For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീരിയലിലെ ഭാര്യയ്ക്ക് ചോറ് വാരി കൊടുക്കും, സ്വന്തം ഭാര്യയ്ക്ക് ഇല്ലേ? മകൻ്റെ ചോദ്യത്തെ കുറിച്ച് നടൻ രാജീവ്

  |

  ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ സ്വാന്തനം സീരിയല്‍ വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ബാലേട്ടനും അനിയന്‍മാരും അവരുടെ ഭാര്യമാരും അടങ്ങുന്ന കുടുംബം യുവാക്കള്‍ക്കിടയിലും തരംഗമാണ്. രണ്ടാമതും ലോക്ഡൗണ്‍ വന്നതോടെ സീരിയല്‍ ചിത്രീകരണം നിര്‍ത്തി വെച്ചിരുന്നു. ശേഷം രണ്ടാം വരവിലാണ് പരമ്പരയും താരങ്ങളുമെല്ലാം.

  സിംപിൾ സ്റ്റൈലിൽ ഉർവശി റട്ടേല, നടിയുടെ പുതിയ ചിത്രങ്ങൾ വൈറലാവുന്നു

  പഴയ ട്രാക്കിലേക്ക് സീരിയല്‍ എത്തിയതിനൊപ്പം വിശേഷങ്ങള്‍ പങ്കുവെച്ച് സ്വാന്തനത്തിലെ ബാലേട്ടനായ രാജീവ് പരമേശ്വരനും എത്തിയിരിക്കുകയാണ്. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ദുബായിലുള്ള നല്ല ജോലി കളഞ്ഞ് അഭിനയത്തില്‍ സജീവമായതടക്കമുള്ള കാര്യങ്ങള്‍ രാജീവ് വ്യക്തമാക്കിയത്. വിശദമായി വായിക്കാം...

  പാണ്ഡ്യന്‍ സ്റ്റോഴ്‌സ് എന്ന തമിഴ് ഹിറ്റ് പരമ്പരയുടെ റീമേക്ക് ആണ് സ്വന്തനം. ഞാനത് കണ്ടിട്ടുള്ളത് കൊണ്ട് കഥാപാത്രത്തെ കുറിച്ച് അറിയാമായിരുന്നു. ആ സമയത്ത് ഞാന്‍ വാനമ്പാടിയുടെ തമിഴ് റീമേക്കില്‍ നായകനായി അഭിനയിക്കുകയാണ്. ബാലേട്ടന്‍ എന്ന കഥാപാത്രം എനിക്ക് പറ്റുമോ എന്ന് സംശയം തോന്നിയത് കൊണ്ട് ആദ്യം ഒഴിഞ്ഞു മാറി. പക്ഷേ സീമ ജി നായര്‍ നീയത് ചെയ്യണം എന്ന് പറഞ്ഞു. ബാലേട്ടനെ ഇത്രയ്ക്ക് ആളുകള്‍ക്ക് ഇഷ്ടമാകും എന്ന് ഒട്ടും ഓര്‍ത്തിരുന്നില്ല. ഇപ്പോള്‍ നാട്ടിലെ കുട്ടികളൊക്കെ എന്നെ ബാലേട്ടാ എന്നാണ് വിളിക്കുന്നത്.

  വീട്ടുകാര്‍ മുടങ്ങാതെ തന്റെ സീരിയലുകള്‍ കാണുകയും അഭിപ്രായം പറയുകയും ചെയ്യും. വീട്ടുകാരുടെ പിന്തുണ കൊണ്ടാണ് ഈ രംഗത്തും സന്തോഷമായി നില്‍ക്കാനാകുന്നത്. ഭാര്യ ദീപയും മക്കളും അച്ഛനും ചേച്ചിമാരുടെ കുടുംബവും എല്ലാവരും കാണുന്നുണ്ട്. അഭിനയം കരിയറായി തിരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് വീട്ടുകാരുടെ പിന്തുണ പ്രധാനമാണ്. രാജീവ് അഭിനയിക്കട്ടേ, എന്തെങ്കിലും പ്രശ്‌നം വന്നാല്‍ നമുക്ക് നോക്കാം എന്ന് പറഞ്ഞ് പിന്തുണച്ചത് എന്റെ ഏട്ടന്മാരാണ്. അളിയന്‍ എന്നല്ല ഏട്ടന്‍ എന്നാണ് ഞാന്‍ അവരെ വിളിക്കുന്നത്. അമ്മ 2004 ല്‍ ഞങ്ങളെ വിട്ട് പോയി. ഒപ്പമുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അമ്മയും ഏറെ സന്തോഷിച്ചിരുന്നേനെ.

