'ശ്രീനിവാസൻ സാർ മോട്ടിവേറ്റ് ചെയ്തശേഷമാണ് സീരിസുകൾ ചെയ്തത്, കളിയാക്കലുകളുണ്ടായിട്ടുണ്ട്'; മഞ്ജുഷ മാർട്ടിൻ

കുടുംബപ്രക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. കുടുംബബന്ധങ്ങളുടെ ഊഷ്മളതയാണ് പരമ്പര അടിവരയിട്ട് പറയുന്നത്. പതിവ് കണ്ണീർ പരമ്പരകളിൽ നിന്ന് വ്യത്യസ്തമായ ഒരു അവതരണ ശൈലിയാണ് സാന്ത്വനത്തിന്റേത്.

സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും യുവാക്കളും എന്തിന് കുട്ടികൾ പോലും സ്ഥിരം കാണുന്ന ഒരു പരമ്പര കൂടിയാണ് സാന്ത്വനം. സാന്ത്വനത്തിൽ പുതിയൊരാൾ കൂടി കേന്ദ്രകഥാപാത്രമായി എത്തിയിട്ടുണ്ട്. സാന്ത്വനത്തിലെ കണ്ണന്റെ നായിക.

santhwanam serial fame manjusha martin, santhwanam serial,  manjusha martin, സാന്ത്വനം സീരിയൽ ഫെയിം മഞ്ജുഷ മാർട്ടിൻ, സാന്ത്വനം സീരിയൽ, മഞ്ജുഷ മാർട്ടിൻ

സോഷ്യൽമീ‍ഡിയ ഇൻഫ്ല്യൂവൻസറായി തിളങ്ങുന്ന മഞ്ജുഷ മാർട്ടിനാണത്. അച്ചു എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. ടിക്ക് ടോക്ക് വീഡിയോകൾ വഴിയാണ് മഞ്ജുഷ ശ്രദ്ധിക്കപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ ഒട്ടേറെ റീൽ വീഡിയോകളും യുട്യൂബിൽ സീരിസുകളും മഞ്ജുഷ പങ്കുവെക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആരാധകരാണ് മഞ്ജുഷക്കുള്ളത്. അവരിൽ പലരും പറഞ്ഞിരുന്ന ഒരു കാര്യമാണ് മഞ്ജുഷ ഒരു നടിയായി മാറുമെന്നത്. യുവാക്കളാണ് മഞ്ജുഷയുടെ ആരാധകരിൽ അധികവും. സാന്ത്വനത്തിൽ ഭാ​ഗമായതിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മഞ്ജുഷ ഇപ്പോൾ.

'സാന്ത്വനത്തിലേക്ക് സെലക്ഷൻ കിട്ടിയപ്പോൾ ഓഡീഷൻ പോലും ഉണ്ടായിരുന്നില്ല. ലൊക്കേഷനിലേക്ക് ചെന്നപ്പോൾ ഉടൻ തന്നെ റെഡിയായി വന്നാൽ സീൻ എടുക്കാമെന്നാണ് പറഞ്ഞത്. ക്ഷണം വന്നപ്പോൾ പോകാൻ ഒരുപാട് മടിയായിരന്നു. മെലിഞ്ഞിരിക്കുന്നത് കൊണ്ട്.'

'പക്ഷെ അവർക്കും കണ്ണന്റെ കഥാപാത്രത്തിന് ചേരുന്ന വലിപ്പത്തിലുള്ള പെൺകുട്ടിയെയായിരുന്നു വേണ്ടിയിരുന്നത്. അവിടെ എല്ലാവരും നല്ല സപ്പോർട്ടാണ്.'

'പല കാര്യങ്ങളും പഠിക്കാൻ പറ്റുന്നുണ്ട്. വലിപ്പം ചെറുപ്പം ഇല്ലാതെ എല്ലാവരും പെരുമാറുന്നുണ്ട്. മുമ്പും നിരവധി തവണ സിനിമയിലേക്കും മറ്റും ക്ഷണം ലഭിച്ചിരുന്നു. ചിലതിനൊക്കെ പോയിരുന്നു. നേരിൽ കാണുമ്പോൾ വലിപ്പമില്ലാത്തതിനാൽ റിജക്ട് ചെയ്യും.'

santhwanam serial fame manjusha martin, santhwanam serial,  manjusha martin, സാന്ത്വനം സീരിയൽ ഫെയിം മഞ്ജുഷ മാർട്ടിൻ, സാന്ത്വനം സീരിയൽ, മഞ്ജുഷ മാർട്ടിൻ

'പിന്നെ ഞാൻ മനപൂർവം ക്ഷണം ലഭിച്ചാലും പോകാതെയായി. കൂടാതെ സീരിസുകൾ ചെയ്യാനെല്ലാം മടിയായി തുടങ്ങി ഇത്തരം കമന്റ്സുകൾ കാരണം. അങ്ങനെയിരിക്കെ ഒരിക്കൽ ശ്രീനിവാസൻ സാറിനെ സന്ദർശിച്ചിരുന്നു. അദ്ദേഹം ഒരുപാട് മോട്ടിവേറ്റ് ചെയ്തു. അതോടെ വീണ്ടും സീരിസുകൾ ചെയ്ത് തുടങ്ങി.'

'നെഗറ്റീവ് പറയുന്നവർക്കും കുറവുകളില്ലേ. ഓരോന്നും ദൈവത്തിന്റെ അനുഗ്രഹമാണ്. നല്ല നല്ല കാര്യങ്ങൾ പറയുന്ന കമന്റുകളൊക്കെ ശ്രദ്ധിക്കാറുണ്ടെന്നും' മഞ്ജുഷ പറയുന്നു.

Read more about: Santhwanam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X