For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫസ്റ്റ് നൈറ്റ് കഴിഞ്ഞതോടെ അവര്‍ ഹാപ്പിയായി, ശിവാഞ്ജലിയുടെ ആദ്യരാത്രിയെ കുറിച്ച് സജിന്‍...

  |

  മിനീസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം . 2020 സെപ്റ്റംബറില്‍ ആരംഭിച്ച സീരിയല്‍ മികച്ച സ്വീകാര്യതയോടെ മുന്നോട്ട് പോവുകയാണ്. കുടുംബ പ്രേക്ഷകര്‍ മാത്രമല്ല യൂത്തിനിടയിലും സാന്ത്വനത്തിന് ആരാധകരുണ്ട്. എല്ലാ വിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തി കൊണ്ടാണ് സീരിയല്‍ കഥ പറയുന്നത്. ഇത് തന്നെയാണ് സാന്ത്വനത്തിന്റെ വിജയത്തിന്റെ രഹസ്യവും.

  'ടൊമാറ്റോ റൈസ് ഞാന്‍ ഉള്ളപ്പോള്‍ ചെയ്യാന്‍ പറ്റില്ല', സുചിത്രയോട് പഞ്ച്ഡയലോഗുമായി ലക്ഷ്മി പ്രിയ

  സാന്ത്വനം പരമ്പരയിലൂെടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സജിന്‍. സ്വന്തം പേരിനെക്കാളും ശിവന്‍ എന്നാണ് നടനെ അറിയപ്പെടുന്നത്. സജിന്റെ ആദ്യത്തെ പരമ്പരയാണ് സാന്ത്വനം. തുടക്കത്തില്‍ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ നടന് കഴിഞ്ഞിട്ടുണ്ട്. സിനിമയിലൂടെയാണ് കരിയര്‍ ആരംഭിച്ചതെങ്കിലും ജീവിതം മാറ്റി മറിക്കുന്നത് സാന്ത്വനം സീരിയലാണ്. ഏറെ നാളത്തെ പരിശ്രമത്തിന്റെ ഫലമാണ് ഇന്ന് നടന് ലഭിക്കുന്ന ജനപിന്തുണ. നടി ഷഫ്നയാണ് സജിന്റെ ഭാര്യ. പ്രണയ വിവാഹമായിരുന്നു.

  ഡെയ്‌സി ബിഗ് ബോസിലേയ്ക്ക് മടങ്ങി എത്തും; കാരണം... റീ എന്‍ട്രിയ്ക്ക് സാധ്യത

  നല്ല ഗുണങ്ങളുള്ള കുട്ടിയാണ്; ഒരേയൊരു കുഴപ്പമേയുള്ളൂ, മകളുടെ കല്യാണത്തെക്കുറിച്ച് അനു ജോസഫിന്റെ അമ്മ

  ഗോപികയാണ് സാന്ത്വനത്തില്‍ സജിന്‌റെ നായികയായി എത്തുന്നത്. അഞ്ജലി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ശിവാഞ്ജലിമാരുടെ വിവാഹം കഴിഞ്ഞതോടെയാണ് ഈ ജോഡി പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ആദ്യം വഴക്കും ബഹളവുമായിരുന്നുവെങ്കിലും പിന്നീട് ശിവനും അഞ്ജലിയും തമ്മില്‍ അടുക്കുകയായിരുന്നു. ഇവരുടെ റൊമാന്‍സ് കാണാന്‍ വേണ്ടി മാത്രം സീരിയല്‍ കാണുന്നവരുണ്ട്.

