാണ് സിനിമാലോകം ഒന്നടങ്കം പങ്കെടുത്ത് കൊണ്ട് നടത്തിയത്. പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതരായ താരങ്ങള്‍ക്കുള്ള ആശംസകളാണ് സോഷ്യല്‍ മീഡിയ പേജുകളില്‍ നിറഞ്ഞത്.
ഇപ്പോഴിതാ ഗോപികയ്ക്ക് ആശംസകളുമായി നടന്‍ ബിജേഷ് അവന്നൂരും എത്തിയിരിക്കുകയാണ്. സാന്ത്വനം സീരിയലില്‍ ഒരുമിച്ച് അഭിനയിച്ചപ്പോഴുള്ള സൗഹൃദമായിരുന്നു ഗോപികയും ബിജേഷും. ലൊക്കേഷനില്‍ നിന്നുള്ള സൗഹൃദം സഹോദരതുല്യമായെന്ന് പറയുകയാണ് നടനിപ്പോള്‍.

'എന്നും അവള്‍ എനിക്ക് ഒരു അനിയത്തിക്കുട്ടിയായിരുന്നു. ഷൂട്ടിംഗ് സെറ്റിലോ, ഫോണിലൂടെയോ, അങ്ങനെ അധികമൊന്നും ഞങ്ങള്‍ സംസാരിക്കാറില്ല.
പൊതുവെ ഞാന്‍ എന്നെക്കാള്‍ വയസ്സിനു താഴെയുള്ള എല്ലാ പെണ്‍കുട്ടികളെയും 'മോളെ ' എന്നാണ് വിളിച്ചു പോരാറ്.
എന്നാല്‍... ഗോപികയെ മോളെ എന്ന് വിളിക്കാറുള്ളപ്പോള്‍ ഒക്കെ ഉള്ളില്‍ എവിടെയോ ശരിക്കും ഒരു അനുജത്തിക്കുട്ടിയോടുള്ള വാത്സല്യം തോന്നിയിരുന്നു.
നീണ്ട മൂന്നര വര്‍ഷകാലത്ത് അടിക്കടി നേരില്‍ കാണുന്ന ഒരു കൊച്ചുക്കുട്ടി ഇന്ന് വിവാഹിതയായി. കാലങ്ങള്‍ പെട്ടെന്ന് നീങ്ങി പോകുന്നു.
വിവാഹ വേദിയില്‍ നിന്നും അവള്‍ പടിയിറങ്ങിയപ്പോള്‍ ഒരു ചേട്ടന്റെ നൊമ്പരം ഉള്ളില്‍ പിടഞ്ഞോ എന്ന് തോന്നിപ്പോയി.
ഈശ്വരന്‍ ഒരുപാട് കാലം ഗോപികയ്ക്കും, ഗോവിന്ദ് പത്മസൂര്യക്കും ഒന്നിച്ചു സന്തോഷത്തോടെ ജീവിക്കാന്‍ അനുഗ്രഹാശ്ശിസുകള്‍ നല്‍കട്ടെ എന്ന് ഹൃദയം നിറഞ്ഞു ആശംസിക്കുന്നു.. എന്നുമാണ് ബിജേഷ് പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഹിറ്റ് സീരിയലാണ് സാന്ത്വനം. മുന്‍പ് സീരിയലില്‍ അഭിനയിച്ചിരുന്നെങ്കിലും ഗോപിക ശ്രദ്ധിക്കപ്പെട്ടത് സാന്ത്വനത്തിലൂടെയായിരുന്നു. അഞ്ജലി എന്ന പ്രധാനപ്പെട്ട റോളിലൂടെ നടി പ്രേക്ഷക പ്രശംസ നേടിയെടുത്തു. ഗോപികയുടെ വിവാഹം നടക്കുന്ന ദിവസങ്ങളില്‍ തന്നെ സീരിയലും അവസാനിച്ചു എന്നുള്ളതാണ് രസകരമായ കാര്യം.

വര്‍ഷങ്ങളോളം വിജയമായി മുന്നോട്ട് പോയിരുന്ന സീരിയലിന്റെ സംവിധായകന്‍ അടുത്തിടെയാണ് മരിച്ചത്. പിന്നാലെ പരമ്പര തന്നെ അവസാനിപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. ഗോപികയും ജിപിയും തമ്മിലുള്ള വിവാഹം തീരുമാനിച്ചതോടെ നടി അഭിനയം നിര്‍ത്തിയേക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചു. എന്നാല്‍ അങ്ങനൊന്നും സംഭവിക്കാതെ കാര്യങ്ങള്‍ സന്തോഷത്തോടെ പരിസമാപ്തിയിലേക്ക് എത്തുകയായിരുന്നു.
ഗോപികയ്ക്ക് പുറമേ സാന്ത്വനം സീരിയലില്‍ വന്ന് പോയ താരങ്ങള്‍ പോലും പ്രശസ്തിയിലേക്ക് എത്തിയിരുന്നു. നടന്‍ ബിജേഷ് സാന്ത്വനത്തിലൂടെയാണ് ശ്രദ്ധേയനാവുന്നത്. മുഴുനീള കഥാപാത്രം അല്ലെങ്കില്‍ പോലും നടന്‍ അവതരിപ്പിച്ചിരുന്ന സേതു എന്ന കഥാപാത്രത്തിന് വലിയ പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു. സാന്ത്വനത്തിന് ശേഷം സീരിയലുകളിലും സിനിമകളില്‍ ചെറിയ റോളുകള്‍ ചെയ്തും അഭിനയലോക്ത് സജീവമായിരിക്കുകയാണ് താരം.
നടിയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തിയ പോസ്റ്റിന് താഴെ താരങ്ങള്‍ക്ക് ആശംസകള്‍ പറഞ്ഞ് ആരാധകരും എത്തിയിരിക്കുകയാണ്. സാന്ത്വനം കുടുംബമായി വന്ന താരങ്ങളെല്ലാവരും എന്നും ഇതുപോലെ സൗഹൃദത്തോടെ ഇരിക്കട്ടേ എന്നാണ് പ്രേക്ഷകരും ആശംസിക്കുന്നത്.


Click it and Unblock the Notifications