ഫഷ്‌നയുമായിട്ടുള്ള വിവാഹം വലിയ പ്രശ്‌നങ്ങളുണ്ടാക്കി; വിവാഹവിശേഷങ്ങള്‍ പറഞ്ഞ് സ്വാന്തനം സീരിയല്‍ താരം സജിന്‍

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് സജിനും ഷഫ്‌നയും. സിനിമയിലും സീരിയലുകളിലുമെല്ലാം തിളങ്ങി നില്‍ക്കുന്ന ഷഫ്‌ന പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. എന്നാല്‍ ഷഫ്‌നയുടെ ഭര്‍ത്താവാണ് സജിനെന്ന കാര്യം ഈ അടുത്ത കാലത്താണ് പുറത്ത് വരുന്നത്. നിലവില്‍ സ്വാന്തനം സീരിയലില്‍ നായകനായി തിളങ്ങി നില്‍ക്കുകയാണ് സജിന്‍.

സീരിയല്‍ ഹിറ്റായതോടെയാണ് സജിനെ കുറിച്ചുള്ള വിശേഷങ്ങള്‍ വീണ്ടും ചര്‍ച്ചയാക്കപ്പെട്ടത്. ഷഫ്‌നയുമായിട്ടുള്ള പ്രണയ വിവാഹം വലിയ കോലഹലങ്ങളാണ് സൃഷ്ടിടിച്ചതെന്ന് പറയുകയാണ് സജിനിപ്പോള്‍. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് സീരിയലിലേക്ക് എത്തിയതിനെ കുറിച്ചും ഷഫ്‌നയ്‌ക്കൊപ്പമുള്ള സന്തോഷ ജീവിതത്തെ കുറിച്ചുമൊക്കെ സജിന്‍ മനസ് തുറന്നത്.

 ഷഫ്‌നയെ കുറിച്ച് ഭര്‍ത്താവ് സജിന്‍

ഷഫ്നയുമായുള്ള വിവാഹം ചെറിയ പ്രശ്‌നമൊന്നുമല്ലായിരുന്നു. വലിയ പ്രതിസന്ധികളായിരുന്നു. അതിനെ മറികടന്നത് എങ്ങനെയാണ് എന്ന് ചോദിച്ചാല്‍, അതൊക്കെ കാലം മായിച്ചു കളയും എന്ന് പറയും പോലെ എല്ലാം സോള്‍വ് ആയി കൊണ്ടിരിക്കുകയാണ്. വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ എനിക്ക് പ്രായം 24 ആയിരുന്നു. ഷഫ്നയും തീരെ ചെറിയ പ്രായം. എന്റെ വീട്ടില്‍ പൂര്‍ണ്ണ പിന്തുണ ആയിരുന്നു. പിന്നെ ഒന്ന് രണ്ടു വര്‍ഷം കഴിഞ്ഞതോടെയാണ് പലതും സോള്‍വ് ആകുന്നത്.

ഷഫ്‌നയെ കുറിച്ച് ഭര്‍ത്താവ് സജിന്‍

ഞാന്‍ പൂര്‍ണ്ണ തൃപ്തന്‍ ആണ്. ഞാന്‍ ഒന്ന് നോക്കിയാല്‍ തന്നെ ഷഫ്‌നയ്ക്ക് എല്ലാ കാര്യങ്ങളും മനസിലാകും. എന്റെ മുഖം കണ്ടാല്‍, എനിക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ വന്നാല്‍ അവള്‍ക്കത് മനസിലാകും. ഞാന്‍ ഒന്നും ചെയ്യേണ്ടതില്ല. എല്ലാം അവള്‍ എനിക്ക് വേണ്ടി ചെയ്തു വച്ചിട്ടുണ്ടാകും. ശരിക്കും ഞങ്ങള്‍ കൂട്ടുകാരെ പോലെയാണ്. ഒരുമിച്ചു യാത്രകള്‍ പോകാറുണ്ട്. എല്ലാത്തിനും എന്റെ ഒപ്പം നില്‍ക്കുന്ന ഒരു നല്ല സുഹൃത്ത് കൂടിയാണ് എന്റെ ഭാര്യ. ഇതുവരെ ഞങ്ങള്‍ക്ക് മക്കളില്ലെന്ന കാര്യം കൂടി സജിന്‍ വ്യക്തമാക്കിയിരിക്കുകയാണ്.

 ഷഫ്‌നയെ കുറിച്ച് ഭര്‍ത്താവ് സജിന്‍

ഞങ്ങളുടെ ഫോട്ടോസിലും മറ്റും കണ്ടിട്ടുള്ളത് ചിലപ്പോള്‍ എന്റെ ചേട്ടന്റെ മകള്‍. അല്ലെങ്കില്‍ ഷഫ്നയുടെ ചേച്ചിയുടെ മക്കള്‍ ആയിരിക്കും. ഇത് കണ്ടിട്ടാണ് ഞങ്ങള്‍ക്ക് മക്കള്‍ ഉണ്ടെന്ന് ചിലര്‍ കരുതിയത്. ചിലപ്പോള്‍ തെറ്റിദ്ധരിച്ചതുമാകാം എന്നും താരം പറയുന്നു. ഭാര്യ അഭിനയിക്കാന്‍ പോവുന്നതില്‍ ഇഷ്ടമാണോ എന്ന ചോദ്യത്തിന് അതൊക്കെ ഓരോരുത്തരുടെയും പേഴ്‌സണല്‍ കാര്യങ്ങള്‍ അല്ലേ എന്ന മറുചോദ്യമാണ് വന്നത്. അവള്‍ അഭിനയിക്കുന്നത് കാണാന്‍ എനിക്ക് വലിയ ഇഷ്ടമാണ്. അവള്‍ എത്ര കാലം അഭിനയിക്കണമെന്ന് പറയുന്നുവോ അത്രയും കാലം ഞാന്‍ കൂടെയുണ്ടാകും. അവള്‍ എപ്പോള്‍ നിര്‍ത്തും എന്ന് പറയുന്നുവോ അത്രയും കാലം അവള്‍ അഭിനയിക്കട്ടെ.

Recommended Video

ബിഗ് ബോസ് പുതിയ സീസണിൽ അണിനിരക്കുന്ന താരങ്ങൾ ഇവർ ? | FilmiBeat Malayalam
 ഷഫ്‌നയെ കുറിച്ച് ഭര്‍ത്താവ് സജിന്‍

സജിന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹിറ്റ് സീരിയല്‍ സാന്ത്വനത്തിലേക്ക് അഭിനയിക്കാനെത്തിയത് ഭാര്യ ഷഫ്ന വഴിയാണ്. ഷഫ്ന ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന സീരിയലിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയ സജി സൂര്യ ചേട്ടനാണ് ഷഫ്നയോട് സാന്ത്വനം പ്രോജക്റ്റ് വരുന്നു എന്നും അത് ചിപ്പി ചേച്ചിയും രഞ്ജിത്തേട്ടനും ആണ് ചെയ്യുന്നതെന്നും പറയുന്നത്. ചേട്ടന്‍ പറഞ്ഞിട്ടാണ് ഓഡിഷന് അറ്റന്‍ഡ് ചെയ്യുന്നതും എന്നെ തിരഞ്ഞെടുക്കുന്നതെന്നും സജിന്‍ പറയുന്നു.

More from Filmibeat

Read more about: shafna serial ഷഫ്‌ന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X