  ഈ അടുത്തയിടെയായിരുന്നു ശിവന്റേയും അഞ്ജലിയുടേയും ഫസ്റ്റ് നൈറ്റ്. പ്രേക്ഷകര്‍ മാത്രമല്ല ട്രോളന്മാരും ഇവരുടെ ആദ്യരാത്രി ആഘോഷമാക്കിയിരുന്നു. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമുള്ള ഇവരുടെ ആദ്യരാത്രിയെ ചുറ്റിപ്പറ്റി നിരവധി രസകരമായ ട്രോളുകള്‍ വന്നിരുന്നു. കൂടാതെ ശിവാഞ്ജലിമാരുടെ പ്രണയരംഗങ്ങളും ഇവര്‍ വെറുതെ വിട്ടില്ല. ഇപ്പോഴിത ആദ്യരാത്രിയ്ക്ക് ശേഷമുള്ള ആഫ്റ്റര്‍ എഫക്ടിനെ കുറിച്ച് പറയുകയാണ് സജിന്‍. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഓണ്‍സ്‌ക്രീന്‍ ഫസ്റ്റ് നൈറ്റിന് ശേഷമുള്ള വിശേഷം പങ്കുവെച്ചത്. കഴിഞ്ഞ കുറച്ച് നാളുകളായി പ്രേക്ഷകർ ശിവാഞ്ജലിമാരുടെ ഫസ്റ്റ് നൈറ്റിനായി കാത്തിരിക്കുകയായിരുന്നു എന്നാണ് സജിന്‍ പറഞ്ഞത്.

  നടന്റെ വാക്കുകള്‍ ഇങ്ങനെ...' കഴിഞ്ഞ കുറെ നാളുകളായി ശിവാഞ്ജലിയുടെ ഫസ്റ്റ്‌നൈറ്റിനെ കുറിച്ച് പ്രേക്ഷകര്‍ ചോദിക്കുന്നുണ്ട്. എന്താ ഇവരുടെ ഫസ്റ്റ് നൈറ്റാവാത്തെ എന്നായിരുന്നു സംശയം. ഇതുമായി ബന്ധപ്പെട്ടുള്ള നിരവധി പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാവരും
  ഹാപ്പിയാണ്. ശിവന്റേയും അഞ്ജലിയുടേയുടേയും ഫസ്റ്റ് നൈറ്റ് കഴിഞ്ഞതില്‍ പ്രേക്ഷകരാണ് സന്തോഷിക്കുന്നത്'; സജിന്‍ പറഞ്ഞു.

  ആദ്യരാത്രിയുടെ എപ്പിസോഡിന് ശേഷം നല്ല ട്രോളുകളും എഡിറ്റ് ചെയ്ത് വീഡിയോകളുമൊക്കെ കിട്ടിരുന്നു. അതൊക്കെ നല്ല രീതിയില്‍ ആസ്വദിക്കാറുണ്ട്. ഷഫ്‌നയും കാണുന്ന ട്രോളുകളും എഡിറ്റ് ചെയ്ത വീഡിയോകളും അയച്ച് തരും'; സജിന്‍ വെളിപ്പെടുത്തി.

  ശിവാഞ്ജലി ജോഡി ഇത്രത്തോളം ഹിറ്റാവുമെന്ന് ഒ പ്രതീക്ഷിച്ചിരുന്നില്ലെന്നും സജിന്‍ അഭിമുഖത്തില്‍ പറഞ്ഞു. ഇടയ്ക്ക് സെറ്റില്‍ ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു. ഇതൊക്കെ ഉള്ളതാണോ എന്നൊക്കെ. കൂടാതെ തന്നെ ഇത്രയും ജനപിന്തുണ കിട്ടിയ ജോഡികള്‍ കുറവാണെന്നും സജിന്‍ പറഞ്ഞു.ശിവാഞ്ജലിയുടെ പോപ്പുലാരിറ്റിയെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിനായിരുന്നു മറുപടി.

  പ്രേക്ഷകരുടെ പിന്തുണയാണ് ശിവാഞ്ജലിയെ ഇത്രയ്ക്ക് പോപ്പുലറാക്കിയത്. ഇന്‍സ്റ്റഗ്രാമില്‍ 'ശിവാഞ്ജലി' എന്ന് പേരുള്ള നിരവധി ഫാന്‍സ് ഗ്രൂപ്പുകളാണുള്ളത്. രസകരമായ വീഡിയോകളാണ് ഇവര്‍ ദിവസവും പേജുകളില്‍ പങ്കുവെയ്ക്കുന്നത്. ഇത് സജിനും ഗോപികയും സ്വന്തം പേജില്‍ സ്റ്റോറിയായ ചേര്‍ക്കാറുമുണ്ട്.

  English summary
  Santhwanam Serial Fame Sajin Tp Opens Up About After Effct Of Sivanjali's First Night
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X