അപ്പുവിന്റെ കല്യാണത്തിന് ഹരി മാത്രം പോയില്ല; കാരണമുണ്ടെന്ന് നടന്‍, രക്ഷ ഫോണ്‍ എടുക്കുന്നില്ലെന്നും ഗിരീഷ്

കേരളത്തില്‍ സൂപ്പര്‍ഹിറ്റായ സാന്ത്വനം സീരിയലിലെ കേന്ദ്രകഥാപാത്രമായ അപ്പുവിനെ അവതരിപ്പിക്കുന്ന നടി രക്ഷ വിവാഹിതയായിരിക്കുയാണ്. കഴിഞ്ഞ ദിവസമാണ് രക്ഷയും സുഹൃത്ത് അര്‍ക്കജും തമ്മിലുള്ള വിവാഹം ആഘോഷമായി നടത്തിയത്. സാന്ത്വനം സീരിയലിലുള്ളവര്‍ തന്ന സപ്പോര്‍ട്ട് കൊണ്ടാണ് താന്‍ ഇത്രയും സന്തോഷത്തോടെ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത് എന്നാണ് രക്ഷ പറഞ്ഞത്. മാത്രമല്ല സീരിയലിലെ എല്ലാ താരങ്ങളും രക്ഷയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി.

എന്നാല്‍ ഒരാളുടെ അസാന്നിധ്യമാണ് കൂടുതല്‍ പേരും ശ്രദ്ധിച്ചിട്ടുണ്ടാവുക. മറ്റാരുമല്ല സാന്ത്വനത്തില്‍ രക്ഷയുടെ ഭര്‍ത്താവായി അഭിനയിക്കുന്ന നടന്‍ ഗിരീഷ് നമ്പ്യാര്‍ വിവാഹത്തിന് എത്തിയിരുന്നില്ല. സീരിയലില്‍ അപ്പുവും ഹരിയുമായി അഭിനയിക്കുന്ന ഇരുവരും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷക പ്രശംസ നേടിയതാണ്. എന്നാല്‍ രക്ഷയുടെ വിവാഹത്തിന് നടനെ കാണാത്തത് കൊണ്ട് പലതരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്ന് വന്നു. ഒടുവില്‍ താന്‍ മാറി നിന്നതിന്റെ കാരണം ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ പറയുകയാണ് ഗിരീഷ്.

Recommended Video

Santhwanam hari;s Life, ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.. രക്ഷപെട്ടത് ഇങ്ങനെ | Filmibeat Malayalam
രക്ഷയുടെ വിവാഹത്തില്‍ പങ്കെടുക്കാത്തതിന്റെ കാരണം?

രക്ഷയുടെ വിവാഹത്തില്‍ പങ്കെടുക്കാത്തതിന്റെ കാരണം?

സത്യത്തില്‍ ഞാനൊരു ആയൂര്‍വേദ ട്രീറ്റ്‌മെന്റ് എടുത്തിരിക്കുകയാണ്. അതെനിക്ക് ഒഴിവാക്കാന്‍ പറ്റാത്തത് ആയി പോയി. ഏഴ് ദിവസം അവിടെ വേണം. വിശ്രമിച്ച് കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് രക്ഷയുടെ വിവാഹം മിസ് ആയത്. അതില്‍ ഏറ്റവും കൂടുതല്‍ വിഷമം ഉള്ളതും എനിക്കാണ്. കാരണം ഓണ്‍സ്‌ക്രീന്‍ ഭര്‍ത്താവും ഓഫ് സ്‌ക്രീന്‍ ഭര്‍ത്താവും ഒരുമിച്ച് നില്‍ക്കുന്നത് നല്ല രസമായിരുന്നു. അത് ഞാന്‍ അവളോട് പറയുകയും ചെയ്തു. പക്ഷേ വിധി എന്ന് പറയാം. താരങ്ങളെ സംബന്ധിച്ച് പല പരിപാടികളില്‍ നിന്നും മാറി നില്‍ക്കേണ്ടി വരാറുണ്ട്.

