സീരിയല്‍ താരദമ്പതിമാരായ സജിനും ഷഫ്‌നയും ആഘോഷത്തിലാണ്; സാന്ത്വനം സീരിയലിലെ ശിവയുടെ ചിത്രങ്ങള്‍ വൈറല്‍

ലോക്ഡൗണും പ്രശ്‌നങ്ങളുമൊക്കെ വന്നെങ്കിലും ഏറെ കാലത്തിന് ശേഷം പുത്തന്‍ യാത്രകള്‍ നടത്തി വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് താരദമ്പതിമാരായ ഷഫ്‌നയും സജിനും. പ്ലസ് ടു എന്ന സിനിമയിലൂടെ സുപരിചിതരായ ഇരുവരും ഇപ്പോള്‍ സീരിയലുകളിലാണ് സജീവമായി പ്രവര്‍ത്തിക്കുന്നത്. ഷഫ്‌നയെ സിനിമയിലും സീരിയലിലുമെല്ലാം കണ്ട് പരിചയമുണ്ടെങ്കിലും സജിന്‍ മിനിസ്‌ക്രീനിലൂടെയാണ് ശ്രദ്ധേയനാവുന്നത്.

ഇപ്പോള്‍ സാന്ത്വനം എന്ന സീരിയലില്‍ ശിവ എന്ന കഥാപത്രത്തെ അവതരിപ്പിക്കുകയാണ് സജിന്‍. സീരിയലില്‍ നിന്നും അവധി എടുത്ത് ഇരുവരും ഹിമാലയം അടക്കമുള്ള സ്ഥലങ്ങളിലേക്ക് യാത്ര നടത്തിയിരിക്കുയാണ്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ യാത്രയുടെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെക്കുന്നുമുണ്ട്. മഞ്ഞുമലയിലൂടെ നടന്ന് നീങ്ങുന്ന സജിന്റെ ചിത്രങ്ങളാണ് ഏറ്റവും കൂടുതലായി ഇന്‍സ്റ്റാഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.

sajin-and-shafna

വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് ഷഫ്‌നയും സജിനും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കുന്നത്. രണ്ട് മതത്തില്‍ നിന്നുള്ള വിവാഹമായതിനാല്‍ തുടക്കത്തില്‍ ആരും തങ്ങളെ പിന്തുണച്ചിരുന്നില്ലെന്ന കാര്യം ഷഫ്‌ന പറഞ്ഞഇരുന്നു. അഭിനയം എന്റെ സ്വപ്‌നമാണെന്ന് ഭര്‍ത്താവിന് അറിയമെന്നും അത് പ്രൊഫഷനായി തുടരുന്നതില്‍ തന്നെക്കാല്‍ താല്‍പര്യം അദ്ദേഹത്തിനാണെന്നും നടി തുറന്ന് പറഞ്ഞിരുന്നു.

വിവാഹം കഴിഞ്ഞ് അഭിനയിക്കണമെന്ന് ആഗ്രഹം വന്നപ്പോഴാണ് സുന്ദരി എന്ന സീരിയലില്‍ നിന്നും ഓഫര്‍ വരുന്നത്. ആദ്യം വേണ്ടെന്ന് വെച്ചതാണെങ്കിലും പിന്നീട് കറങ്ങി തിരിഞ്ഞ് തന്നിലേക്ക് തന്നെ ആ വേഷം എത്തിയെന്നും ഷഫ്‌ന പുതിയൊരു അഭിമുഖത്തില്‍ പറയുന്നു. ആ സീരിയല്‍ വലിയ തരംഗമായി. ശേഷം ഒരുപാട് സീരിയലുകളിലേക്കുള്ള അവസരങ്ങള്‍ മലയാളത്തില്‍ നിന്നും തെലുങ്കില്‍ നിന്നുമാക്കെ വന്നു.

More from Filmibeat

Read more about: shafna ഷഫ്‌ന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X