For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വൈകിയെത്തുന്ന ശിവനെ കാത്തിരുന്ന് അഞ്ജലി, സത്യം മനസിലാകാതെ ശിവൻ, സാന്ത്വനം എപ്പിസോഡ്

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് പരമ്പരയാണ് സാന്ത്വനം. 2020 സെപ്റ്റംബർ 21 ന് ആരംഭിച്ച പരമ്പര സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. കൂട്ടുകുടുംബത്തിന്റെ പശ്ചാത്തലാണ് പരമ്പര മുന്നോട്ട് പോവുന്നത്. നടി ചിപ്പി രഞ്ജിത്താണ് സീരിയൽ നിർമ്മിക്കുന്നത് വാനമ്പാടി സംവിധായകൻ ആദിത്യനാണ് സീരിയൽ സംവിധാനം ചെയ്യുന്നത്. കുടുംബവിളക്കിനെ പിന്നിലാക്കി സാന്ത്വനം റേറ്റിംഗിൽ ആദ്യം സ്ഥാനം നേടിയിട്ടുണ്ട്. രണ്ടാംസ്ഥാനത്തായിരുന്നു പരമ്പര.

  ,Santhwanam

  ഇതുപോലെ എന്റെ സ്വന്തം ചേച്ചിയായിട്ട് വേണം,വേറെ ആരുടേയും ചേച്ചി ആവേണ്ട, ധന്യയോട് സ്വാതി

  ബാലനേയും ദേവിയേയും സഹോദരന്മാരേയും ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. ഇവരുടെ ജീവിതത്തിലുണ്ടാവുന്ന സന്തോഷങ്ങളും പ്രതിസന്ധികളുമാണ് പരമ്പരയുടെ പ്രമേയം. ചിപ്പിയാണ് കേന്ദ്രകഥാപാത്രമായ ദേവിയെ അവതരിപ്പിക്കുന്നത്. നടൻ രാജീവ് പരമേശ്വരനാണ് ബാലനായി എത്തുന്നത്. ഇവരെ കൂടാതെ രീഷ് നമ്പ്യാർ, സജിൻ ടിപി, അച്ചു സുഗന്ധ്, രക്ഷ രാജ്, ഡോ. ഗോപിക അനിൽ, യദികുമാർ, ദിവ്യ ബിനു, ഗിരിജ പ്രേമൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  ഗീരീഷ് നമ്പ്യാർ, സജിൻ ടിപി, അച്ചു സുഗന്ധ് എന്നിവരാണ് ബാലന്റേയും ദേവിയുടേയും സഹോദരന്മാരായ ഹരി, ശിവൻ, കണ്ണൻ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരിയുടേയും ശിവന്റേയും വിവാഹം കഴിയുന്നതോടെയാണ് സീരിയലിന്റെ കഥ മാറുന്നത്. അഞ്ജലിയും അപർണ്ണയുമാണ് സഹോദരന്മാരുടെ ഭാര്യമാർ. ഗോപികയും രക്ഷ രാജുമാണ് ഈ കഥാപാത്രങ്ങള അവതരിപ്പിക്കുന്നത്. അൽപം നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണ് രക്ഷയുടേത്. അപർണ്ണ എന്ന കഥാപാത്രമാണ് സീരിയലിന്റെ കഥഗതിമാറ്റുന്നത്. നെഗറ്റീവ് ഷെയ്ഡുണ്ടെങ്കിലും പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥപാത്രമാണ രക്ഷയുടേത്. കൊച്ചേട്ടത്തി- കണ്ണൻ കോമ്പോയ്ക്ക് മികച്ച ആരാധകരുണ്ട്.

  കൗൺസിലിംഗ് ഫലം കണ്ടില്ല, വിവാഹമോചനത്തിന് ശേഷം സാമന്തയ്ക്ക് ലഭിക്കുന്നത് 50 കോടിയുടെ ജീവനാംശം

