പൗർണമിത്തിങ്കളിലെ പ്രേമിനെ ചിലത് ഓർമിപ്പിച്ച് സാന്ത്വനത്തിലെ ഹരി, സഹോദരന്മാരുടെ ചിത്രം വൈറലാകുന്നു
ബിഗ് സ്ക്രീനിൽ താരങ്ങളെ പോലെ മിനിസ്ക്രീൻ താരങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഗിരീഷ് നമ്പ്യാരും വിഷ്ണുവും. മിനിസ്ക്രീനിലെ റൊമാന്റിക് നായകന്മാരാണ് ഇരുവരും. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മിനിസ്ക്രീനിൽ നിന്ന് താരങ്ങൾ ലഭിക്കുന്നത്. നിലവിൽ ഇരുവരും ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് പരമ്പരകളിലാണ് അഭിനയിക്കുന്നത്.
രണ്ട് വ്യത്യസ്ത പരമ്പരകളിലാണ് നിലവിൽ താരങ്ങൾ അഭിനയിക്കുന്നതെങ്കിലും ഇരുവരും തമ്മിൽ വളരെ അടുത്തൊരു ബന്ധമുണ്ട്. ഇപ്പോഴിത ഗീരീഷ് നമ്പ്യാരുടേയും വിഷ്ണുവിന്റേ്യും ഒന്നിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഗിരീഷാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനോടൊപ്പം ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.

മഴവിൽ മനോരമ സംപേക്ഷണം ചെയ്ത ഭാഗ്യജാതകം എന്ന പരമ്പരയിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഈ പരമ്പരയിലൂടെ ഇരുവർക്കും ലഭിച്ചത്. എന്നാൽ ഇതിന് ശേഷം ഇരുവരും മിനിസ്ക്രീനിൽ ഒന്നിച്ചെത്തിയിട്ടില്ല. എങ്കിലും ഈ ജോഡികൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. പരമ്പരയിൽ സഹോദരങ്ങളായിട്ടാണ് ഇരുവരും എത്തിയത്. അനന്തൻ, അരുൺ എന്നീ കഥാപാത്രങ്ങളെയാണ് ഇരുവരും ഭാഗ്യജാതകത്തിൽ അവതരിപ്പിച്ചത്.

സീരിയലിൽ മാത്രമല്ല റിയൽ ലൈഫിലും സഹോദരന്മാരെ പോലെയാണ് താരങ്ങൾ. വിഷ്ണുവുമായുള്ള ഒരു ഓഫ് സ്ക്രീൻ ചിത്രമാണ് ഗിരീഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഒരുപോലുള്ള വസ്ത്രം ധരിച്ച് കൊണ്ടാണ് താരങ്ങൾ ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. 'ചിലതൊക്കെ മറക്കാതിരിക്കാൻ, മനസ്സിലായോ കുട്ടാ', എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

ഭാഗ്യജാതകത്തിന് ശേഷം ഇരുവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പരമ്പരകളാണ് പൗർണമിതിങ്കളും സാന്ത്വനവും. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന മികച്ച പരമ്പരകളാണിത്. പൗർണമി തിങ്കളിലാണ് വിഷ്ണു നായകനായി എത്തുന്നത്. 2019ൽ അരംഭിച്ച പരമ്പര സംഭവബഹുലമായ കഥാഗതിയിലൂടെ മൂന്നേറുകയാണ്. നടി ചിത്ര ഷേണായ് ആണ് പൗർണമിത്തിങ്കൾ നിർമ്മിക്കുന്നത്. പരമ്പരയിൽ പ്രേം എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. ഗൗരി കൃഷ്ണയാണ് നായികയായി എത്തുന്നത്.

ഭാഗ്യജാതകത്തിന് ശേഷം ഗിരീഷ് നമ്പ്യാർ പ്രധാന വേഷത്തിലെത്തുന്ന പരമ്പരയാണ് സാന്ത്വനം. നടി ചിപ്പി രഞ്ജിത് സംവിധാനം ചെയ്യുന്ന പരമ്പരയിൽ ഹരി എന്ന കഥാപാത്രത്തെയാണ് ഗരീഷ് അവതരിപ്പിക്കുന്നത് .കുടുംബ കഥ പറയുന്ന പരമ്പര ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. 2020 സെപ്റ്റംബർ 21 ന് ആരംഭിച്ച സാന്ത്വനം റേറ്റിങ്ങിൽ രണ്ടാം സ്ഥാനത്താണ്. ഗിരീഷ് നമ്പ്യാർക്കൊപ്പം ചിപ്പി, രക്ഷ, ഡോക്ടർ ഗോപിക അനിൽ, രജീവ് പരമേശ്വരൻ, സജിൻ, അച്ചു സുഗത് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷത്തിലെത്തുന്നത്.യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന പരമ്പരയാണിത്. പാണ്ഡ്യൻ സ്റ്റോഴ്സ് എന്ന തമിഴ് പരമ്പരയുടെ മലയാളം പതിപ്പാണിത്.
ഗിരീഷ് നമ്പ്യാർ ഇൻസ്റ്റഗ്രാം പോസ്റ്റ്
Recommended Video
മോഹൻലാലിന്റെ മകളുടെ പുതിയ ചിത്രങ്ങൾ


Click it and Unblock the Notifications