For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാന്ത്വനം സീരിയൽ അവസാനിച്ചോ? സംഭവിച്ചതിനെ കുറിച്ച് വെളിപ്പെടുത്തി പ്രേക്ഷകരുടെ ഹരി, മിസ് ചെയ്യുന്നു...

  |

  യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന പരമ്പരയാണ് സാന്ത്വനം. ജനപ്രിയപരമ്പരയായ വാനമ്പാടിക്ക് ശേഷം സംപ്രേക്ഷണം ആരംഭിച്ച സാന്ത്വനം ഇപ്പോൾ 197 എപ്പിസോഡുകൾ പിന്നിട്ടിരിക്കികയാണ്. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സാന്ത്വനം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയപ്പട്ട പരമ്പരയായി മാറുകയായിരുന്നു. നടി ചിപ്പി അവതരിപ്പിക്കുന്ന ശ്രീദേവി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ശ്രീദേവിയുടേയും ഭർത്താവ് ബാലന്റേയും സഹോദരങ്ങളുടേയും കഥയാണ് സാന്ത്വനം. തമിഴ് പരമ്പരയായ പാണ്ഡ്യൻ സ്റ്റോഴ്സിന്റെ മലയാളം പതിപ്പാണിത്.

  ഗ്ലാമറസ് ലുക്കിൽ രശ്മി നായർ, ചിത്രം വൈറലാകുന്നു

  2020 സെപ്റ്റംബർ 21 ന് ആരംഭിച്ച പരമ്പര തുടക്കത്തിൽ തന്നെ റേറ്റിങ്ങിൽ ആദ്യ സ്ഥാനത്ത് ഇടം പിടിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാന്ത്വനം പ്രേക്ഷക നിരാശയിലാണ്. സീരിയൽ നിർത്തി വെച്ചിരിക്കുകയാണ്. അണിയറ പ്രവർത്തകർ ഇതിനെ കുറിച്ച് അറിയിച്ചിയിരുന്നുവെങ്കിലും പ്രേക്ഷകർ ആശങ്കയിലാണ്. ഇനി സീരിയൽ സംപ്രേക്ഷണം ചെയ്യുമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.‌

  മെയ് 7 ന് ആയിരുന്നു പരമ്പരയുടെ അവസാനത്തെ എപ്പിസോഡ്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് പരമ്പരയുടെ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്. ഇനി കുറച്ച് നാളത്തെയ്ക്ക് പരമ്പര സംപ്രേക്ഷണം ചെയ്യില്ലെന്നും അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. എന്നാൽ ഏഷ്യനെറ്റിലെ മറ്റ് സീരിയലുകൾ എല്ലാം സംപ്രേക്ഷണവും ചെയ്യുന്നുണ്ട്. ഇത് പ്രേക്ഷകരിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ് ഇപ്പോൾ. സീരിയിൽ നിർത്തിവെച്ചിട്ട് ആഴ്ചകൾ പിന്നിടുകയാണ്. ഈ സാഹചര്യത്തിലാണ് ഇനി പരമ്പര ഉണ്ടാകുമോ എന്ന ചോദ്യവുമായി പ്രേക്ഷകർ എത്തിയിരിക്കുന്നത്.

  എന്നാൽ വളരെ വേഗം തന്നെ സാന്ത്വനം ടീം തിരികെ എത്തുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സീരിയൽ ചിത്രീകരണം നിർത്തിവെച്ചതെന്നാണ് അണിയറ പ്രവർത്തകരുടെ വിശദീകരണം. ഇപ്പോഴിത സീരിയലുമായി ബന്ധപ്പെട്ട് പ്രേക്ഷകരുടെ സംശയങ്ങൾ മറുപടിയുമായി നടൻ ഗീരീഷ് നമ്പ്യാർ രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് ലൈവിൽ എത്തിയപ്പോഴാണ് ആരാധകരുടെ ചോദ്യങ്ങൾക്ക് താരം മറുപടി നൽകിയത്. സാന്ത്വനത്തിൽ ഹരികൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ഗിരീഷ് അവതരിപ്പിക്കുന്നത്.

  സാന്ത്വനം ടീം എപ്പോൾ മടങ്ങി വരുമെന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. നടന്റെ മറുപടി ഇങ്ങനെ..."കയ്യിലുളള എപ്പിസോഡുകൾ തീർന്നിരിക്കുകയാണ്. ലോക്ക്ഡൗൺ മാറി, ഷൂട്ടിങ് പുനരാരംഭിക്കാമെന്ന് സർക്കാർ ഉത്തരവ് വന്നയുടൻ ഷൂട്ട് തുടങ്ങും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഷൂട്ടിങ് നടത്തുക. ഉടൻ തന്നെ നിങ്ങളുടെ മുന്നിലെത്തും. അടുത്ത മാസം പകുതിയാകുമ്പോഴേക്കും നിങ്ങളുടെ മുന്നിലെത്താനാവുമെന്ന പ്രതീക്ഷയാണ് ഞങ്ങൾക്കെല്ലാമുളളത്," ഗിരീഷ് പറഞ്ഞു. കൂടാതെ പ്രേക്ഷകരെ പോലെ തന്നെ സാന്ത്വനം ടീമിനെയും ഷൂട്ടിങ് ലൊക്കേഷനും മിസ് ചെയ്യുന്നുവെന്നും ഗീരീഷ് പറഞ്ഞു.

  Chakkappazham Fame Arjun Finally Revealed The Reason For Quitting The Show

  സാധാരണ കണ്ടുവരുന്ന കുടുംബ പരമ്പകളിൽ നിന്ന് വ്യത്യസ്തമാണ് സാന്ത്വനം. ഒരു കുടംബത്തിൽ നടക്കുന്ന എല്ലാ രസകരമായ സംഭവങ്ങളും സാന്ത്വനത്തിലുമുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം ചിപ്പി വീണ്ടും മിനിസ്ക്രീനിൽ സജീവമായിട്ടുണ്ട്. ചിപ്പിയെ കൂടാതെ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ രാജീവ് പരമേശ്വരനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബാലൻ എന്ന കഥാപാത്രം രാജീവിന്റെമികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് .ഗിരീഷ് നമ്പ്യാർ, സജിൻ, രക്ഷ, ഗിരിജ പ്രേമൻ,ഡോക്ടർ ഗോപിക അനിൽ, അച്ചു സുഗന്ധ് എന്നിവരാണ് മറ്റ് പ്രധാന വേഷത്തിലെത്തുന്നത്.. വാനമ്പാടിയുടെ സംവിധായകൻ ആദിത്യനാണ് സാന്ത്വനവും ഒരുക്കുന്നത്.

  Read more about: serial
  English summary
  Santhwanam Serial Fame Gireesh Nambiar About Why Stopped Serial
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X