'ഇവര്‍ കല്യാണം കഴിച്ചെത്തിയത് ബുദ്ധിമുട്ടായിരുന്നു; ശിവാഞ്ജലിമാര്‍ ഇത്ര ഹിറ്റാവുമെന്ന് കരുതിയില്ല'
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലായിരുന്നു സാന്ത്വനം. അടുത്തിടെയാണ്് സീരിയല്‍ അവസാനിച്ചത്. സീരിയലിന്റെ അവസാന ഷോട്ട് എടുത്ത താരങ്ങള്‍ കരയുന്നതും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. 2020 ല്‍ ആരംഭിച്ച സീരിയല്‍ 2024 ജനുവരി 27നാണ് അവസാനിച്ചത്.
നാല് വര്‍ഷത്തോളം മിനിസ്‌ക്രീനില്‍ അവതരിപ്പിച്ച സീരിയലിലെ താരങ്ങള്‍ തമ്മിലും വലിയ അടുപ്പമാണ് ഇപ്പോഴുമുള്ളത്. സീരിയല്‍ താരങ്ങളായ രാജീവ് പരമേശ്വര്‍, ചിപ്പി രഞ്ജിത്ത്, സിജിന്‍ ടിപി, ഗോപിക അനില്‍, രക്ഷരാജ്, ഗിരിഷ് നമ്പ്യാര്‍, അച്ചു സുഗന്ധ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇപ്പോഴിതാ അടുത്തിടെ ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സീരിയലിനെക്കുറിച്ച് താരങ്ങള്‍ പറയുന്ന വാക്കുകളാണ് വൈറല്‍ ആകുന്നത്. രാജീവ്, ഗോപിക, സജിന്‍, രക്ഷ, അച്ചു എന്നിവരാണ് അഭിമുഖത്തില്‍ പങ്കെടുത്തത്. ശിവാഞ്ജലി കോംബോ ഹിറ്റായതിനെക്കുറിച്ചും ഇവര്‍ തമ്മിലുള്ള ബോണ്ടിനെക്കുറിച്ചും താരങ്ങള്‍ സംസാരിക്കുന്നുണ്ട്.
ഗോപികയെ ആദ്യം കാണുമ്പോള്‍ തന്നെ ഒരു അനിയത്തിക്കുട്ടി ഓടി വരുന്ന പോലെയാണ്. പെട്ടെന്ന് ക്ലോസ് ആയി സംസാരിക്കും. അത് കഴിഞ്ഞിട്ടാണ് സാന്ത്വനത്തില്‍ കണ്ട് തുടങ്ങിയത്. സജിനെയാണെങ്കിലും നേരത്തെ പരിചയമില്ല. വന്നതിന് ശേഷമാണ് പരിചയപ്പെടുന്നത്. അച്ചുവിനെയും അറിയാമായിരുന്നു. രക്ഷയെ സീരിയലിലെ പോലെ തന്നെ വലിയ പണക്കാരന്റെ മകള്‍ എന്ന രീതിയിലാണ് കണ്ടത്. ഗോപിക പിന്നെ അടുത്ത വീട്ടിലെ പാവം കുട്ടിയാണ് എന്നും രാജീവ് പറയുന്നു.
ഇവരെയൊക്കെ ഒറ്റയടിക്കല്ല പരിചയപ്പെടുന്നത് സമയം എടുത്തിട്ടാണ്. ഓരോരുത്തരും കല്യാണം കഴിഞ്ഞ് വീട്ടിലേക്ക് വരികയാണല്ലോ. അങ്ങനെയാണ് കാണുന്നത്. അതിന് മുമ്പ് തന്നെ ഞങ്ങള്‍ ആണുങ്ങള്‍ എല്ലാവരും കമ്പനിയായിരുന്നുവെന്ന് രാജീവ് പറയുന്നു. എന്നാല്‍ ഇവരുടെ ഷൂട്ട് ചെയ്യുന്ന വീട്ടില്‍ കല്യാണം കഴിച്ചെത്തുന്ന രീതിയില്‍ ഗോപികയും രക്ഷയുമൊക്കെ എത്തുന്നത് വലിയ ബുദ്ധിമുട്ടായിരുന്നെന്ന് പറയുകയായിരുന്നു സജിന്‍.
