For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എല്ലാമെല്ലാം ഭാര്യയാണ്; സാന്ത്വനം സീരിയലില്‍ അഭിനയിക്കുന്നത് പോലും അവള് കാരണമാണെന്ന് നടന്‍ സജിന്‍

  |

  മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരജോഡിയാണ് സ്വാന്തനത്തിലെ ശിവാഞ്ജലിമാര്‍. ശിവനും അഞ്ജലിയും തമ്മിലുള്ള കോംബോ സീന്‍ കാണാന്‍ വേണ്ടി മാത്രം സീരിയല്‍ കാണുന്നവരും ഉണ്ട്. ഓരോ എപ്പിസോഡുകള്‍ കഴിയുംതോറും ആ ഇഷ്ടം കൂടി വരികയാണ്. ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തോ രണ്ടാം സ്ഥാനത്തോ ആണ് സീരിയല്‍ പലപ്പോഴും ഉണ്ടാവാറുള്ളത്. ഇതെല്ലാം ശിവാഞ്ജലിമാരുടെ പ്രണയത്തിലൂടെയാണ് ലഭിക്കുന്നത്.

  വെള്ളിത്തിരയിലൂടെ അഭിനയ രംഗത്തേക്ക് വന്ന സജിനും ഗോപിക അനിലുമാണ് ഈ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയില്‍ നിന്നും ലഭിക്കാത്ത പിന്തുണയും സ്‌നേഹവുമാണ് സീരിയലിലൂടെ താരങ്ങള്‍ക്ക് ലഭിച്ചത്. ഇപ്പോഴിതാ ഇടൈംസിന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് സജിന്‍.

  നടന്‍ എന്നതിലുപരി നടി ഷഫനയുടെ ഭര്‍ത്താവ് കൂടിയാണ് സജിന്‍. താരദമ്പതിമാര്‍ ഒരുമിച്ചുള്ള വിശേഷങ്ങളാണ് മുന്‍പ് പലപ്പോഴും വന്നിട്ടുള്ളത്. ഷഫ്‌നയിലൂടെയാണ് സജിന്‍ സീരിയല്‍ രംഗത്തേക്ക് എത്തുന്നത്. വളരെ കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ പ്രേക്ഷകരുടെ ഇഷ്ടം നേടി എടുക്കാന്‍ സാധിച്ചതോടെ മിനിസ്‌ക്രീനിലെ ഏറ്റവും മികച്ച താരമായി മാറി. എന്നാല്‍ താനൊരു സ്റ്റാര്‍ ഒന്നുമല്ലെന്നാണ് പുതിയ അഭിമുഖത്തില്‍ സജിന്‍ പറയുന്നു. എല്ലാം സാന്ത്വനം ഹിറ്റ് ആയത് കൊണ്ടാണെന്നാണ് സജിന്‍ പറയുന്നത്,

  നാളുകള്‍ക്ക് ശേഷമാണ് ഒരു മലയാള സീരിയലിന് ഇത്രയധികം സ്വീകാര്യത ലഭിക്കുന്നത്. അതിന് കാരണം സീരിയലിലെ എല്ലാ കഥാപാത്രങ്ങളും ചേരുന്നത് കൊണ്ടാണ്. ഓരോരുത്തരെയും പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്. അക്കൂട്ടത്തിലാണ് താന്‍ അവതരിപ്പിക്കുന്ന ശിവനും. എനിക്കേറ്റവും ഇഷ്ടപ്പെട്ട ജോലി ചെയ്യുന്നതിലെ സംതൃപ്തിയും സന്തോഷവുമാണ് ഇപ്പോള്‍ ഉള്ളതെന്നാണ് സജിന്‍ സൂചിപ്പിക്കുന്നത്. അതേ സമയം സാന്ത്വനത്തില്‍ അഭിനയിച്ച് തുടങ്ങിയതോടെ തന്റെ ജീവിതത്തില്‍ ഒത്തിരി മാറ്റങ്ങള്‍ സംഭവിച്ചു എന്ന് കൂടി താരം വ്യക്തമാക്കുന്നു.

