For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാൻ തന്നെ എല്ലാവരോടും പറയും, വിവാഹത്തെ കുറിച്ച് സാന്ത്വനത്തിലെ അഞ്ജലി...

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. 2020 ൽ ആരംഭിച്ച പരമ്പര സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. തമിഴ് പരമ്പരയായ പാണ്ഡ്യസ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. മലയാളം കൂടാതെ തെലുങ്ക്. കന്നഡ, മറാത്തി, ബംഗാളി, ഹിന്ദി ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. എല്ലാ ഭാഷകളിൽ നിന്നു മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മലയാളത്തിൽ റേറ്റിംഗിൽ ആദ്യ സ്ഥാനത്താണ് പരമ്പര.

  ആ പുഞ്ചിരി കാണുമ്പോൾ മനസ്സിലൊരു സന്തോഷം നിറയും, ഏറെ സന്തോഷവതിയായി മഞ്ജു വാര്യർ, ചിത്രം വൈറൽ

  സാധാരണ കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സീരിയലിൽ അണിനിരക്കുന്നത്. രാജീവ് പരമേശ്വർ,ചിപ്പി രഞ്ജിത്ത്, ഗീരീഷ് നമ്പ്യാർ, രക്ഷാ രാജ്, ഗോപിക അനിൽ, അച്ചു സുഗന്ധ്, ഗിരിജ പ്രേമൻ,യതികുമാർ, ദിവ്യ ബിനു, അപ്സര എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. സീരിയൽ പോലെ തന്നെ താരങ്ങൾക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സ്വന്തം പേരിനെക്കാളും കഥാപാത്രങ്ങളുടെ പേരിലാണ് താരങ്ങളെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെ‍ടുന്നത്.

  ദുൽഖർ കാലൊക്കെ തടവി ചൂടാക്കി തന്നു, തലയിൽ ലൈറ്റ് വീണ സംഭവത്തെ കുറിച്ച് സായ് പല്ലവിയുടെ അനിയത്തി

  ദുൽഖർ സൽമാന് ഏറ്റവും ദേഷ്യം വരുന്നത് ഇതിനാണ്, ഭയക്കുന്ന സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടൻ

  അപ്സരയുടെ വിവാഹ റിസപ്ഷൻ ആഘോഷമാക്കി താരങ്ങൾ

  സാന്ത്വനം പരമ്പരയിലൂടെ പ്രേക്ഷരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഗോപിക അനിൽ. ബാലതാരമായിട്ടാണ് ഗോപിക സിനിമയിൽ എത്തിയത്. ശിവം എന്ന ചിത്രത്തിലൂടെയായിരുന്ന വെള്ളിത്തിരയിൽ എത്തിയതെങ്കിലും ശ്രദ്ധിക്കപ്പെടുന്നത് മോഹൻലാൽ ചിത്രമായ ബാലേട്ടനിലുടെയാണ്. സീരിയലിലും ബാലതാരമായി തിളങ്ങിയ ഗോപിക സീ കേരളം സംപ്രേക്ഷണം ചെയ്ത കബനി എന്ന പരമ്പരയിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. കബനിയ്ക്ക് ശേഷമാണ് സാന്ത്വനത്തിൽ അഭിനയിക്കുന്നത്. അഞ്ജലി എന്ന കഥാപാത്രത്തെയാണ് സീരിയലിൽ അവതരിപ്പിക്കുന്നത്

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അപ്സരയുടെ വിവാഹത്തിന് എത്തിയ ഗോപികയുടെ വീഡിയോയണ്. അതീവ സുന്ദരിയായിട്ടായിരുന്നു താരം എത്തിയത്. അപ്സരയ്ക്കും അൽബിക്കും വിവാഹമംഗളാശംസകൾ നേരുന്നതിനോടൊപ്പം തന്നെ തങ്ങളെ പിന്തുണക്കുന്ന ആരാധകർക്കും താരം നന്ദി അറിയിക്കുന്നുണ്ട്. ഇത്രയും ജനപിന്തുണ ലഭിക്കുമെന്ന് വിചാരിച്ചില്ലെന്നാണ് പറയുന്നത്. കൂടാതെ വിവാഹത്തെ കുറിച്ചും താരത്തിനോട് മാധ്യമപ്രവർത്തകർ ചോദിക്കുന്നുണ്ട്. ഇപ്പോൾ ഒന്നും പറയാനില്ല , സമയം ആകുമ്പോൾ പറയുമെന്നായിരുന്നു ഗോപികയുടെ പ്രതികരണം.

  സോഷ്യൽ മീഡിയയിലെ ശിവാഞ്ജലി സ്വീകാര്യതയെ കുറിച്ചും ഗോപികയോട് ചോദിച്ചിരുന്നു. തനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല എന്നാണ് താരം പറഞ്ഞത്. പറ്റുന്ന അത്രയും എഡിറ്റ് വീഡിയോ കാണാറുണ്ട്. അതുപോലെ സ്റ്റോറി മെൻഷൻസ് നോക്കാറുണ്ട്. അതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. കൂടാതെ ഒത്തിരി ഇഷ്ടപ്പെടുന്നത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ടെന്നും ഗോപിക പറയുന്നു .

  താൻ കാണുന്ന എഡിറ്റ്സ് ഓക്കെ ലൈക്ക് ചെയ്യാറുണ്ടെന്നും താരം പറയുന്നുണ്ട്. കാരണം അത്രയും കഷ്ടപ്പെട്ടാണ് ഓരോ വീഡിയോയും ചെയ്യുന്നത്. പേഴ്സണലി പരിചയമില്ലാത്ത ഞങ്ങൾക്ക് വേണ്ടി ഇത്രയും സ്നേഹം കാണിക്കുമ്പോൾ ഞങ്ങൾക്ക് അത് കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല. അതുകൊണ്ട് തന്നെ താൻ കാണുന്ന എല്ലാ എഡിറ്റ്സും സപ്പോർട്ട് ചെയ്യാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

  സീരിയലിനെ കുറിച്ചും താരം പറയുന്നുണ്ട്. സാന്ത്വനം സീരിയലിന്റെ വിജയത്തിന് പിന്നിൽ ആ ഫുൾ ടീം ആണ് . കാരണം സംവിധായകനും നിർമ്മാതാവ് മുതൽ ആ സെറ്റിലുള്ള എല്ലാവരും തമ്മിൽ നല്ല ബോണ്ടാണ് ഉള്ളത്. അത് തന്നെയാണ് സീരിയലിന്റെ വിജയം. കൂടാതെ തന്നെ പിന്തുണക്കുന്ന ആരാധകരോടും സീരിയലിൽ അവസരം നൽകിയ സാന്ത്വനത്തിന്റെ അണിയറപ്രവർത്തകരോടും ഗോപിക നന്ദി പറയുന്നുണ്ട്.

  വീഡിയോ കാണാം(കടപ്പാട്; mazhavil keralam )

  English summary
  Santhwanam Serial Fame Gopika Anil Opens Up About Her wedding, Actress Video Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X