twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവാഹത്തിന് മുന്‍പു തന്നെ അഭിനയം ഇഷ്ടമാണെന്ന് ഭാര്യയോട് പറഞ്ഞിരുന്നു, നടനായതിനെ കുറിച്ച് സ്വാന്തനത്തിലെ ഹരി

    |

    മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഗിരീഷ് നമ്പ്യാർ. സ്വന്തം പേരിനെക്കാളും താരം പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത് സ്വാന്തനം കുടുംബത്തിലെ ഹരികൃഷ്ണൻ എന്ന പേരിലൂടെയാണ്. വളരെ ചെറിയ സമയം കൊണ്ട് തന്നെ സീരിയലും ഹരിയും പ്രേക്ഷകരുട പ്രിയപ്പെട്ടതായി മാറുകയായിരുന്നു. സിനിമ- സീരിയൽ താരം ചിപ്പി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പരമ്പരയിൽ ഭർത്താവ് ബാലന്റെ അനിയനായിട്ടാണ് ഗീരീഷ് എത്തുന്നത്. പരമ്പരയിലെ നിർണ്ണായക കഥാപാത്രമാണ് ഗിരീഷിന്റേത്.

    സ്വാന്തനം മാത്രമല്ല ഗിരീഷ് ചെയ്ത എല്ലാ പരമ്പരകളും പ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്. ഭാഗ്യലക്ഷ്മി, ദത്തുപുത്രി, ഭാഗ്യജാതകം, തുടങ്ങിയവയിലെ കഥാപാത്രങ്ങളെല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മികച്ച പരമ്പരകളുടെ ഭാഗമാകാൻ കഴിഞ്ഞെങ്കിലും മിനിസ്ക്രീൻ എൻട്രി അത്ര എളുപ്പമായിരുന്നില്ല. ചെറുപ്പം മുതലുള്ള അഭിനയ മോഹമാണ് ഗിരീഷിനെ ക്യാമറയ്ക്ക് മുന്നിൽ കൊണ്ട് വന്നത്. ഇപ്പോഴിത അഭിനയ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് താരം. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    ചെറുപ്പം മുതൽ തുടങ്ങിയ മോഹം

    ചെറുപ്പം മുതലെ ഗിരീഷിന്റെ മനസ് നിറയെ അഭിനയമായിരുന്നു. തലശ്ശേരിയാണ് നാടെങ്കിലും മുംബൈയിലായിരുന്നു കുട്ടിക്കാലം.7ാം ക്ലാസിൽ പഠിക്കുമ്പോൾ മുംബൈയിൽ നിന്ന് നാട്ടിലെത്തിയ ഗിരീഷ് പത്താം ക്ലാസ് വരെ നാട്ടിൽ പഠിച്ചു. അവിടെ നിന്നാണ് അഭിനയം ആരംഭിക്കുന്നത്.സ്കൂൾ കലോത്സവങ്ങളിൽ പങ്കെടുത്ത ഗിരീഷിന് പിന്നീട് അഭിനയം ഒരു ആവേശമായി മാറുകയായിരുന്നു. എന്നാൽ 10ാം ക്ലാസിന് ശേഷം വീണ്ടും മുംബൈയിലേയ്ക്ക് മടങ്ങി പോകേണ്ടി വന്നു. പിന്നീടുള്ള പഠനം അവിടെ നിന്നായിരുന്നു.

    അഭിനയ രംഗത്ത് എത്തിയത്

    എൻജിനിയറിങ്ങ് കഴിഞ്ഞ് രാജ്യാന്തര കമ്പനികളിൽ ജോലി ലഭിച്ചുവെങ്കിലും ഗിരീഷിന്റെ മനസ് നിറയെ അഭിനയമായിരുന്നു. എൻജിനീയറിങ്ങ് പ്രൊഫഷൻ തിരഞ്ഞെടുത്തത് തന്നെ അഭിനയത്തിലേയ്ക്ക് മടങ്ങി വരാൻ വേണ്ടിയായിരുന്നു. ആ സമയത്തായിരുന്നു സ്ക്രീൻ ടെസ്റ്റ് എന്ന പരിപാടിയിൽ അവസരം ലഭിക്കുന്നത്. സംവിധായകൻ റോഷൻ ആൻഡ്രൂസായിരുന്നു പരിപാടിയുടെ ജഡ്ജ്. അതോടെ വീണ്ടും അഭിനയ രംഗത്ത് സജീവമാകുകയായിരുന്നു.

    ജോലി ഉപേക്ഷിച്ചു

    ജോലി ഉപേക്ഷിച്ചാണ് ഗിരീഷ് നമ്പ്യാർ ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. അവതാരകനായിട്ടായിരുന്നു നടൻ തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് കിങ് ആൻഡ് കമ്മീഷനറിൽ ചെറിയൊരു വേഷം ചെയ്തു. നല്ല സിനിമകൾക്ക് വേണ്ടിയുള്ള അന്വേഷണത്തിനിടെയാണ് സീരിയലിൽ അവസരം ലഭിക്കുന്നത്. ഭാഗ്യലക്ഷ്മി എന്ന പരമ്പരയിലൂടെയായിരുന്നു തുടക്കം. ആദ്യ പരമ്പരയിലൂടെ തന്നെ ഗീരീഷ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. പിന്നീട് ദത്ത്പുത്രി,ശിവകാമി, ജാഗ്രത, ചിന്താവിഷ്ടയായ സീത തുടങ്ങിയ പരമ്പരകളിൽ മികച്ച വേഷം നടനെ തേടി എത്തുകയായിരുന്നു. മഴവിൽ മനോരമയിലെ ഭാഗ്യജാതകം എന്ന പരമ്പരയിലൂടെയാണ് നായകനായി ചുവട് വെച്ചത്. മലയാളത്തിൽ മാത്രമല്ല തമിഴിലും തിളങ്ങാൻ ഗിരീഷിന് കഴിഞ്ഞിട്ടുണ്ട്.

    Recommended Video

    Pooja Jayaram Interview | FilmiBeat Malayalam
    ഭാര്യ പൂർണ്ണ പിന്തുണ

    അഭിനേതാവ് മാത്രമല്ല അസിസ്റ്റന്റ് ഡയറക്ടറായും ഗിരീഷ് പ്രവർത്തിച്ചിട്ടുണ്ട്. എംഎ നിഷാദ് സംവിധാനം ചെയ് നമ്പർ 66 മധുര ബസ് എന്ന ചിത്രത്തിലാണ് അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പ്രവർത്തിച്ചത്. അഭിനയത്തിനോടൊപ്പം ഈ മേഖലയിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് പുതിയ അനുഭവമായിരുന്നു എന്നാണ് താരം പറയുന്നത്. വിവാഹിതനാണ് താരം. ഭാര്യ പാർവതിയും ഏകമകൾ ഗൗരിയും എല്ലാ പിന്തുണയുമായി കൂടെതന്നെയുണ്ട്. വിവാഹത്തിനു മുന്‍പുതന്നെ ഭാര്യയോട്‌ അഭിനയമാണ്‌ ഇഷ്ടമെന്നും അതുകഴിഞ്ഞേ മറ്റെന്തുമുള്ളൂ എന്നും പറഞ്ഞിട്ടുണ്ടായിരുന്നെന്നും ഗിരീഷ് അഭിമുഖത്തിൽ പറഞ്ഞു.

    Read more about: serial
    English summary
    Santhwanam Serial Fame Girish Nambiar Reveals his Acting Journey
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X