For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരാധകർക്ക് മുന്നറിയിപ്പുമായി സാന്ത്വനത്തിലെ അഞ്ജലി, താൻ അല്ല, ഗോപികയുടെ വാക്കുകൾ വൈറൽ

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. 2020 സെപ്റ്റംബർ 21 ന് ആരംഭിച്ച സീരിയ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോവുകയാണ്. കുടുംബപ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല യൂത്തിനിടയിലും സാന്ത്വനത്തിന് നിരവധി ആരാധകരുണ്ട്. സാധാരണ കണ്ടു വന്ന സീരിയലിൽ നിന്ന് വ്യത്യസ്തമായാണ് സാന്ത്വനം ഒരുക്കിയിരിക്കുന്നത്. ഒരു കുടുംബത്തിൽ നടക്കുന്ന പിണക്കങ്ങളും ഇണങ്ങളും സന്തോഷങ്ങളുമാണ് സീരിയലിന്റെ പ്രമേയം.

  സൂരജ് സൺ ആകെ മാറിപ്പോയി, നടന്റെ പുത്തൻ മേക്കോവർ ചിത്രം വൈറലാവുന്നു

  പേളിയുടെ നിലയെ ജിപി ആദ്യമായി കാണുന്നത് ഭൂമിയിൽ അല്ല, മറ്റുള്ളവർക്ക് ഈ നിമിഷം ലഭിച്ചിട്ടില്ല

  സാന്ത്വനത്തിലെ താരങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ശിവാഞ്ജലി ജോഡികൾക്ക് മികച്ച ആരാധകരുണ്ട്. സജിൻ, ഗോപിക അനിൽ എന്നിവരാണ് പരമ്പരയിൽ ശിവനും അഞ്ജലിയുമായി എത്തുന്നത്. സജിന്റെ ആദ്യത്തെ പരമ്പരയാണിത്. ബാലതാരമായിട്ടാണ് ഗോപിക ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. ബാലേട്ടന്റെ മകൾ എന്നാണ് ഇന്നും നടിയേയും സഹോദരി കീർത്തനേയും പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. ഡോക്ടർ കൂടിയാണ് താരം. മികച്ച പിന്തുണയാണ് ഗോപികയ്ക്ക് ലഭിക്കുന്നത്.

  മനസ്സ് തുറന്ന് ശിവൻ, അത് കേട്ടതോടെ അഞ്ജലിയുടെ മുഖം മാറി, ഇരുവരും കൂടുതൽ അടുക്കുന്നു, സാന്ത്വനം എപ്പിസോഡ്

  സീരയലിലും ബാലതാരമായിട്ടായിരുന്ന ഗോപികയുടെ തുടക്കം. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത മംഗല്യം, ഉണ്ണിയാർച്ച, അമ്മത്തൊട്ടിൽ എന്നീ പരമ്പരകളിൽ നടി അഭിനയിച്ചിരുന്നു. സീ കേരളം സംപ്രേക്ഷണം ചെയ്ത കബനി എന്ന പരമ്പരയിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. സഹോദരി കീർത്തനയും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സീരിയലിൽ നായിക കഥാപാത്രത്തെയായിരുന്നു ഗോപിക അവതരിപ്പിച്ചത്. എന്നാൽ കബനിയെക്കാളും പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് സാന്ത്വനത്തിലെ അഞ്ജലി ആയിരുന്നു. നടൻ സജിനുമായുള്ള കോമ്പോ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്.

  ശിവാഞ്ജലി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ് പേജുകളുണ്ട്. ഇപ്പോഴിത തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളെ ചൂണ്ടി കാണിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിലൂടെയാണ് വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളെ കുറിച്ച് നടി വെളിപ്പെടുത്തിയത്. തനിക്ക് ഫേസ്ബുക്കോ സ്വന്തമായി യുട്യൂബ് ചാനലോ ഇല്ലയെന്ന് ഗോപിക പറയുന്നു. ഇൻസ്റ്റഗ്രാമിൽ മാത്രമാണ് താരം സജീവം നടിയുടെ പോസ്റ്റ് വൈറലായിട്ടുണ്ട്. മിനിസ്ക്രീനിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് ഗോപിക അനിൽ. അഞ്ജലി എന്ന ഒറ്റ കഥപാത്രത്തിലൂടെയാണ് താരം ആരാധകരെ നേടിയത്. ഇൻസ്റ്റഗ്രാമിൽ സജീവമാണ് ഗോപിക. സീരിയൽ വിശേഷങ്ങളു സന്തോഷങ്ങളുമെക്കെ താരം ആരാധകരുമായ പങ്കുവെയ്ക്കാറുണ്ട്.

