സാന്ത്വനത്തിലെ ഹരിയുടെ അപ്പുവിന് കല്യാണം; അര്‍ക്കജിനെ പരിചയപ്പെടുത്തി രക്ഷ രാജ്...

മിനീസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. 2020 സെപ്റ്റംബര്‍ 21 ന് ആരംഭിച്ച പരമ്പര മികച്ച സ്വീകാര്യത നേടി മുന്നോട്ട് പോവുകയാണ്. സാധാരണ ഒരു കുടുംബത്തില്‍ ഉണ്ടാവുന്ന സംഭവവികാസങ്ങളിലൂടെയാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്. അവിശ്വസനീയമായ ഒന്നും തന്നെ കഥയില്‍ പറയുന്നില്ല. അമിതമായ നാടകീയത ഇല്ലാതെയാണ് സാന്ത്വനം പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്.

സാന്ത്വനം പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രക്ഷ രാജ്. സ്വന്തം പേരിക്കാളും അപ്പു എന്നാണ് നടിയെ പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്നത്. തുടക്കത്തില്‍ അല്‍പം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായിരുന്നു രക്ഷയുടേത്. എന്നാല്‍ ഇപ്പോള്‍ സ്വന്തനം കുടുംബത്തിലെ സൂപ്പര്‍ മരുമകളാണ്. നടിക്ക് കൈനിറയെ ആരാധകരുണ്ട്.

വിവാഹം

ഇപ്പോഴിത രക്ഷയുടെ വിവാഹ വാര്‍ത്തയാണ് പുറത്ത് വരുന്നത്. നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. അര്‍ക്കജ് ആണ് വരന്‍. ഇവരും ഒന്നിച്ചുള്ള ചിത്രവും സേവ് ദ് ഡേറ്റ് വീഡിയോയും പങ്കുവെച്ച് കൊണ്ടാണ് ജീവിതത്തില്‍ ഒന്നാവാന്‍ പോവുന്ന വിവരം വെളിപ്പെടുത്തിയത്.

  ഏപ്രില്‍ 28 ന്‌

ദിവസങ്ങള്‍ക്ക് മുന്‍പ് അര്‍ക്കജിന്റെ മുഖം കാണിക്കാതെയുള്ള ഒരു റൊമാന്റിക് വീഡിയോ നടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. കോഴിക്കേട് സ്വദേശിയായ അര്‍ക്ക്ജ് സോഫറ്റ് വെയര്‍ എഞ്ചിനിയറാണ്. രക്ഷയ്ക്കും അര്‍ക്കജിനും ആശംസയുമായി ആരാധകര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

 സാന്ത്വനത്തില്‍ എത്തിയത്‌

സാന്ത്വനത്തിലൂടെയായിരുന്നു രക്ഷയുടെ മിനിസ്‌ക്രീന്‍ എത്തിയത്. മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ പരമ്പരയിലേയ്ക്ക് എത്തിയതിനെ കുറിച്ച് പറഞ്ഞിരുന്നു. സംവിധായകനായ ആദിത്യനോട് നോ പറഞ്ഞതിന് ശേഷമാണ് സാന്ത്വനത്തില്‍ എത്തിയത്. അദ്ദേഹം ലൊക്കേഷനില്‍ ഇത് പറഞ്ഞ് കളിയാക്കാറുണ്ടെന്നും രക്ഷ രാജ് അഭിമുഖത്തില്‍ പറഞ്ഞു.നടിയുടെ വാക്കുകള്‍ ഇങ്ങനെ...'സീരിയലിന്റെ സംവിധായകനായ ആദിത്യന്‍ സാറിനെ മുമ്പേ തനിക്ക് അറിയാമായിരുന്നു. 'വാനമ്പാടി' സീരിയലിന്റെ ലൊക്കേഷനില്‍ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്.

നടിയുടെ   വാക്കുകള്‍

'ഒരിക്കല്‍ അനുമോളേ കാണാന്‍ വേണ്ടി വാനമ്പാടിയുടെ ലൊക്കേഷനില്‍ പോയി. അവളാണ് ആദിത്യസാറിനെ പരിചയപ്പെടുത്തി തരുന്നത്. അദ്ദേഹം അന്ന് സീരിയലില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചു. ഇല്ല എന്നായിരുന്നു എന്റെ മറുപടി. എന്നാല്‍ പിന്നീട് സാന്ത്വനത്തില്‍ എത്തുകയായിരുന്നു. സീരിയലില്‍ അഭിനയിക്കാന്‍ ഇല്ല എന്ന് പറഞ്ഞിട്ട് എന്റെ വര്‍ക്കില്‍ തന്നെ പെട്ടില്ലേ എന്നൊക്കെ പറഞ്ഞ് കളിയാക്കാറുണ്ടെന്നും' രക്ഷ പറയുന്നു.

  അപ്പു

സാന്ത്വനത്തില്‍ എല്ലാ ഇമോഷന്‍സിലൂടേയും കടന്നു പോകുന്ന കഥാപാത്രമാണ് അപര്‍ണ്ണയുടേത്. അല്‍പം ഉയര്‍ന്ന രീതിയില്‍ ചിന്തിക്കു സമ്പന്ന കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടിയാണ് അപ്പു. വീട്ടുകാരെ ധിക്കരിച്ച് സുഖവും സൗകര്യവും ഉപേക്ഷിച്ച് ഹരിയോടൊപ്പം ഇറങ്ങി വരുകയായിരുന്നു . തുടത്തില്‍ സാന്ത്വനം കുടുംബവുമായി ചേര്‍ന്ന് പോകാന്‍ അപര്‍ണ്ണയ്ക്് കഴിഞ്ഞില്ല. എന്നാല്‍ പിന്നീട് ആ കുടുംബത്തിലെ ഒരാളായി മാറി്. അപ്പുവായി മികച്ച പ്രേക്ഷകടനമാണ് രക്ഷ കാഴ്ച വയ്ക്കുന്നത്. രക്ഷയുടെ കഥാപാത്രത്തിലൂടയാണ് കഥാഗതി മാറുന്നത്.അപ്പു- അഞ്ജു, അപ്പു-കണ്ണന്‍, അപ്പു- ഹരി കോമ്പോയുമെല്ലാം നിരവധി ആരാധകരുണ്ട്.

Recommended Video

ജോൺ പോളിനെ മോർച്ചറിയിലേക്ക് മാറ്റുന്നു ആശുപത്രിയിലെ ദൃശ്യങ്ങൾ
 സാന്ത്വനം

വാനമ്പാടി അവസാനിച്ചതിന് ശേഷമാണ് സാന്ത്വനം ആരംഭിക്കുന്നത്. ചിപ്പി , രാജീവ് പരമേശ്വര്‍, ഗീരീഷ് നമ്പ്യാര്‍, സജീന്‍, ഗോപിക, അച്ചു സുഗന്ധ്,ദിവ്യ ബിനു, അപ്‌സര, ബിജേഷ് ആവനൂര്‍, രോഹിത് എന്നിവരാണ് മറ്റ് താരങ്ങള്‍. ഇപ്പോള്‍ അപര്‍ണ്ണയേയും ഹരിയേയും ചുറ്റിപ്പറ്റിയാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്. സീരിയലില്‍ അപ്പു അമ്മയാവാന്‍ തയ്യാറെടുക്കുകയാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X