മെഡിക്കൽ റെപ്പായും സെയിൽസ്മാനായും ജോലി ചെയ്തിട്ടുണ്ട്, അന്നും അഭിനയമായിരുന്നു മനസ്സിൽ; സാന്ത്വനത്തിലെ ശിവൻ
ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന ഒറ്റ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സജിൻ. ഇന്ന് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ശിവനാണ്. പരമ്പര ആരംഭിച്ച ചെറിയ സമയത്തിനുളളിലാണ് നടൻ പ്രേക്ഷകരുടെ പ്രിയങ്കരനായിമാറിയത്. മലയാളി പ്രേക്ഷകരും സജിനുമായി മറ്റൊരു ബന്ധം കൂടിയുണ്ട്. മിനിസ്ക്രീനും ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രയങ്കരിയായ ഷഫ്നയുടെ പ്രിയതമനാണ് സജിൻ. താരങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. എന്നാൽ സജിനെ കുറിച്ചുള്ള കൂടുതൽ വിവരം അധികം പ്രേക്ഷകർക്ക് അറിയില്ലായിരുന്നു. സാന്ത്വനത്തിൽ എത്തിയതോടെയാണ് സജിനെ കുറിച്ചും ഇരുവരുടെ പ്രണയവും വിവാഹവുമെല്ലാം വാർത്തകളിൽ ഇടം പിടിക്കാൻ തുടങ്ങിയത്.
ഇപ്പോഴിത ഷഫ്ന ജീവിതത്തിൽ എത്തിയതിന് ശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് മനസ് തുറന്ന് സാന്ത്വനം താരം സജിൻ. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണി താരം ഇക്കാര്യം വെളിപ്പെടുത്തിയത്. സാന്ത്വനത്തിൽ എത്താൻ കാരണം ഷഫ്നയാണെന്നാണ് സജിൻ പറയുന്നത്. താരങ്ങളുടെ കുടുംബ വിശേഷങ്ങൾ ചുവടെ...

സാന്ത്വനം സീരിയലിൽ എത്തിയതിനെ കുറിച്ച് നടൻ പറയുന്നത് ഇങ്ങനെ. ഷഫ്‌ന ചെയ്തുകൊണ്ടിരുന്ന സീരിയലിന്റെ പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്നു സജി സൂര്യ ചേട്ടൻ ആണ് ഷഫ്‌നയോട് സാന്ത്വനം പ്രോജക്റ്റ് വരുന്നതിനെ കുറിച്ച് പറയുന്നത്. അത് ചിപ്പി ചേച്ചിയും രഞ്ജിത്തേട്ടനും ആണ് ചെയ്യുന്നത് എന്നും പറഞ്ഞിരുന്നു. ചേട്ടൻ പറഞ്ഞിട്ടാണ് ഓഡിഷന് പോകുന്നത്. സജി ചേട്ടൻ തന്നെയാണ് സീരിയലിലേയ്ക്ക് തിരഞ്ഞെടുത്ത വിവരം ഞങ്ങളെ അറിയിക്കുന്നതും അദ്ദേഹം തന്നെയാണ്.

സാന്ത്വനത്തിലെ ശിവന്റെ അത്ര ദേഷ്യക്കാരൻ അല്ലെന്നാണ് സജിൻ പറയുന്നത്. ജീവിതത്തിൽ അൽപം ബോൾഡാണ്. അത്ര വേഗം ആളുകളോട് അടുക്കാറില്ല. മിണ്ടി കഴിഞ്ഞാൽ പിന്നെ കുഴപ്പം ഇല്ല. കൂടുതൽ അടുക്കാൻ സമയം വേണം ആളുകളോട് അടുക്കാൻ എന്ന് മാത്രമേ ഉള്ളൂ. അത് ജാഡ കൊണ്ട് അല്ല, ചമ്മൽ കൂടുതൽ കൊണ്ടാണെന്നും സജിൻ അഭിമുഖത്തിൽ പറയുന്നു. നേരത്തെ മുതലെ അഭിനയം ഇഷ്ടമായിരുന്നു. എന്നാൽ ജീവിക്കാൻ വേണ്ടി കാർ ഷോ റൂമിൽ സെയിൽസിൽ ഉണ്ടായിരുന്നു. പിന്നെ മെഡിക്കൽ റെപ്പായി വർക്ക് ചെയ്തിട്ടുണ്ട്. എന്നാൽ ഇഷ്ടപ്പെട്ടു ചെയ്യുന്നത് അഭിനയം മാത്രമാണ് എന്നും സജിൻ വ്യക്തമാക്കി.

തനിക്ക് ലഭിച്ച ഭാഗ്യമാണ് ഷഫ്നയെന്നാണ് സജിൻ പറയുന്നത്. അവളിൽ പൂർണ്ണ തൃപ്തനാണ് ഞാൻ. ഞാൻ ഒന്ന് നോക്കിയാൽ അവൾക്ക് എല്ലാം മനസിലാകും. അതുപോലെ എന്റെ മുഖം കണ്ടാൽ , എനിക്ക് എന്തെങ്കിലും പ്രശ്നങ്ങൾ വന്നാൽ അവൾക്ക് അത് മനസിലാകും. ഞാൻ ഒന്നും ചെയ്യേണ്ടതില്ല. എല്ലാം അവൾ എനിക്ക് വേണ്ടി ചെയ്തു വച്ചിട്ടുണ്ടാകും. ഞങ്ങൾ കൂട്ടുകാരെ പോലെയാണ് എന്നും സജിൻ അഭിമുഖത്തിൽ പറഞ്ഞു.

ചെറുപ്രായത്തിലാണ് ഞങ്ങൾ രണ്ട് പേരും വിവാഹിതരാകുന്നത്.എന്റെ വീട്ടിൽ പൂർണ്ണ പിന്തുണയായിരുന്നു. ഷഫ്നയുടെ വീട്ടിലായിരുന്നു പ്രശ്നം. പ്രശ്നങ്ങളെല്ലാം തീരാൻ ഏകദേശം രണ്ട് വർഷമെടുത്തു. ഇപ്പോൾ എല്ലാം സോൾവ് ആയി വരുന്നുണ്ട്. പ്രശ്നങ്ങൾ എങ്ങിനെയാണ് മറികടന്നത് എന്ന് ചോദിച്ചാൽ, അതൊക്കെ അങ്ങ് കാലങ്ങൾ മായ്ച്ചുകളയും എന്ന് പറയില്ലേ, അതേപോലെ എല്ലാം സോൾവ് ആയി കൊണ്ടിരിക്കുന്നുവെന്നും സജിൻ അഭിമുഖത്തിൽ പറഞ്ഞു


Click it and Unblock the Notifications