For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യം സാന്ത്വനത്തിന്റെ സംവിധായകനോട് നോ പറഞ്ഞതു, പിന്നീട്... അപ്പു ആയതിനെ കുറിച്ച് രക്ഷ

  |

  യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന പരമ്പരയാണ് സാന്ത്വനം. സാധാരണ കണ്ട വന്നിരുന്ന സീരിയലുകളിൽ നിന്ന വ്യത്യസ്തമായിട്ടായിരുന്നു സാന്ത്വനം ഒരുക്കിയിരിക്കുന്നത്. അമ്മായിയമ്മ പോരോ, അവഹിതമോ സാധരാണ സീരിയലിൽ കണ്ടു വരുന്ന നായികയുടെ ദുരന്തമോ സാന്ത്വനത്തിൽ ഇല്ല. സാധാരണ ഒരു കുടുംബത്തിൽ സംഭവിക്കുന് സന്തോഷങ്ങളും സംഭവങ്ങളും മാത്രമാണ് സീരിയലിന്റെ കഥാപാശ്ചാത്തലം. 20202 സെപ്റ്റംബർ 21 ന് ആരംഭിച്ച പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടി മന്നോട്ട് പോവുകയാണ്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന മികച്ച സീരിയലുകളിലെന്നാണ് സാന്ത്വനം. റേറ്റിംഗിൽ രണ്ടാം സ്ഥാനത്താണ് പരമ്പര.

  മൂന്ന് തവണ അടി കിട്ടി, ഒരു പ്രൊഡ്യൂസറും വിളിച്ചില്ല, പഠിച്ച പാഠത്തെ കുറിച്ച് പ്രിയദർശൻ

  പുതിയ ലുക്കില്‍ പ്രിയാ വാര്യര്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍, കാണാം

  ഏഷ്യനെറ്റ് സംപ്രേക്ഷണ ചെയ്ത സൂപ്പർ ഹിറ്റ് പരമ്പരയായ വാനമ്പാടിയുടെ സംവിധായകൻ ആദിത്യനാണ് സാന്ത്വനവും സംവിധാനം ചെയ്യുന്നത്. വനമ്പാടി അവസാനിച്ചതിന് ശേഷമാണ് സാന്ത്വനം ആരംഭിക്കുന്നത്. നടി ചിപ്പി രഞ്ജിത്താണ് സീരിയൽ നിർമ്മിക്കുന്നത്. സീരിയലിൽ ചിപ്പി ഒരു പ്രധാന വേഷത്തിൽ എത്തുന്നുമുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷമാണ് തരം സീരിയലിലേയ്ക്ക് എത്തിയിരിക്കുന്നത്. സംഭവ ബഹുലുമായി സീരിയൽ മുന്നോട്ട് പോവുകയാണ് .

  ഇപ്പോഴാണ് ഐശ്വര്യ റായി 'സൂപ്പർ മദർ' ആയത്, മകളെ ഒറ്റയ്ക്ക് വിട്ട് താരം, അഭിനന്ദനവുമായി ആരാധകർ

  ശ്രീദേവിയേയും ബാലനേയും ഇവരുടെ സഹേദാരങ്ങളേയും ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോവുന്നത്. നടൻ രാജീവ് പരമേശ്വരനാണ് 'ബാലൻ' എന്ന കഥപാത്രത്തെ അവതരിപ്പിക്കുന്നത്. ബാലന്റെ ഭാര്യ ശ്രീദേവിയായിട്ടാണ് 'ചിപ്പി' എത്തുന്നത്. ഇവർക്ക് ഹരി, ശിവൻ, കണ്ണൻ എന്നിങ്ങനെ മൂന്ന് സഹോദരന്മാരുണ്ട്. ഭർത്താവിന്റെ സഹോദരങ്ങളായ ഇവരെ സ്വന്തം മക്കളായി കണ്ടാണ് ദേവിയും ബാലനും വളർത്തിയത്. സഹേദരങ്ങൾക്ക് വേണ്ടി കുഞ്ഞുങ്ങളെ പോലും ഇവർ വേണ്ടയെന്ന് വയ്ക്കുകയായിരുന്നു.

