അപ്പുവും ശിവനുമില്ല, സാന്ത്വനത്തിലെ ഹരിയെ എടുത്തിട്ട് മേഞ്ഞ് ഷഫ്ന, രസകരമായ വീഡിയോ വൈറലാകുന്നു

മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. 2020 സെപ്റ്റംബർ 21 ന് ആരംഭിച്ച സീരിയൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. സാധാരണ കണ്ടുവരുന്ന പരമ്പരകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് സാന്ത്വനം ഒരുക്കിയിരിക്കുന്നത്. സീരിയലിനെ പോലെ തന്നെ ഇതിലെ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സാന്ത്വനത്തിലെ ശിവന്‌റെ ഭാര്യ ഷഫ്നയും സീരിയലിൽ ഹരി എന്ന കഥപാത്രത്തെ അവതരിപ്പിക്കുന്ന ഗിരീഷ് നമ്പ്യാരുടേയും രസകരമായ ഡബ്സ്മാഷ് വീഡിയോയാണ്.

safna

ഗിരീഷും ഷഫ്നയും ഇതിന് മുൻപ് ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ആ സീരിയലിലെ ലൊക്കേഷൻ വീഡിയോയാണിത്. സാന്ത്വനം സീരിയലിന്റെ ഫാൻസ് പേജിലൂടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ദേഷ്യം വരുന്നുണ്ടോ.. എങ്കിൽ തല്ലടാ.. എന്നുള്ള സിനിമ ഡയലോഗാണ് ഇരുവരും ചേർന്ന് അവതരിപ്പിക്കുന്നത്. രസകരമായ കമന്റുകളാണ് ഇവരുടെ വീഡിയോയ്ക്ക് ലഭിക്കുന്നത്.

സാന്ത്വനത്തിൽ സജിന്റെ സഹോദരനായിട്ടാണ് ഗിരീഷ് എത്തുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട സഹോദരന്മാരാണ് ഇവർ. ഹരിയുടേയും ശിവന്റേയും കോമ്പോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.ഷഫ്നയുടെ അടുത്ത സുഹൃത്താണ് ഗിരീഷ്. നടിക്ക് പിറന്നാൾ ആശംസയുമായി ഗിരീഷ് എത്തിയിരുന്നു. ഒന്നിച്ച അഭിനയിക്കുമ്പോഴുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് പിറന്നാൾ ആശംസ നേർന്നത്. പ്രിയങ്കര എന്ന പരമ്പരയിലാണ് ഷഫ്ന ഇപ്പോൾ അഭിനയിക്കുന്നത്.

നിലവിൽ ലോക്ക് ഡൗണിൽ ഇളവുകൾ ഏർപ്പെടുത്തിയതോടെ സീരിയൽ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. ജൂലൈയ് ആദ്യത്തോടെ സീരിയലുകളുടെ സംപ്രേക്ഷണവും തുടങ്ങിയിട്ടുണ്ട്. ലോക്ക് ഡൗണിന്റെ തുടക്കത്തിൽ തന്നെ സീരിയൽ സാന്ത്വനം പരമ്പരയുടെ ചിത്രീകരണം നിർത്തി വയ്ക്കുകയായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഇത് ആരംഭിച്ചിട്ടുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സീരിയലിന് ലഭിക്കുന്നത്.

Recommended Video

വന്‍ താരനിരയുമായി ബിഗ്‌ബോസ് ഗ്രാന്‍ഡ് 18ന് | FilmiBeat Malayalam

കടപ്പാട്; വീഡിയോ

More from Filmibeat

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X