പുതിയ സന്തോഷം പങ്കുവെച്ച് സാന്ത്വനത്തിലെ ശിവൻ, സജിന് ആശംസയുമായി അഞ്ജലി...

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. 2020 സെപ്റ്റംബർ 21 ന് ആരംഭിച്ച സീരിയൽ മികച്ച പ്രേക്ഷക സ്വീകാര്യത നേട മുന്നോട്ട് പോവുകയാണ്. തമിഴ് സൂപ്പർ ഹിറ്റ് പരമ്പരയായ പാണ്ഡ്യസ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. തെലുക്ക, കന്നഡ, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിലും സീരിയൽ റീമേക്ക് ചെയ്യുന്നുണ്ട്. മലയാളത്തിൽ റേറ്റിംഗിൽ രണ്ടാമതാണ് സാന്ത്വനം.

പ്രേക്ഷരുടെ പ്രിയപ്പെട്ട താരങ്ങളാണ് സീരിയലിൽ അണിനിരക്കുന്നത്. ചിപ്പിയാണ് സീരിയൽ നിർമ്മിക്കുന്നത് നടിയും സീരിയലിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.രാജീവ് പരമേശ്വരൻ, ഗീരീഷ് നമ്പ്യാർ, രക്ഷ രാജ്, സജിൻ ടിപി, ഗോപിക അനിൽ, അച്ചു സുഗന്ധ്, ഗിരിജ പ്രേമൻ, ദിവ്യ ബിനു, യതികുമാർ, അപ്സര, ബിജേഷ് ആവനൂർ എന്നിവരാണ് സാന്ത്വനത്തിലെ മറ്റ് താരങ്ങൾ. എല്ലാവർക്കും തുല്യപ്രധാന്യം നൽകിയാണ് സംവിധായകൻ സീരിയൽ ഒരുക്കിരിക്കുന്നത്.

പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സജിൻ ടിപി

സാന്ത്വനം പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സജിൻ ടിപി. നടി ഷഫ്നയുടെ ഭർത്താവാണ് സജിൻ. സീരിയലിൽ ശിവൻ എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. സ്വന്തം പേരിനെക്കാളും സീരിയലിലെ കഥാപാത്രത്തിന്റെ പേരിലാണ് സജിനെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. ശിവൻ- അഞ്ജലി ജോഡികൾക്ക് കൈനിറയെ ആരാധകരുണ്ട് ഇവരുടെ സീൻ കാണാൻ വേണ്ടി മാത്രം ആളുകൾ സീരിയൽ കാണുന്നവരുണ്ട്. സജന്റെ ആദ്യത്തെ പരമ്പരയാണിത്. ഒറ്റ കഥാപാത്രം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറാൻ നടന് കഴിഞ്ഞിരുന്നു. കുടുംബ പ്രേക്ഷകരുടെ ഇടയിലും യൂത്തിനിടയിലും നടന് നിരവധി ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ് പേജും താരത്തിനുണ്ട്.

സന്തോഷം പങ്കുവെച്ച് കൊണ്ട് നടൻ

ഇപ്പോഴിത ഒരു സന്തോഷം പങ്കുവെച്ച് കൊണ്ട് നടൻ എത്തിയിരിക്കുകയാണ്. സജിൻ അഭിനയിക്കുന്ന ഷോർട്ട് ഫിലിം പ്രദർശനത്തിനൊരുങ്ങുകയാണ്. ടൈറ്റിൽ പങ്കുവെച്ച് കൊണ്ടാണ നടൻ സന്തോഷം പങ്കുവെച്ചിരിക്കുന്നത്. ശിവനെ നെഞ്ചോടു ചേർത്തു വിജയിപ്പിച്ചത് പോലെ ഈ കഥാപത്രവും നിങ്ങൾ കണ്ടു പ്രോത്സാഹിപ്പിക്കണമെന്ന് നടൻ പറയുന്നു.... ടൈറ്റിൽ പോസ്റ്റാറും പങ്കുവെച്ചിട്ടുണ്ട്. നടന്റെ വാക്കുകൾ ഇങ്ങനെ....

