'അ‍ഞ്ജു... അ‍ഞ്ജു... വിളികളുമായി വീട്ടമ്മമാർ', സാന്ത്വനം താരത്തെ പൊതിഞ്ഞ് കുടുംബപ്രേക്ഷകർ!

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരമ്പരയാണ് സാന്ത്വനം. വേറിട്ട രീതിയിലാണ് സീരിയൽ സഞ്ചരിക്കുന്നത് എന്നത് തന്നെയാണ് കുടുംബപ്രേക്ഷകർ സീരിയൽ ഇത്രത്തോളം ഏറ്റെടുക്കാൻ പ്രധാന കാരണം. തമിഴിൽ സംപ്രേഷണം ചെയ്യുന്ന സീരിയലായ പാണ്ഡ്യൻ സ്റ്റോഴ്സിന്റെ മലയാളം റീമേക്കാണ് സാന്ത്വനം. ശ്രീകൃഷ്ണ സ്റ്റോഴ്സ് നടത്തുന്ന ബാലന്റേയും ഭാര്യ ദേവിയുടേയും മൂന്ന് സഹോദരങ്ങളുടേയും കഥയാണ് സീരിയൽ പറയുന്നത്. ചിപ്പി, രാജീവ് പരമേശ്വരൻ, ​ഗോപിക അനിൽ, സജിൻ തുടങ്ങിയവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സീരിയൽ ഇത്രത്തോളം വിജയമാകാൻ മറ്റൊരു കാരണം സീരിയലിലെ ശിവൻ-അഞ്ജലി കോമ്പോ തന്നെയാണ്. സീരിയൽ ആരംഭിച്ച് ആഴ്ചകൾക്കുള്ളിൽ തന്നെ ശിവനും അഞ്ജലിയും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു. ​പ്ലസ്ടു എന്ന മലയാള സിനിമയിൽ ശ്രദ്ധേയ വേഷം അവതരിപ്പി‌ച്ച് തിളങ്ങിയ സജിന്റെ ആദ്യ സീരിയലാണ് സാന്ത്വനം. ശിവൻ എന്ന കഥാപാത്രമാണ് സജിനും കരിയർ ബ്രേക്കായത്. ​ഗോപിക അനിലിന്റെ ആദ്യ സീരിയലാണ് സാന്ത്വനമെങ്കിലും ചെറുപ്പം മുതൽ മലയാളികൾ കണ്ട് തുടങ്ങിയ മുഖമാണ് ​ഗോപികയുടേത്.

സാന്ത്വനത്തിലൂടെ നായികയായി

ബാലേട്ടൻ അടക്കമുള്ള മലയാള സിനിമകളിൽ ബാലതാരമായി വേഷമിട്ട ​ഗോപിക ആദ്യമായി നായികയായത് സാന്ത്വനം സീരിയലിലൂടെയാണ്. ഇപ്പോൽ ​ഗോപികയ്ക്ക് കേരളത്തിലാകാമാനം നിരവധി ആരാധകരുണ്ട്. സാന്ത്വനം സീരിയലിൽ നിരവധി ഭാര്യാ ഭർത്താക്കന്മാർ ഉണ്ടെങ്കിലും ശിവാഞ്ജലി കോമ്പോയ്ക്കാണ് ആരാധകർ ഏറേയും. പലരുടേയും നിർബന്ധത്തിന് വഴങ്ങിയാണ് അഞ്ജലിയും ശിവനും വിവാഹിതരായത്. പരസ്പരം ഇഷ്ടമില്ലാതെ വിവാഹിതരായതിനാൽ തുടക്കത്തിൽ അഞ്ജലിയും ശിവനും തമ്മിൽ വഴക്കും പിണക്കവുമായിരുന്നു. പിന്നീടാണ് ഇരുവരും പരസ്പരം അറിഞ്ഞ് സ്നേഹിച്ച് തുടങ്ങിയത്.

