സാന്ത്വനത്തിലെ അപ്പുവിന് സർപ്രൈസ് സമ്മാനവുമായി സേതു... വീഡിയോ വൈറൽ
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം.2020 ൽ ആരംഭിച്ച പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ് . സാധാരണ കണ്ടു വരുന്ന പരമ്പരകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് സാന്ത്വനം ഒരുക്കിയിരിക്കുന്നത്. കുടുംബ പ്രേക്ഷകർ മാത്രമല്ല യൂത്തിനിടയിലും പരമ്പരയ്ക്ക് കൈനിറയെ ആരാധകരുണ്ട്. കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളിലൂടെയാണ് സാന്ത്വനം ചർച്ച ചെയ്യുന്നത്.

2020 ൽ ആരംഭിച്ച പരമ്പര ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടതായി മാറുകയായിരുന്നു. സീരിയൽ പോലെ തന്നെ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ഇവരുടെ ഓൺസ്ക്രീൻ വിശേങ്ങൾ മാത്രമല്ല ഓഫ് സ്ക്രീൻ വിശേഷങ്ങളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ബിജേഷ് പങ്കുവെച്ച ഒരു വീഡിയോയാണ്. പരമ്പരയിലെ സഹതാരമായ രക്ഷയുടെ വീഡിയോയാണ് ബിജേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഇതിന് മുൻപും സഹതാരങ്ങൾക്കൊപ്പം രസകരമായ വീഡിയോയുമായി ബിജേഷ് രംഗത്തെത്തിയിട്ടുണ്ട്. ഇന്നത്തെ ഹൃദയ സ്പർശിയായ അഭിനയത്തിന്... റിയൽ ലൈഫിലും പാവമായ അപ്പൂന് (രക്ഷക്ക് ) ഈ ഏട്ടന്റെ വക ഒരു സർപ്രൈസ് ഗിഫ്റ്റ് എന്ന് പറഞ്ഞുകൊണ്ടാണ് ബിജേഷ് വീഡിയോ പങ്ക് വച്ചത്. താരം പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്,
സേതു എന്ന കഥാപാത്രത്തെയാണ് ബിജേഷ് പരമ്പരയിൽ അവതരിപ്പിക്കുന്നത്. ചിപ്പിയുടെ കഥാപാത്രമായ ശ്രീദേവിയുടെ സഹോദരനാണ് സേതു. സാന്ത്വന പരമ്പരയിലെ മികച്ച കഥാപാത്രമാണ് ബി്ജേഷിന്റേത്. വാനമ്പാടി പരമ്പരക്ക് ശേഷം ആരംഭിച്ച പരമ്പരയാണ് സാന്ത്വനം. തമിഴ് പരമ്പരയായ പാണ്ഡ്യൻ സ്റ്റോഴ്സിന്റെ മലയാളം പതിപ്പാണിത്.


Click it and Unblock the Notifications