അഞ്ജലിയെ പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ പകുതി ക്രെഡിറ്റ് പാര്‍വ്വതിക്ക്, മനസുതുറന്ന് ഗോപിക അനില്‍
സാന്ത്വനം പരമ്പരയിലൂടെ മിനിസ്‌ക്രീന്‍ രംഗത്ത് തിളങ്ങിനില്‍ക്കുന്ന താരങ്ങളില്‍ ഒരാളാണ് ഗോപികാ അനില്‍. ജനപ്രിയ പരമ്പരയിലെ അഞ്ജലി എന്ന കഥാപാത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആരംഭിച്ച സാന്ത്വനം മികച്ച പ്രേക്ഷക സ്വീകാര്യത നേടിക്കൊണ്ടാണ് മുന്നേറുന്നത്. അഞ്ജലിയുടെയും ശിവന്റെയും വിവാഹത്തിന് ശേഷമാണ് കൂടുതല്‍ പ്രേക്ഷകര്‍ പരമ്പര ഇഷ്ടപ്പെട്ടു തുടങ്ങിയത്.
ഇരുവരുടെയും പ്രകടനം മിക്ക എപ്പിസോഡുകളിലും ശ്രദ്ധേയമാകാറുണ്ട്. നടി ഷഫ്‌നയുടെ ഭര്‍ത്താവ് സജിനാണ് സാന്ത്വനത്തില്‍ അഞ്ജലിയുടെ ശിവനായി എത്തുന്നത്. നടി ചിപ്പി കേന്ദ്രകഥാപാത്രമായി എത്തുന്ന പരമ്പരയില്‍ രാജീവ് പരമേശ്വര്‍, ഗിരിജ പ്രേമന്‍, രക്ഷാ രാജ്, അച്ചു സുഗന്ദ്, രോഹിത്ത്, ബിജേഷ് അവനൂര്‍, യതികുമാര്‍, ഗിരീഷ് നമ്പ്യാര്‍, കല്യാണി, സീനത്ത് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

മോഹന്‍ലാല്‍ ചിത്രം ബാലേട്ടനിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് ഗോപിക അനില്‍. ബാലേട്ടനില്‍ മോഹന്‍ലാലിന്‌റെ മകളായിട്ടാണ് നടി തിളങ്ങിയത്. സാന്ത്വനത്തിന് പുറമെ സീ കേരളത്തിലെ കബനി എന്ന സീരിയലിലും പ്രധാന വേഷത്തില്‍ ഗോപിക അനില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ സാന്ത്വനത്തില്‍ അഭിനയിച്ചതിന് പിന്നാലെയാണ് നടിക്ക് ആരാധകര്‍ കൂടിയത്.

കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ ഗോപിക ഇപ്പോള്‍ ആയൂര്‍വേദ ഡോക്ടര്‍ കൂടിയാണ്. അനുജത്തി കീര്‍ത്തന എഞ്ചിനിയറിംഗും പഠിക്കുന്നു. അതേസമയം സാന്ത്വനത്തില്‍ തനിക്ക് ശബ്ദം നല്‍കുന്ന ആളെ കുറിച്ച് ഗോപികാ അനില്‍ മനസുതുറന്നിരുന്നു. തിരുവനന്തപുരം സ്വദേശിനിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ പാര്‍വതി പ്രകാശ് ആണ് തനിക്ക് ശബ്ദം നല്‍കുന്നതെന്ന് നടി പറയുന്നു.

അഞ്ജലിയെ പ്രേക്ഷകര്‍ സ്വീകരിച്ചുവെങ്കില്‍ അതിന്‌റെ പകുതി ക്രെഡിറ്റ് പാര്‍വ്വതിക്കുളളതാണെന്നും നടി പറഞ്ഞു. സ്റ്റേറ്റ് അവാര്‍ഡ് ജേതാവായ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയാണ് പാര്‍വ്വതി പ്രകാശ്. അതേസമയം മക്കളെ പോലെ ഭര്‍ത്താവിന്‌റെ സഹോദരങ്ങളെ നോക്കുന്ന ഒരു വീട്ടമ്മയായിട്ടാണ് പരമ്പരയില്‍ ചിപ്പി എത്തുന്നത്. നടി തന്നെയാണ് ജനപ്രിയ പരമ്പരയുടെ നിര്‍മ്മാതാവും.
Recommended Video

തമിഴില്‍ ഹിറ്റായി മാറിയ പാണ്ഡ്യന്‍ സ്‌റ്റോര്‍സിന്‌റെ ഔദ്യോഗിക റീമേക്ക് കൂടിയാണ് സാന്ത്വനം. സ്റ്റാര്‍ വിജയിലാണ് പാണ്ഡ്യന്‍ സ്‌റ്റോര്‍സ് സംപ്രേക്ഷണം ചെയ്യുന്നത്. ഇതിന് പിന്നാലെയാണ് സാന്ത്വനം മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. അതേസമയം വാനമ്പാടിക്ക് പിന്നാലെയാണ് സാന്ത്വനം എഷ്യാനെറ്റില്‍ സംപ്രേക്ഷണം ആരംഭിച്ചത്. സോഷ്യല്‍ മീഡിയയിലും മികച്ച പ്രതികരണമാണ് സാന്ത്വനത്തിന് ലഭിക്കാറുളളത്. ഹോട്ട്‌സ്റ്റാര്‍ വഴിയും പരമ്പര കാണുന്നവര്‍ ഏറെയാണ്. സാന്ത്വനത്തിന് പിന്നാലെ ഗോപികയുടെയും ശിവന്റെയും ആരാധകര്‍ ഫാന്‍സ് ഗ്രൂപ്പുകളും ആരംഭിച്ചിരുന്നു. ശിവാഞ്ജലി എന്ന പേരിലാണ് ആരാധക ഗ്രുപ്പുകളുളളത്.
കരീന കപൂറിന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ വൈറല്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം


Click it and Unblock the Notifications