'അപ്പുകിളി ഇനി അർക്കജിന് സ്വന്തം', സാന്ത്വനം സീരിയൽ താരം രക്ഷ രാജ് വിവാഹിതയായി

ജനപ്രിയ സീരിയൽ സാന്ത്വനത്തിൽ അപർണ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടി രക്ഷ രാജ് വിവാഹിതയായി. കോഴിക്കോട് സ്വദേശി അർകജാണ് സാന്ത്വനം പ്രേക്ഷകരുടെ സ്വന്തം അപ്പുവിനെ വിവാഹം ചെയ്തത്. രക്ഷയും കോഴിക്കോട് സ്വദേശിയാണ്. സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തിൽ നടന്ന വിവാ​ഹ ചടങ്ങിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മെറൂൺ നിറത്തിലുള്ള സാരിയും ട്രെഡീഷണൽ ആഭരണങ്ങളും അണിഞ്ഞ് അതീവ സുന്ദരിയായിരുന്നു രക്ഷ.

വെള്ള നിറത്തിലുള്ള കുർത്തയും കസവ് മുണ്ടുമായിരുന്നു വരൻ അർകജ് ധരിച്ചിരുന്നത്. സാന്ത്വനം സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടി ചിപ്പി ഭർത്താവും നിർമാതാവുമായ രഞ്ജിത്ത്, ​ഗോപിക അനിൽ, അച്ചു സു​ഗന്ദ്, ഡോ.നിത ​ഗോഷ് തുടങ്ങിയവരും രക്ഷയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് രക്ഷ സമൂഹമാധ്യമങ്ങളിലൂടെ താൻ വിവാഹിതയാകാൻ പോകുന്നുവെന്ന വിവരം പ്രേക്ഷകരേയും ആരാധകരേയും അറിയിച്ചത്.

അപ്പുകിളി ഇനി അർക്കജിന് സ്വന്തം

സേവ് ദി ഡേറ്റ് വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് രക്ഷ വിവാഹ വിവരം ആരാധകരെ അറിയിച്ചത്. കടൽത്തീരമാണ് സേവ് ദി ഡേറ്റിന്റെ ലൊക്കേഷനായി നവദമ്പതികൾ തെരഞ്ഞെടുത്തിരുന്നത്. പേപർ പ്ലൈൻ വെഡ്ഡിങ് ആണ് ഇരുവരുടേയും പ്രണയാർദ്രമായ സേവ് ദി ഡേറ്റ് ഒരുക്കിയത്. സാന്ത്വനം സീരിയലിലെ അപർണ എന്ന കഥാപാത്രത്തിലൂടെയാണ് രക്ഷ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയത്. സാന്ത്വനത്തിൽ‌ ​ഗിരീഷ് നമ്പ്യാർ അവതരിപ്പിക്കുന്ന ഹ​രിയുടെ ഭാര്യ വേഷം മനോഹരമായാണ് രക്ഷ രാജ് കൈകാര്യം ചെയ്യുന്നത്.

വൈറലായി വിവാഹ വീഡിയോ

കോഴിക്കോട് സ്വദേശിയായ രക്ഷ കമർകാറ്റ് എന്ന തമിഴ് സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. പണ്ടയോട ഗലാട്ട, തൊപ്പി എന്നീ സിനിമകളിൽ പിന്നീട് ഭാഗമായി. മലയാളി എന്ന കലാഭാവൻ മണി സിനിമയിലും അഭിനയിച്ചു. നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ എന്ന പരമ്പരയിൽ സോഫി എന്ന കഥാപാത്രമായാണ് സാന്ത്വനത്തിന് മുമ്പ് മിനി സ്ക്രീൻ പ്രേക്ഷകർക്ക് രക്ഷ പ്രിയങ്കരിയായത്. ആദ്യ പരമ്പരയിലൂടെ തന്നെ മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടാൻ രക്ഷയ്ക്കായി. ജയകൃഷ്ണനാണ് പരമ്പരയിൽ സോളമൻ എന്ന കഥാപാത്രമായി എത്തിയിരുന്നത്. സോഫി എന്ന കഥാപാത്രമായിട്ടായിരുന്നു രക്ഷ പരമ്പരയിൽ അഭിനയിച്ചത്. ഷൈജു സുകേഷ് ഒരുക്കിയ ഈ പരമ്പര ഏറെ ശ്രദ്ധ നേടിയിരുന്നു.

സിനിമയിലൂടെ അഭിനയത്തിലേക്ക്

സോഷ്യൽമീഡിയകളിലും രക്ഷ സജീവമാണ്. ഡെല്ലു എന്ന പേരിലാണ് രക്ഷയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട്. പുതിയ പരമ്പരകളുടെ വിശേഷങ്ങളും ഗ്ലാമർ ഫോട്ടോഷൂട്ടുകളും രക്ഷ ഇൻസ്റ്റയിൽ പങ്കുവെയ്ക്കാറുണ്ട്. ഫേസ്ബുക്കിലും രക്ഷയ്ക്ക് ഫാൻ ഫോളോവേഴ്സുണ്ട്. താരത്തിന്റെ വിവാഹ വീഡിയോകൾക്ക് പുറമെ കഴിഞ്ഞ ദിവസം നടന്ന മെഹന്ദി ചടങ്ങുകളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്. കെജിഎഫിലെ മെഹബൂബ ​ഗാനത്തിന് ചുവടുവെക്കുന്ന രക്ഷയുടെ വീഡിയോയും വൈറലാണ്. താരത്തിന്റെ വരൻ അർകജ് ഐടി മേഖലയിൽ ആണ് ജോലി ചെയ്യുന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെ രക്ഷ സേവ് ദി ഡേറ്റ് ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ പ്രേക്ഷകരും അത്ഭുതപ്പെട്ടിരുന്നു.

Recommended Video

കെട്ടിപ്പിടിച്ച കല്യാണത്തിന് അപ്പുവിനെ കെട്ടിപ്പിടിച്ച അഞ്ജലി | FilmiBeat Malayalam
അതിഥികളായി സാന്ത്വനം താരങ്ങളും

മിനിസ്‌ക്രീൻ പ്രേക്ഷകർ ഹൃദയത്തിലേറ്റിയ പരമ്പരയാണ് സാന്ത്വനം. ഒരു കൂട്ടുകുടുംബത്തിന്റെ സ്നേഹപൂർണ്ണമായ നിമിഷങ്ങൾ സ്‌ക്രീനിലേക്കെത്തിക്കാൻ പരമ്പരയ്ക്ക് കൃത്യമായി കഴിഞ്ഞിട്ടുണ്ട്. ശിവാഞ്ജലിയുടെ പ്രണയവും കുടുംബ ബന്ധങ്ങളിലെ മനോഹാരിതയും പറഞ്ഞ് മുന്നോട്ട് പോയിരുന്ന പരമ്പര കുറച്ച് നാളുകളായി സംഘർഷഭരിതമായ നിമിഷങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. ഒന്ന് തീരുമ്പോൾ മറ്റൊന്ന് എന്ന തരത്തിലാണ് പരമ്പരയിലേക്ക് പ്രശ്‌നങ്ങളെത്തുന്നത്. റേറ്റിങിന്റെ കാര്യത്തിലും മറ്റ് സീരിയലുകളെ അപേക്ഷിച്ച് വളരെ അധികം മുന്നിലാണ് സാന്ത്വനം. തമിഴ് പരമ്പര പാണ്ഡ്യൻ സ്റ്റോഴ്സിന്റെ മലയാളം റീമേക്കാണ് സാന്ത്വനം.

More from Filmibeat

Read more about: Santhwanam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X