താരത്തിൻ്റെ കുറിപ്പ് വായിക്കാം

''സുഹൃത്തുക്കളെ സ്വാന്ത്വനം എന്ന സീരിയലിനും എന്റെ കഥാപാത്രമായ ശിവനും പ്രായഭേദമന്യേ മലയാളി പ്രേക്ഷകർ നൽകി വരുന്ന സ്നേഹവും സപ്പോര്ട്ടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഒരു തുടക്കകാരൻ ആയ എന്നെ പോലെ ഒരാൾക്ക് ഇതിൽപ്പരം ഒരു സപ്പോർട്ട് കിട്ടാൻ ഉണ്ടോ എന്നും എനിക് അറിയില്ല. ഒരുപാട് സന്തോഷം . അതോടൊപ്പം മറ്റൊരു സന്തോഷം കൂടി നിങ്ങളെ അറിയിക്കാൻ ഉണ്ട് .14 ഡേയ്സ് ഓഫ് ലൗ എന്ന ഒരു കോടിയിൽ അധികം youtube view വന്ന സൂപ്പർ ഹിറ്റ് ഷോർട്ട് ഫിലിമിനു ശേഷം സില്ലി മോങ്ക്‌സ് പ്രൊഡ്യൂസ് ചെയ്യുന്ന sarang v sankar സംവിധാനം ചെയ്യുന്ന പുതിയ ഒരു ഷോർട്ട് ഫിലിമിൽ പ്രധാന വേഷം ചെയ്യാൻ ഉള്ള ഒരു അവസരം ലഭിച്ചു. എന്റെ പ്രിയ സുഹൃത്തും ഷൈലോക് എന്ന മമ്മൂക്ക ചിത്രത്തിന്റെ തിരക്കഥകൃത്തുക്കളിൽ ഒരാളും ആയ ബിബിൻ മോഹൻ ആണ് സ്‌ക്രിപ്റ്റ് . മരിയ പ്രിൻസ് എന്നോടൊപ്പം പ്രധാന വേഷം ചെയ്യുന്നു. ഇന്ന് ടൈറ്റിൽ റിലീസ് ആണ്.എനിക്ക് ഒരു പാട് ഇഷ്ട്ടം തോന്നിയ ഒരു കഥാപാത്രം ആണ് ഈ കഥയിൽ എന്റേത്. സാന്ത്വനത്തിലെ ശിവനെ നെഞ്ചോടു ചേർത്തു വിജയിപ്പിച്ചത് പോലെ എന്റെ ഈ പുതിയ കഥാപത്രവും നിങ്ങൾ കണ്ടു പ്രോത്സാഹിപ്പിക്കും എന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു... സജിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

 മികച്ച കമന്റുകളാണ ലഭിക്കുന്നത്

മികച്ച കമന്റുകളാണ കുറിപ്പിന് ചുവടെ ആയി ലഭിക്കുന്നത്. സജിന് ആശംസയുമായി സാന്ത്വനം താരങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്. എല്ലാവിധ ആശംസകളും കാത്തിരിക്കുന്നു എന്നാണ് ഗോപിക അനിൽ കുറിച്ചത്. ഗോപിക മോഷൻ പോസ്റ്റർ ഇൻസ്റ്റഗ്രാം സ്റ്റോറിയായും പങ്കുവെച്ചിട്ടുണ്ട്. കൂടെയുണ്ട് ബ്രോ പൊളിക്ക് എന്നാണ് ബിജേഷ് കമന്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ ''ആശംസകൾ 😍😍... ഇനിയും ഉയരങ്ങൾ താണ്ടാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ... അതിനുള്ള കഴിവുകൾ ഉള്ള കലാകാരൻ ആണ് sajinsajin_ കൂടെ എല്ലാവരും ഉണ്ടെന്നും ബിജേഷ് കുറിക്കുന്നുണ്ട്, ആശംസയുമായി ചിപ്പി രഞ്ജിത്തും എത്തിയിട്ടുണ്ട്. പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഷേർ‍ട്ട് ഫിലിമിനായി

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X