  സഹോദരന്മാരുടെ വിവാഹം കഴിയുന്നതോടെയാണ് സാന്ത്വനത്തിന്റെ കഥ മാറുന്നത്. അമ്മാവന്റെ മകളായ അഞ്ജലിയെ ആണ് ശിവൻ വിവാഹം കഴിക്കുന്നത്. അവിചാരിതമായിട്ടാണ് അഞ്ജുവിന്റേയും ശിവന്റേയും വിവാഹം നടക്കുന്നത്. സുഹൃത്തായ അപർണ്ണയെ ആണ് ഹരി കല്യാണം കഴിക്കുന്നത്. ഇവരുടെ പ്രണയ വിവാഹമായിരുന്നു. അച്ഛനേയും അമ്മയേയും ഉപേക്ഷിച്ച് അപർണ്ണ ഹരിയെ തേടി എത്തുകയായിരുന്നു. സമ്പന്ന കുടുംബത്തിൽ നിന്നാണ് അപർണ്ണ ഹരിയുടെ ചെറിയ വീട്ടിലെത്തുന്നത്. തുടക്കത്തിൽ പെരുത്തപ്പെടാൻ അപ്പുവിന് ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിലും പിന്നീട് സാന്ത്വനം കുടുംബത്തിന്റെ രീതികളോടൊപ്പം അപ്പവും ചേരുകയായിരുന്നു. ഗോപിക അനിൽ ആണ് അഞ്ജലിയായി എത്തുന്നത്. രക്ഷ രാജാണ് അപർണ്ണ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സജിനാണ് ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗിരീഷ് നമ്പ്യാരാണ് ഹരിയായി എത്തുന്നത്. അച്ചു സുഗന്ധ്, ഗിരിജ പ്രേമൻ,യതികുമാർ, ദിവ്യ ബിനു, അപ്സര, ബിജേഷ് ആവനൂർ, രോഹിത് എന്നിവരാണ് മറ്റ് താരങ്ങൾ.

  പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും സീരിയലിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അപർണ്ണയായി എത്തുന്ന രക്ഷ രാജും സജിനും മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് പുതുമുഖങ്ങളാണ്. നടി ഷഫ്നയുടെ ഭർത്താവാണ് സജിൻ. സ്വാന്ത്വനം പരമ്പരയിലൂടെ സജിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിട്ടുണ്ട്. അതുപോലെ തന്നെ രക്ഷയും സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. അൽപം നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണ് രക്ഷയുടേത്. എങ്കിലും അപ്പു എന്ന കഥാപാത്രത്തിന് നിരവധി ആരാധകരുണ്ട്.

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് രക്ഷയുടെ ഒരു പഴയ വീഡിയോയാണ്. സാന്ത്വനം സീരിയലിൽ എത്തിയതിനെ കുറിച്ചാണ് നടി പറയുന്നത്. സാന്ത്വനനത്തിന്റെ സംവിധായകനായ ആദിത്യനോട് നോ പറഞ്ഞതിന് ശേഷമാണ് സാന്ത്വനത്തിൽ എത്തിയതെന്നാണ് രക്ഷ പറയുന്നത്. അദ്ദേഹം ഇപ്പോഴും ലൊക്കേഷനിൽ അത് പറഞ്ഞ് കളിയാക്കാറുണ്ടെന്നും രക്ഷ രാജ് പറയുന്നു. സ്വാന്തനത്തിൽ എത്തിയതിനെ കുറിച്ച് നടി പറയുന്നത് ഇങ്ങനെ...

  സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്

  ''സീരിയലിന്റെ സംവിധായകനായ ആദിത്യൻ സാറിനെ മുമ്പേ തനിക്ക് അറിയാമായിരുന്നു. 'വാനമ്പാടി' സീരിയലിന്റെ ലൊക്കേഷനിൽ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. 'അനുമോളേ' കാണാൻ വേണ്ടി ലൊക്കേഷനിൽ എത്തിയതായിരുന്നു. അവളാണ് ആദിത്യസാറിനെ പരിചയപ്പെടുത്തി തരുന്നത്. അദ്ദേഹം അന്ന് സീരിയലിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചിരുന്നു. ഇല്ല എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് സാന്ത്വനത്തിൽ എത്തുകയായിരുന്നു. സീരിയലിൽ അഭിനയിക്കാൻ ഇല്ല എന്ന് പറഞ്ഞിട്ട് എന്റെ വർക്കിൽ തന്നെ പെട്ടില്ലേ എന്നൊക്കെ പറഞ്ഞ് കളിയാക്കാറുണ്ടെന്നും'' രക്ഷ ആ വീഡിയോയിൽ പറയുന്നു

  Read more about: serial
  English summary
  Santhwanam Serial Fame Raksha raj Reveals How She Roped In Santhwanam serial
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X