ഇത് ഗോപികയും ശരിവെക്കുന്നുണ്ട്. ഞാനും അച്ചുവുമായിരുന്നു ഈ റൂമില്‍ നിങ്ങളെന്തിനാ വന്നിരിക്കുന്നത് എന്നൊക്കെ ചോദിക്കുമായിരുന്നു സജിന്‍ എന്ന് ഗോപിക പറയുന്നു. അതുപോലെ സിജിന്റെ ശിവന്‍, ഗോപിക അവതരിപ്പിച്ച അഞ്ജലി എന്ന കോംബോ വലിയ ഹിറ്റായിരുന്നു. എന്നാല്‍ ഇത് ഇത്ര ഹിറ്റാകുമെന്ന് വിചാരിച്ചിരുന്നില്ലെന്ന് പറയുകയാണ് സാന്ത്വനം താരങ്ങള്‍. ബാലന്‍ എന്ന കഥാപാത്രത്തെയാണ് രാജീവ് അവതരിപ്പിച്ചത്. ബാലന്റെ ഭാര്യയായി ശ്രീദേവി എന്ന കഥാപാത്രത്തെ ചിപ്പി രഞ്ജിത്ത് ആണ് സ്‌ക്രീനില്‍ അവതരിപ്പിച്ചത്.

തമിഴില്‍ കതിര്‍മുല്ല എന്ന് പറയുന്നത് പോലെ ഇവിടെ സാന്ത്വനത്തിലെ ശിവാഞ്ജലി എന്ന കഥാപാത്രത്തിന് കിട്ടിയ ഹിറ്റ് വലിയ ഒരു ഭാഗ്യം കൂടിയാണ്. ഇവരെ കാണാന്‍ കോളേജിലെ പിള്ളേര്‍ ഒക്കെ കാത്ത് നില്‍ക്കുകയായിരുന്നു. അരുവിക്കരയോ മറ്റോ ഷൂട്ട് നടക്കുമ്പോളാണ് കുട്ടികള്‍ വന്നത്. താന്‍ ആദ്യം വിചാരിച്ചത് ടൂര്‍ വന്നവരാണെന്നാണ്. എന്നാല്‍ ഇവരെ കാണാന്‍ ആണ് വന്നതെന്നും ഷൂട്ട് എപ്പോഴാണ് കഴിയുകയെന്നും ചോദിച്ചുവെന്നാണ് രാജീവ് പറയുന്നത്.
ഉദ്ഘാടനത്തിനൊക്കെ പോകുമ്പോള്‍ ആള്‍ക്കൂട്ടം കണ്ട് പേടിക്കാറുണ്ട്. ഇത് ഉദ്ഘാടനം തന്നെയാണോ അതോ വേറെ എന്തെങ്കിലും പരിപാടി ആണോ എന്നൊക്കെ ചിന്തിക്കാറുണ്ടെന്ന് സജിനും പറയുന്നു. പക്ഷെ ആളുകള്‍ക്ക് ഭയങ്കര സ്‌നേഹമാണെന്നും ഇവര്‍ പറയുന്നു. കുറെ പേര്‍ പറഞ്ഞിട്ടുണ്ട് ശിവനെ പോലുള്ള ഒരു കാരക്ടര്‍ കിട്ടിയത് ഭാഗ്യമാണെന്ന്. പലരും അത്തരം കഥാപാത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്ന് പറഞ്ഞവരുമുണ്ടെന്ന് സജിന്‍ അഭിമുഖത്തില്‍ പറഞ്ഞു.


Click it and Unblock the Notifications











