ചിപ്പി ചേച്ചിയ്ക്ക് ഞാനൊരു അനിയനെ പോലെയാണ്; സീരിയല്‍ ലൊക്കേഷന്‍ കുടുംബം പോലെയെന്ന് സ്വാന്തനത്തിലെ ശിവന്‍
സൂപ്പര്‍ഹിറ്റ് സീരിയല്‍ സ്വാന്തനത്തിലെ ശിവനായി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത സജിന്‍ തന്റെ വിശേഷങ്ങള്‍ ഓരോന്നായി പങ്കുവെക്കുകയാണ്. സിനിമയില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ചാണ് തുടക്കമെങ്കിലും ഇപ്പോള്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ തിളങ്ങി നില്‍ക്കുകയാണ്. സീരിയല്‍ ലൊക്കേഷന്‍ ഒരു കുടുംബം പോലെയാണെന്നും അവിടെ ജൂനിയര്‍ സീനിയര്‍ വേര്‍തിരിവുകളൊന്നുമില്ലെന്നും പറയുകയാണ് സജിനിപ്പോള്‍.
'അഭിനയ രംഗത്തേക്ക് വരാന്‍ ഇത്രയും താമസിച്ചതിനുള്ള കാരണം ഞാന്‍ ചാന്‍സ് അന്വേഷിച്ചു നടക്കുന്നത് കൊണ്ടാണ്. ഓഡിഷന് പോവുകയും സംവിധായകന്മാരെ കാണുകയുമൊക്കെ ആയിരുന്നു പ്രധാന പരിപാടി. അല്ലാതെ മനഃപൂര്‍വ്വം മാറി നിന്നതല്ലെന്നാണ് സജിന്‍ പറയുന്നത്. അവസരം കിട്ടാത്തത് കൊണ്ടാണ് ഇത്രയും വൈകിയത്. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് സ്വാന്തനത്തിന് വേണ്ടിയുള്ള ഓഡിഷനിലെത്തുന്നതും അഭിനയിച്ച് തുടങ്ങിയതെന്നും സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സജിന്‍ പറയുന്നു.
സ്വാന്തനത്തിലെ ശിവനെ എല്ലാവരും അംഗീകരിക്കുന്നുണ്ട്. ആ സ്‌നേഹത്തിനും പിന്തുണയ്ക്കുമുള്ള നന്ദി അറിയിക്കുകയാണ്. ഒപ്പം അഭിനയിക്കുന്നവരായ രഞ്ജിത്തേട്ടനും ചിപ്പി ചേച്ചിക്കും, സംവിധായകാന്‍ ആദിത്യന്‍ സാറിനും തുടങ്ങിയവരോടൊക്കെയുള്ള നന്ദിയും കടപ്പാടും വാക്കുകളില്‍ ഒതുങ്ങുകയില്ല. ഭാര്യയും നടിയുമായ ഷഫ്‌ന വഴിയാണ് സ്വാന്തനത്തിന്റെ ഓഡിഷന്‍ നടക്കുന്ന വിവരം താനറിയുന്നത്.

സിനിമയില്‍ അഭിനയിക്കുന്നത് നമ്മളുടെ ഓരോ സമയവും ഭാഗ്യവും ഒക്കെ ഉള്ളത് പോലെയാണ്. സമയം ആകുമ്പോള്‍ എല്ലാം നടക്കുമെന്ന് വിചാരിക്കാം. അതിനു വേണ്ടി പരിശ്രമിക്കും. സിനിമയില്‍ തനിക്ക് പരിഗണന കുറവുണ്ടെന്ന് ഒന്നും പറയാനാകില്ല. അവസരം കിട്ടുമ്പോള്‍ ആണല്ലോ നമ്മള്‍ തെളിയിക്കുക. ഇത് വരെ അവസരം കിട്ടിയിട്ടില്ല. പ്രതീക്ഷിക്കുക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
സീരിയലിന്റെ തുടക്കത്തില്‍ കണ്ടിട്ടുളളത് പോലെ എല്ലാവരും വളരെ സന്തോഷത്തിലാണ്ണ്. ഒരു വീട്ടിലെ ആളുകളെ പോലെയാണ് ഞങ്ങളെല്ലാവരും. ജൂനിയര്‍ സീനിയര്‍ വേര്‍തിരിവുകളൊന്നും സെറ്റില്‍ ഇല്ല. അവിടെയുള്ള എല്ലാവരും എന്നെക്കാളും സീനിയര്‍ ആണെങ്കിലും എനിക്കൊരിക്കലും അത് ഫീല്‍ ചെയ്തിട്ടില്ല. എന്റെ ചെറുപ്പം മുതല്‍ ഞാന്‍ സ്‌ക്രീനില്‍ കാണുന്ന നടിയാണ് ചിപ്പി ചേച്ചി.
അവരൊക്കെ പൊസിഷന്‍ വച്ച് എന്തും ചെയ്യാന്‍ പറ്റുന്ന ആളുകളുമാണ്. പക്ഷെ ഒരു ജാഡയോ, അഹങ്കാരമോ ഒന്നുമില്ല. എന്നെ സ്വന്തം അനുജനെ പോലെയാണ് കാണുന്നത്. രാജീവേട്ടനും അതെ പോലെയാണ്, പിന്നെ ഗിരീഷേട്ടന്‍, അച്ചു, ഗോപിക, രക്ഷ അങ്ങനെ എല്ലാവരും ഒരു കുടുംബം തന്നെയാണ് കഴിയുന്നതെന്നും സജിന്‍ പറയുന്നു.


Click it and Unblock the Notifications