  മോള്‍ ഒന്‍പതിലും മോന്‍ നാലിലും ആണ് പഠിക്കുന്നത്. ഇളയ ആള്‍ സീരിയലൊക്കെ കണ്ട് അഭിപ്രായം പറയും. സ്വാന്തനത്തില്‍ ഭാര്യ ദേവിയ്ക്ക് ബാലേട്ടന്‍ ചോറ് ഉരുട്ടി കൊടുക്കുന്നത് കണ്ടപ്പോള്‍ അവന്‍ പറയുകയാണ് 'അച്ഛന് സീരിയലില്‍ ഉരുട്ടി കൊടുക്കാന്‍ ഒക്കെ അരിയാം. എന്നിട്ട് അമ്മയ്ക്ക് ചോറ് ഉരുട്ടി കൊടുക്കുന്നത് കണ്ടിട്ടില്ലല്ലോ എന്ന്'. അമ്മയ്ക്ക് കൊടുക്കുന്നത് നീ കാണാഞ്ഞിട്ടാണ് എന്ന് പറഞ്ഞ് ഞാന്‍ രക്ഷപ്പെട്ടു.

  സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബമാണ് തന്റേത്. മുംബൈയില്‍ വച്ച് സിനിമാ ഓഡിഷനുകള്‍ക്ക് അപേക്ഷ അയച്ചിരുന്നു. ആ സമയത്ത് ഗള്‍ഫില്‍ ഒരു ജോലി ശരിയായി. ദുബായില്‍ എത്തി കഴിഞ്ഞാണ് ഓഡിഷന് വിളിച്ച കാര്യം അറിയുന്നത്. അത് വലിയ സങ്കടമായി. വിസ മാറാനായി തിരികെ നാട്ടിലെത്തിയപ്പോള്‍ അമ്മാവന്റെ സുഹൃത്ത് കൂടിയായ നടന്‍ ശ്രീരാമന്‍ ചേട്ടന്‍ വഴി സ്വയംവരപ്പന്തല്‍ എന്ന സിനിമയില്‍ അവസരം കിട്ടി.

  Complete Actor Mohanlal Biography | മോഹൻലാൽ ജീവചരിത്രം | FilmiBeat Malayalam

  നടി സംയുക്ത വര്‍മ്മയുടെ ചേട്ടന്റെ വേഷമായിരുന്നു. അതിനിടയില്‍ വിസ വന്നു. പോകാന്‍ തയ്യാറായപ്പോള്‍ ക്ലൈമാക്‌സില്‍ ഞാന്‍ വേണം. ഇപ്പോള്‍ പോകാന്‍ പറ്റില്ലെന്ന് പറഞ്ഞു. അതോടെ യാത്ര മുടങ്ങി. ആ ജോലി നഷ്ടപ്പെട്ടു. സ്വയംവരപ്പന്തലിന്റെ ക്ലൈമാക്‌സില്‍ ഞാന്‍ ഇല്ലെങ്കിലും കുഴപ്പമില്ലായിരുന്നു. നല്ല ജോലി കളഞ്ഞല്ലോ എന്ന് സിനിമാക്കാര്‍ വരെ പറഞ്ഞു.

  Read more about: serial
  English summary
  Santhwanam Serial Fame Rajeev Parameswar Opens Up About His Family And Career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X