ഈ പ്രൊഫഷനിൽ വന്നാൽ അങ്ങനെയാണെന്ന് നടൻ ഗിരീഷ്

മകളുടെ പിറന്നാള്‍, എന്റെ വിവാഹ വാര്‍ഷികം, സഹോദരന്‍ വരുന്നത് തുടങ്ങി എന്റെ ജീവിതത്തിലും പല സന്തോഷ നിമിഷങ്ങളും മിസ് ചെയ്യാറുണ്ട്. അതാണ് ഈ പ്രൊഫഷന്‍ നമ്മളോട് ചോദിക്കുന്നത്. ഒരു ഡീമാന്‍ഡിങ് പ്രൊഫഷനാണ്. നമ്മള്‍ എത്ര കൊടുക്കുന്നോ അതുകൊണ്ടാവും ജനങ്ങള്‍ നമ്മളെ ഇഷ്ടപ്പെടുന്നത്. ഈ ട്രീറ്റ്‌മെന്റ് ഇപ്പോള്‍ ചെയ്തില്ലായിരുന്നെങ്കില്‍ പിന്നീട് വലിയ പ്രശ്‌നത്തിലേക്ക് വന്നേനെ. അപ്പുവിനെ വിളിച്ച് ആശംസ പറയാന്‍ ശ്രമിച്ചു. പക്ഷേ അപ്പു ഇപ്പോള്‍ ഫോണ്‍ എടുക്കുന്നില്ല. അതാണ് പ്രശ്‌നമെന്ന് ഗിരീഷ് പറയുന്നു.

 സാന്ത്വനം സീരിയലിനെ പറ്റി ഗിരീഷിന് പറയാനുള്ളത്..

സാന്ത്വനം സീരിയലിനെ പറ്റി ഗിരീഷിന് പറയാനുള്ളത്..

സാന്ത്വനം ഇപ്പോള്‍ റേറ്റിങ്ങില്‍ ഒന്നാമത് ആണ്. ഏഴ് മണിയ്ക്ക് ആണെങ്കിലും എല്ലാ കുടുംബപ്രേക്ഷകരും യുവാക്കളും മുതിര്‍ന്നവരുമൊക്കെ ഒരുപോലെ കാണുന്ന സീരിയലാണ്. എല്ലാ പ്രായക്കാര്‍ക്കും ഇഷ്ടപ്പെടുന്നതാണ് സാന്ത്വനം. ചെറുപ്പക്കാര്‍ പോലും മുന്നോട്ട് വന്നിട്ട് ഞങ്ങള്‍ ഇത് കാണുന്നുണ്ടെന്ന് വെളിപ്പെടുത്തി. അങ്ങനെ ഞാന്‍ പറഞ്ഞ് കേള്‍ക്കുന്നത് ഈ സീരിയലിലൂടെയാണ്. ഭാഗ്യജാതകം എന്ന സീരിയലിന് ശേഷമാണ് സാന്ത്വനത്തിലേക്ക് എത്തുന്നത്. അതിന്റെ കണ്‍ട്രോളര്‍ സജിയേട്ടനാണ് സാന്ത്വനത്തിന്റെയും. ഇങ്ങനൊരു പ്രൊജക്ട് ഉണ്ട് ചെയ്യാന്‍ താല്‍പര്യമുണ്ടോന്ന് ചോദിച്ചു.

ചിപ്പി ചേച്ചിയുടെ കൂടെയാണെങ്കിൽ ആരും നോ എന്ന് പറയില്ല

രജപുത്രയുടെ അവന്തിക ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന, ചിപ്പി ചേച്ചി ഉണ്ടെന്ന് പറഞ്ഞാല്‍ ഞാന്‍ മാത്രമല്ല ഇന്‍ഡസ്ട്രിയില്‍ ആരും നോ പറയില്ല. സീരിയല്‍ ലോകത്തെ ഏറ്റവും ഉയരത്തിലാണ് ചിപ്പി ചേച്ചിയും അവന്തിക ക്രിയേഷന്‍സും ഉള്ളത്. സിനിമയില്‍ മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കാന്‍ ചാന്‍സ് കിട്ടുമ്പോള്‍ ഒരു താരത്തിന് തോന്നുന്നത് പോലെയാണ് സീരിയലില്‍ ചിപ്പി ചേച്ചിയുടെ കൂടെ കിട്ടുമ്പോള്‍. എനിക്ക് അങ്ങനെയാണ്. അതൊരു ഭാഗ്യമായി തോന്നുന്നുവെന്ന് ഗിരീഷ് പറയുന്നു.

അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X