പാചക മത്സരത്തിനൊരുങ്ങി സാന്ത്വനം വീട്ടിലെ ഹരിയും അപ്പുവും, മുന്നയിപ്പിമായി കുടുംബാംഗങ്ങൾ
ചെറിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പരമ്പരയാണ് സാന്ത്വനം. 2020 സെപ്റ്റംബറിൽ ആരംഭിച്ച പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. പരമ്പര മത്രമല്ല അതിലെ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ചെറിയ സമയം കൊണ്ടാണ് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ പരമ്പരയ്ക്ക് കഴിഞ്ഞത്. പ്രേക്ഷകരെ ബോറടിപ്പിക്കാതെ രസകരമായിട്ടാണ് സാന്ത്വനം മന്നോട്ട് പോകുന്നത്.

സീരിയലിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരങ്ങളാണ് അപർണ്ണയും ഹരിയും. രക്ഷയും ഗിരീഷ് നമ്പ്യാരുമാണ് ഈ രണ്ട് കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നത്. സ്നേഹിച്ച് വിവാഹം കഴിച്ചവരാണെങ്കിലും എപ്പോഴും പ്രശ്നങ്ങളാണ് ഇവർ തമ്മിൽ. ഇപ്പോഴിത അപ്പുവും ഹരിയും മുഖാമുഖം എത്തുകയാണ്. ഇക്കുറി അടുക്കളയിലാണ് ഇവരുടെ ഏറ്റുമുട്ടൽ. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ഫുഡ് സ്റ്റെപ്സിലാണ് ഇരുവരും കൊമ്പു കോർക്കുന്നത് . ശനിയാഴ്ചയാണ് ഇരുവരും പാചക പരീക്ഷണവുമായി എത്തുന്നത്. ഹരിയുടേയും അപ്പുവിന്റേയും പാചകം കാണാൻ പ്രേക്ഷകരെ ക്ഷണിച്ചു കൊണ്ട് സാന്ത്വനം കുടുംബാംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
ഇന്ന് സാന്ത്വനം വീട്ടിൽ എന്തെങ്കിലും നടക്കും എന്നുള്ള മുന്നറിയിപ്പ് നൽകി കൊണ്ടാണ് ചേട്ടനും ഏട്ടത്തിയും ഫുഡ് സ്റ്റെപ്സിൽ എത്തുന്ന വിവരം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. ഏട്ടന്റേയും കൊച്ചേട്ടത്തിയുടേയും പാചകം എന്താകുമെന്ന് ആലോചിച്ചുള്ള ടെൻഷനിലാണ് കണ്ണൻ. അപർണ്ണയുടേയും ഹരിയുടേയും കിച്ചൻ എക്സ്പിരിമെൻറിനെ കുറിച്ച് അഞ്ജലിയും പ്രേക്ഷകർക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. എല്ലാവരും കാണണമെന്നു ഇവർ പറയുന്നുണ്ട്.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അപ്പുവിന്റേയും ഹരിയുടേയും പാചക പരീക്ഷണം കാണൻ. അപ്പുവിന്റെ കാരറ്റ് തോരനെ കുറിച്ചും ആരാധകർ ഈ അവസരത്തിൽ ഓർക്കുന്നുണ്ട്. താരങ്ങളുടെ പാചകം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ആരാധകർ പറയുന്നു.


Click it and Unblock the Notifications