  2020 സെപ്റ്റംബറിൽ ആരംഭിച്ച സാന്ത്വനം ഒരു വർഷം പൂർത്തിയാക്കിയിട്ടുണ്ട്. തന്നെ പിന്തുണച്ച പ്രേക്ഷകർക്ക് നന്ദി അറിയിച്ചു കൊണ്ട് ഗോപിക രംഗത്ത് എത്തിയിരുന്നു. ''സാന്ത്വനത്തിന്റെ ഒരു വര്‍ഷം ഇന്നലെ പോലെ തോന്നുന്നു. ഇന്നും. ഒരു വര്‍ഷത്തിന് ശേഷവും എനിക്ക് സാന്ത്വനത്തിന്റെ ആദ്യ ദിവസം പോലെ തന്നെ തോന്നുന്നു. രഞ്ജിത് സറിനും ആദിത്യന്‍ സറിനും ചിപ്പി ചേച്ചിക്കും സജി ചേട്ടനും നന്ദി പറയുന്നു. അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം എനിക്ക് തന്നതിന്. ആദിത്യന്‍ സറിന്റെ വണ്‍ ലൈനിനേയും മേക്കിനേയും പരാമര്‍ശിക്കാതിരിക്കാന്‍ സാധിക്കില്ല. ജോയ് പള്ളാശ്ശേരിന്റെ തിരക്കഥയെക്കുറിച്ചും. ഡിഒപി അലക്‌സ് തോമസിനും അസിസ്റ്റന്റ് ഡിഒപി അലക്‌സ് ജോസിനും. മനോഹരമായ പശ്ചാത്തല സംഗീതത്തിന് ആനന്ദ് ജോര്‍ജിനോടും നന്ദിയുണ്ട്. അതൊന്നുമില്ലാതെ ഈ രംഗങ്ങള്‍ അപൂര്‍ണമാണ്''.കൂടാതെ സാന്ത്വനത്തിലെ മുഴുവൻ അംഗങ്ങളോടും നടി നന്ദി പറയുന്നുണ്ട്. സീരിയലി ഗോപിക ശബ്ദം നൽകുന്ന പാർവതി പ്രകാശിനോടും നടി നന്ദി പറയുന്നുണ്ട്.

  Mohanlal to sing a song for Shane nigam movie

  ''അഭിനയം എന്റെ പ്രൊഫഷനല്ല. പക്ഷെ അതെനിക്ക് വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ സാധിക്കാത്ത സന്തോഷം നല്‍കുന്നു. എന്ത് സംഭവിച്ചാലും, ശാരീരികവും മാനസികവുമായി ക്ഷീണിച്ചാലും ഷൂട്ട് ദിവസം എനിക്ക് സംതൃപ്തിയും സന്തോഷവും ലഭിക്കുന്നു. നല്ല പിന്തുണ നല്‍കുന്ന എന്റെ എല്ലാ സഹതാരങ്ങളോടും നന്ദി പറയുന്നു. നിങ്ങള്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ സാധിച്ചത് തന്നെ അനുഗ്രഹമായി കരുതുന്നു'' എന്ന് പറഞ്ഞ് കൊണ്ടാണ് നടി കുറിപ്പ് അവസാനിപ്പിക്കുന്നത്. ചിത്രത്തിനോടൊപ്പം ഒരു വീഡിയോയും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഗോപികയുടെ കുറിപ്പ് വൈറലായിട്ടുണ്ട്.

  Read more about: serial
  English summary
  Santhwanam Serial Fame Gopika Anil Opens Up About Fake Facebook And YouTube Profile On Her Name
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X