സാന്ത്വനം ഹിന്ദി പതിപ്പിലെ ഹരി വിവാഹിതനായി, ചിത്രം പങ്കുവെച്ച് അക്ഷയ്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയൽ ആണ് സാന്ത്വനം. തമിഴ് സൂപ്പർ ഹിറ്റ് പരമ്പര ആയ പാണ്ഡ്യൻസ്റ്റോഴ്സിന്റെ മലയാളം പതിപ്പാണിത്. മലയാളി പ്രേക്ഷകരുടെ ഇടയിലും പാണ്ഡ്യൻസ്റ്റോറിന് മികച്ച ആരാധകരുണ്ട്. രസകരമായി സീരിയൽ മുന്നോട്ട് പോവുകയാണ്. ലോക്ക്ഡൗൺ പ്രതിസന്ധിയെ തുടർന്ന് സാന്ത്വനം ഇപ്പോൾ നിർത്തി വെച്ചിരിക്കുകയാണ്. ഉടൻ തന്നെ പരമ്പര ആരംഭിക്കുമെന്ന് സീരിയൽ അധികൃതരും സാന്ത്വനത്തിലെ താരങ്ങളും അറിയിച്ചിട്ടുണ്ട്.

pandiya stors

മലയാളത്തിലും തമിഴിലും മാത്രമല്ല ഹിന്ദിയിലും ഈ സീരിയലുണ്ട്. പാണ്ഡ്യസ്റ്റോർ എന്നാണ് ഹിന്ദി പതിപ്പിന്റെ പേര്. മലയാളത്തിൽ ആരംഭിച്ചത്തിന് ശേഷമാണ് ഹിന്ദിയിൽ പരമ്പര ആരംഭിക്കുന്നത്. 113 എപ്പിസോഡുകളാണ് ഇതിനോടകം കഴിഞ്ഞിരിക്കുന്നത്. ചെറിയ മാറ്റങ്ങളോടെയാണ് ഹിന്ദിയിൽ സീരിയൽ കഥ പറയുന്നത്.

പാണ്ഡ്യസ്റ്റോർ കുടംബത്തിൽ ഒരു വിവാഹം കഴിഞ്ഞിരിക്കുകയാണ്. സീരിയലിൽ ദേവ് എന്ന കഥപാത്രത്തെ അവതരിപ്പിക്കുന്ന അക്ഷയ് ഖരോദിയ ആണ് വിവാഹിതനായിരിക്കുന്നത്. ദിവ്യയാണ് വധു. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും ബേളിവുഡ് കോളങ്ങളിലും വൈറലായിട്ടുണ്ട്. താരത്തിന് ആശംസ നേർന്ന് പാണ്ഡ്യസ്റ്റോഴ്സ് താരങ്ങളും ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്. മലയാളത്തിൽ ഗിരീഷ് നമ്പ്യാർ അവതരപ്പിക്കുന്ന ഹരി എന്ന കഥാപാത്രത്തെയാണ് ഹിന്ദിയിൽ അക്ഷയ് അവതരിപ്പിക്കുന്നത്. നടന്റെ ഹൽദി ചിത്രങ്ങൾ നേരത്ത തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Recommended Video

Mohanlal's Aaraattu release date announced

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് 10 പേരാണ് വിവാഹത്തിൽ പങ്കെടുത്തത്. നിലവിൽ ഷൂട്ടിങ്ങിൽ നിന്ന് മാറി നിൽക്കുകയാണ് താരം. ഉടനെ തന്നെ പാണ്ഡ്യസ്റ്റോറിന്റെ ടീമിൽ ജോയിന് ചെയ്യുമെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. വിവാഹത്തിലെ മറക്കാനാവാത്ത നിമിഷത്തെ കുറിച്ചും നടൻ പങ്കുവെച്ചിട്ടുണ്ട്. സംഭവ ബഹുലമായി പരമ്പര മുന്നോട്ട് പോകുകയാണ് ഏട്ടന്റേയും ഏട്ടത്തിയുടേയും സഹോദരന്മാരുടേയും ജീവിതത്തിലൂടെയാണ് പാണ്ഡ്യസ്റ്റോറും കഥ പറയുന്നത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X