  സാന്ത്വനം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ശിവനും അഞ്ജലിയും.ശിവാഞ്ജലി ജോഡികൾക്ക് നിറയെ ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ ഇവർക്ക് നിരവധി ഫാൻ പേജുകളുമുണ്ട്. ശിവാഞ്ജലി സീൻ കാണാൻ വേണ്ട‍ി സീരിയൽ കാണുന്നവരുമുണ്ട്. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ശിവനും അഞ്ജലിയും വിവാഹം കഴിക്കുന്നത്. പരസ്പരം ശത്രുതയിലായിരുന്ന ഇവർ വിവാഹത്തിന് ശേഷം അടുക്കുകയായിരുന്നു. പരസ്പരം പിരിയാൻ കഴിയാത്ത വിധം ഇരുവരും അടുക്കുകയായിരുന്നു. എന്നാൽ തെറ്റിദ്ധാരണ ഇവരെ പിരിക്കുകയായിരുന്നു. ശിവനോട് പിണങ്ങി അഞ്ജലി വീട്ടിൽ പോവുകയും ചെയ്തു. എന്നാൽ വീടുകളിൽ സന്തോഷത്തോടെ ഇരിക്കാൻ ഇരുവർക്കും കഴിഞ്ഞില്ല. തെറ്റിദ്ധാരണ വീണ്ടും കൂടുകയായിരുന്നു.

  Mohanlal to sing a song for Shane nigam movie

  ശിവനും അഞ്ജലിയും തമ്മിലുള്ള പ്രശ്നം വീട്ടുകാർ അറിഞ്ഞിരിക്കുകയാണ്. ബാലൻ അഞ്ജലിയെ വീട്ടിലേയ്ക്ക് വിളിച്ചിരിക്കുകയാണ്. എന്നാൽ അഞ്ജലി മടങ്ങി വന്ന വിവരം ശിവൻ അറിഞ്ഞിരുന്നില്ല. അ‍ഞ്ജലിക്ക് പിറന്നാൾ സമ്മാനവുമായി ശിവൻ അമ്മാവന്റെ വീട്ടിലെത്തിയപ്പോൾ അഞ്ജലി വീട്ടിൽ നിന്ന് പോയിരുന്നു. എന്നാൽ സാവിത്രി അമ്മായിയുടെ വാക്കുകൾ വീണ്ടു ശിവനിൽ വീണ്ടും തെറ്റദ്ധാരണ സൃഷ്ടിച്ചിരിക്കുകയാണ്. വീട്ടുലെത്തിയ അഞ്ജലി ശിവനെ കാണാതെ ആകെ സങ്കടപ്പെടുകയാണ്. വിവാഹത്തിന് ശേഷമുള്ള അഞ്ജലിയുടെ ആദ്യത്തെ പിറന്നാൾ ശിവനില്ലാതെ ആഘോഷിക്കുകയാണ്. ശിവന്റെ പെരുമാറ്റം അഞ്ജലിയെ മാറ്റമല്ല എല്ലാവരേയും ചൊടിപ്പിച്ചിട്ടുണ്ട്. അഞ്ജലിയുടെ ഓർമയിൽ ജീവിക്കുന്ന ശിവന് അഞ്ജലിയെ നേരിട്ട് കണ്ടിട്ടും വിശ്വാസിക്കാൻ കഴിയുന്നില്ല .തന്റെ തോന്നാൽ ആയിരിക്കുമെന്ന് പറഞ്ഞ് മൈന്റ് ചെയ്യാതെ പോവുകയാണ്. ഇത് അഞ്ജലിയെ വീണ്ടും ചൊടിപ്പിച്ചിട്ടുണ്ട്. എന്തായാലും അഞ്ജലി മടങ്ങി എത്തിയതോടെ ഇവരുടെ പിണക്കം ഉടനെ തന്നെ മാറും. ശിവാഞ്ജലി സീനിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

  അഞ്ജലി സാന്ത്വനം വീട്ടിൽ എത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ. അഞ്ജലിയുടെ മടങ്ങി വരവ് ആരാധകർ ആഘോഷമാക്കിയിട്ടുണ്ട്. ശിവന്റെയും അഞ്ജലിയുടെയും ആ നോട്ടം ഒരു രക്ഷയുമില്ല, ഇനി വരും ദിവസങ്ങളിൽ ശിവ അഞ്ജലി റൊമാൻറിക് ആകും കട്ട വെയ്റ്റിംഗ്, ശിവന്റെയും അഞ്ജലിയുടെയും ആ നോട്ടം ഒരു രക്ഷയുമില്ല എന്നിങ്ങനെയുള്ള കമന്റുകളാണ് ലഭിക്കുന്നത് വരും ദിനങ്ങളിലെ എപ്പിസോഡിനായി കാത്തിരിക്കുകയാണ് ആരാധകർ.

  Read more about: serial
  English summary
  Santhwanam Serial Latest episode; Anjali Come Back To Santhwanam House,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X