പ്രേക്ഷകരുടെ അഞ്ജലി

ശിവാഞ്ജലി എന്നാണ് ആരാധകർ ഇരുവരേയും ഓമനിച്ച് വിളിക്കുന്നത്. നടി എന്നതിലുപരി ഡോക്ടർ കൂടിയാണ് ​ഗോപിക അനിൽ. ഇപ്പോൾ കണ്ണൂരിലെ കുരുടൻ കാവ് ദേവീക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാ​ഗമായുള്ള ചടങ്ങുകൾ ഉദ്ഘാടനം ചെയ്യാനെത്തിയ ​ഗോപികയുടെ വീഡിയോയാണ് വൈറലാകുന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ചടങ്ങിൽ പങ്കെടുക്കാൻ ​ഗോപിക എത്തിയത്. കേരള സാരിയിൽ മുല്ലപ്പൂ ചാർത്തി മലയാളി മങ്കയായിട്ടാണ് ​ഗോപിക എത്തിയത്. താരം വരുന്നുണ്ടെന്നറിഞ്ഞ് നിരവധി പേരാണ് ഉത്സപറമ്പിൽ തടിച്ച് കൂടിയത്. വഴിനീളെ പ്രിയതാരത്തെ വരവേൽക്കാൻ ആളുകൾ തിങ്ങി നിൽപ്പുണ്ടായിരുന്നു.

Recommended Video

ബഷീറിനെ പ്രണയിച്ച് മതം മാറിയ അനുഭവം പങ്കുവെച്ച് സുഹാന..12 വർഷത്തെ ജീവിതം
തടിച്ച് കൂടി ആരാധകർ

'അഞ്ജു... അഞ്ജു...' എന്ന് വിളിച്ചുകൊണ്ടാണ് വീട്ടമ്മമാരടക്കമുള്ളവർ ​ഗോപിക അനിലിന് ചുറ്റും കൂടിയത്. പിന്നീട് സെൽഫി എടുക്കാനും കൈയ്യിൽ പിടിച്ച് പരിചയപ്പെടാനുമുള്ള തിരക്കായിരുന്നു ആരാധകർക്ക്. ആളുകളുടെ സ്നേഹം കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നുവെന്നാണ് ​ഗോപിക പ്രതികരിച്ചത്. സാന്ത്വനം സീരിയൽ ഇപ്പോൾ ഏഷ്യാനെറ്റിൽ റേറ്റിങിൽ‌ മുന്നിൽ നിൽക്കുന്ന സീരിയലുകളിൽ ഒന്നാണ്. സാന്ത്വനം വീട്ടിലേക്ക് തമ്പി എത്തിയത് മുതലാണ് സീരിയൽ റേറ്റിങിൽ ഒന്നാം സ്ഥാനത്തിലേക്ക് എത്തിയത്. ഇപ്പോൾ ആകാംഷ നിറഞ്ഞ എപ്പിസോഡുകളിലൂടെയാണ് സാന്ത്വനം സഞ്ചരിക്കുന്നത്. സാവിത്രിയുടെ സുഖ വിവരം അന്വേഷിച്ച് കഴിഞ്ഞ ​ദിവസം ശിവൻ ശങ്കരന്റെ വീട്ടിലെത്തിയിരുന്നു. സാവിത്രി‌യുടെ രോ​ഗം മൂർച്ഛിച്ച അവസ്ഥയിലാണ്. പക്ഷെ അഞ്ജലിയെ ഒന്നും അറിയിക്കരുതെന്ന് പറഞ്ഞാണ് ശിവനെ സാവിത്രി പറഞ്ഞയച്ചത്. അതിനാൽ ശിവൻ അഞ്ജലിയോട് ഒന്നും പറഞ്ഞിരുന്നില്ല. പുതിയ പ്രമോയിൽ സാവിത്രിയെ കാണാനെത്തിയ ജയന്തി അഞ്ജലി വരാത്തതിലുള്ള പ്രതിഷേധം പ്രകടിപ്പിക്കുന്ന രം​​ഗങ്ങളാണ് കാണിക്കുന്നത്. കൂടാതെ ശിവൻ അഞ്ജലിയിൽ നിന്നും കാര്യങ്ങൾ മറച്ചുവെച്ചുവെന്നുള്ള തരത്തിൽ‌ ജയന്തി അഞ്ജലിയോട് ഏഷണി പറയുന്നതും പുതിയ പ്രമോയിൽ കാണാം. വരും ദിവസങ്ങളിൽ ജയന്തിയുടെ കള്ളക്കളികളും ഏഷണിയും അവസാനിക്കുന്ന ലക്ഷണമാണ് കാണുന്നത് എന്നാണ് പുതിയ പ്രമോയ്ക്ക് ആരാധകർ നൽകുന്ന കമന്റ്.

Read more about: Santhwanam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X