  എന്നന്നേക്കുമായി ഏറ്റവും പ്രിയപ്പെട്ട ആളെ നഷ്ടപ്പെട്ടു; ആ സൗഹൃദത്തില്‍ നിന്നും പിന്മാറിയെന്ന് അഭയ ഹിരണ്മയി

  സജിന്‍ എന്ന ഒറിജിനല്‍ പേരിനെക്കാളും ആളുകള്‍ വിളിക്കുന്നത് ശിവന്‍ എന്നാണ്. ഇപ്പോള്‍ പുറത്തിറങ്ങിയാല്‍ ആളുകള്‍ തിരിച്ചറിയുകയും ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. അതിന്റെ എല്ലാ ക്രഡിറ്റും സാന്ത്വനത്തിന് തന്നെയാണ്. എനിക്കും ഇപ്പോള്‍ എല്ലാമെല്ലാം സാന്ത്വനമാണെന്നാണ് സജിന്‍ സൂചിപ്പിക്കുന്നത്. എല്ലാത്തിനും പിന്നില്‍ സംവിധായകന്‍ ആദിത്യ സാറാണ്. ഞങ്ങളുടെ സ്‌ക്രീന്‍ കെമിസ്ട്രിയുടെ വിജയത്തിന്റെ എല്ലാ ക്രഡിറ്റും അദ്ദേഹത്തിനുള്ളതാണ്. ഒണ്‍സ്‌ക്രീനിലെ ഭാര്യ അഞ്ജലിയായി എത്തുന്ന നടി ഗോപിക അനിലുമായി ഓഫ് സ്‌ക്രീനിലും നല്ല സൗഹൃദമുണ്ട്. അത് സീരിയലില്‍ വളരെ അധികം സഹായമാണെന്നും താരം സൂചിപ്പിച്ചു.

  ആദ്യരാത്രിക്ക് മുന്‍പേ ചേട്ടന്റെ ഇരയാകാന്‍ ഞാന്‍ തയ്യാറാണെന്ന് സുബി, ഉണ്ണി മുകുന്ദന്‍ പറഞ്ഞ കാമുകി ഈ നടിയാണോ?

  ആള് കൂടിയപ്പോൾ പ്രണവിനെ ഓടിച്ചുവിടുന്ന ചാക്കോച്ചൻ. വീഡിയോ വൈറൽ | FilmiBeat Malayalam

  അതേ സമയം തന്റെ എല്ലാമെല്ലാം ഭാര്യയായ ഷഫ്‌നയാണെന്നാണ് നടന്‍ പറയുന്നത്. തന്റെ എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍ അവളുണ്ട്. സ്വാന്തനത്തിലേക്കുള്ള അവസരം കിട്ടാനുള്ള കാരണവും ഭാര്യയാണ്. എന്റെ കഷ്ടപ്പാടുകളൊക്കെ കണ്ടിട്ടും അവളാണ് കൂടെ നിന്നത്. നല്ലൊരു നടന്‍ ആവണം എന്ന ആഗ്രഹം പരാജയപ്പെടുമ്പോള്‍ അത് നിര്‍ത്തി മറ്റ് വല്ല ജോലിയും നോക്കാന്‍ അവള്‍ പറഞ്ഞിട്ടില്ല. അതിന് വേണ്ടി പരിശ്രമിക്കാനേ പറഞ്ഞിട്ടുള്ളു എന്നാണ് ഭാര്യയെ കുറിച്ച് സജിന്‍ പറയുന്നത്. പ്ലസ് ടു എന്ന സിനിമയിലൂടെയാണ് സജിന്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്. അന്നാണ് സ്‌കൂള്‍ കുട്ടിയായി അഭിനയിച്ച സജിനും നായികയായി അഭിനയിച്ച ഷഫ്‌നയും കണ്ടുമുട്ടുന്നത്. ആ സൗഹൃദം പിന്നീട് പ്രണയമായി മാറി. രണ്ടാളും വ്യത്യസ്ത മതവിഭാഗത്തില്‍ നിന്നും വന്നവരായത് കൊണ്ട് വിവാഹത്തിന് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരുന്നു. ഇതേ കുറിച്ച് പല അഭിമുഖങ്ങളിലൂടെയും താരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

  Read more about: Sajin TP
  English summary
  Santhwanam Serial Fame Sajin Opens Up About His Wife Shafna's Support
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X