അഞ്ജലിയുടെ ശിവേട്ടൻ യഥാർഥ ജീവിതത്തിലും റൊമാന്റിക് ആണ്, വീഡിയോ വൈറൽ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യതനേടി മുന്നേറുകയാണ്. ഒരു കുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് സാന്ത്വനത്തിന്റെ ഇതിവൃത്തം. ചിപ്പി, രാജീവ് പരമേശ്വരൻ, ഗേപിക അനിൻ, രക്ഷ, ഗിരീഷ് നമ്പ്യാർ എന്നിവരാണ് സാന്ത്വനം പരമ്പരയിൽ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

sajin-shafna

സാന്ത്വനം പരമ്പരയിലൂടെ‌ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സജിൻ. സ്വന്തം പേരിനെക്കാളും അഞ്ജലിയുടെ ശിവേട്ടൻ എന്നാണ് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. സാന്ത്വനം എന്ന ഒറ്റ പരമ്പരയിലൂടെയാണ് സജിൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. നടന്റെ ആദ്യ പരമ്പരയാണിത്. ശിവാഞ്ജലി ഫൈറ്റും റൊമാൻസുമൊക്കെ സോഷ്യൽ മീഡിയയിൽ ചർച്ചയാണ്.

സജിന്‌റെ ഓൺ സ്ക്രീൻ റൊമാൻസ് മാത്രമല്ല ഓഫ് സ്ക്രീൻ റൊമാൻസും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. നടി ഷഫ്നയാണ് സജിന്റെ ഭാര്യ. സോഷ്യൽ മീഡിയയിൽ സജീവമായ. താരം സജിന്റേയും തന്റേയും വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ഇത് സോഷ്യൽ മീഡിയയിൽ വൈറലാണ്. ശിവാഞ്ജലി കപ്പിൾസിനെ പോലെ ഷഫ്നയ്ക്കും സജിനും കൈനിറയെ ആരാധകരുണ്ട് .

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഷഫ്ന പങ്കുവെച്ച വീഡിയോയാണ്. സജിനോടൊപ്പം മഞ്ഞുമല കയറുന്നതിന്റെ വീഡിയോയാണ് നടി പങ്കുവെച്ചത്. ഷഫ്നയുടെ കൈകളിൽ പിടിച്ചു കൊണ്ട് മഞ്ഞുമല കയറുന്ന സജിനെയാണ് വീഡിയോയിൽ കാണുന്നത്.'' ജീവിതത്തിലെ ഏത് പ്രയാസം നിറഞ്ഞ വഴികളിലും കൈ മുറുകെ പിടിയ്ക്കുന്നു''എന്ന ക്യാപ്ഷനോടെയാണ് ഷഫ്‌ന വീഡിയോ പങ്കുവച്ചത്. താരങ്ങളുടെ വീഡിയോ വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ് ലഭിക്കുന്നത്.

വീഡിയോ കാണാം

More from Filmibeat

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X