For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശിവനോട് വീട്ടിൽ പോകാൻ അനുവാദം ചോദിച്ച് അഞ്ജു, ഇരുവരും പിരിയുന്നത് ഇങ്ങനേയോ, സാന്ത്വനം എപ്പിസോഡ്

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരായാണ് സാന്ത്വനം. 2020 സെപ്റ്റംബർ 21 ന് ആരംഭിച്ച പരമ്പര സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. സാധാരണ കണ്ടു വന്ന കണ്ണീർ പരമ്പരകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് സാന്ത്വനം കഥ പറയുന്നത്. ഒരു കൂട്ടുകുടുംബത്തിന്റെ പശ്ചത്തലത്തിലാണ് സീരിയൽ കഥ നടക്കുന്നത്. ഒരു കുടുംബത്തിൽ ഉണ്ടാകുന്ന സന്തോഷങ്ങളും പ്രശ്നങ്ങളുമാണ് സാന്ത്വനത്തിന്റെ കഥാപശ്ചാത്തലം. സിനിമ സീരിയൽ താരം ചിപ്പിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടി തന്നെയാണ് ഈ പരമ്പര നിർമ്മിക്കുന്നതും. ചിപ്പിക്കൊപ്പം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ രജീവ് പരമേശ്വരനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

  നീലയില്‍ അതിസുന്ദരിയായി അഞ്ജു കുര്യന്‍; കണ്ണെടുക്കാനാകാതെ ആരാധകര്‍

  മക്കൾ ഒരു പാരയായി വരുമെന്ന് ചിന്തിച്ചില്ല, മക്കൾക്ക് നൽകിയ ഉപദേശത്തെ കുറിച്ച് രഞ്ജി പണിക്കർ

  നിലവിൽ സീരിയലുകളിൽ റേറ്റിംങ്ങിൽ രണ്ടാം സ്ഥാനത്താണ് സാന്ത്വനം. ചിപ്പിക്കും രജീവിനുമൊപ്പം ഗിരീഷ് നമ്പ്യാർ, സജിൻ, ഗോപി അനിൽ, രക്ഷ രാജ്, , അച്ചു സുഗന്ധ്. ഗിരിജ പ്രേമൻ, യതി കുമാർ, ദിവ്യ, അപ്സര എന്നിവരും പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വാനമ്പാടി എന്ന സൂപ്പർ ഹിറ്റ് പരമ്പരയ്ക്ക് ശേഷമാണ് സാന്ത്വനം ആരംഭിക്കുന്നത്. കുടുംബ പ്രേക്ഷകർക്കും യൂത്തിനിടയിലും സീരിയലിന് ഒരുപോലെ ആരാധകരുണ്ട്.

  വാണി വിശ്വനാഥിന്റെ ഫിറ്റ്നസ്സിനെ കുറിച്ച് ബാബുരാജ്, എന്നും ഭാര്യയാണ് തന്റെ സൂപ്പര്‍സ്റ്റാര്‍

  ശ്രീദേവി എന്ന കഥാപാത്രത്തെയാണ് നടി ചിപ്പി അവതരിപ്പിക്കുന്നത്. ശ്രീദേവിയുടെ ഭർത്താവായ ബാലനെ അവതരിപ്പിക്കുന്നത് നടൻ രജീവ് പരമേശ്വരനാണ്. സ്വന്തം സുഖവും സന്തോഷങ്ങളും മറ്റി വെച്ച് അനിയന്മാർക്ക് വേണ്ടിയാണ് ഇരുവരും ജീവിക്കുന്നത്. സഹോദരന്മാർക്കൊപ്പം സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഇവരുടെ കുടുംബത്തിലേയ്ക്ക് രണ്ട് പെൺകുട്ടികൾ വരുന്നതോടെയാണ് കഥ മാറുന്നത്. അനിയന്മാരുടെ വിവാഹം കഴിയുന്നതോടെ സാന്ത്വനം കുടുംബത്തിൽ പ്രശ്നങ്ങൾ ആരംഭക്കുകയായിരുന്നു. ദേവിയുടേയും ബാലന്റേയും അനിയന്മാരായ ഹരിയുടേയും ശിവന്റെയും വിവാഹം കഴിയുന്നതോടെയാണ് കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാവുന്നത്. ഗിരീഷ് നമ്പ്യാരാണ് ഹരിയായി എത്തുന്നത്. പുതുമുഖ താരമായ സജിൻ ആണ് ശിവൻ എന്ന കഥപാത്രത്തെ അവതരിപ്പിക്കുന്നത്. ഗോപികയും രക്ഷ രാജുമാണ് ഇവരുടെ ഭാര്യമാരുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

  സാന്ത്വനം സീരിയലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരജോഡികളാണ് ശിവനും അഞ്ജലിയും. സീരിയലിന്റെ തുടക്കത്തിൽ ഇരുവരും വഴക്കായിരുന്നു എങ്കിൽ ഇപ്പോൾ ഇരുവരും പ്രണയിച്ച് തുടങ്ങിയിരിക്കുകയാണ്. വീട്ടുകാരുടെ ഇഷ്ടത്തിനായിരുന്നു പരസ്പരം ഇഷ്ടമില്ലാതെയായിരുന്നു ഇവർ വിവാഹം കഴിക്കുന്നത്. എന്നാൽ പിന്നീട് പതുക്കെ പതുക്കെ ഇരുവരും ഇഷ്ടപ്പെട്ട് തുടങ്ങുകയായിരുന്നു. ഇപ്പോൾ ശിവാഞ്ജലി സീനുകൾ കാണാനാണ് പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടം. സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ് ഗ്രൂപ്പുകളുണ്ട് . വഴക്ക് മാറി ഈ അടുത്ത കാലത്താണ് ഇരുവരും തമ്മിൽ പ്രണയിച്ച് തുടങ്ങുന്നത്.

  ഇപ്പോഴിത വീണ്ടും ഇവർ അകലുകയാണ്. അഞ്ജലിയോടുള്ള ശിവന്റെ തെറ്റിധാരണയാണ് ഇതിന് കാരണം. അഞ്ജലിയുടെ വാക്കുകൾ പൂർണ്ണമായി കേൾക്കാതെയാണ് ശിവൻ തെറ്റിധരിക്കുന്നത്. അഞ്ജലിക്ക് തന്നെ ഇപ്പോഴും ഇഷ്ടമല്ലെന്ന് വിചാരിച്ച് ഒഴിഞ്ഞ് മാറി നടക്കുകയാണ് ശിവൻ. എന്നാൽ ശിവന്റെ മാറ്റം അഞ്ജലിയെ ആകെ തളർത്തിട്ടുണ്ട്. ശിവന്റെ മനസിലുള്ളഎന്താണെന്ന് പിടി കിട്ടാതെ ഏറെ വിഷമിക്കുകയാണ് അഞ്ജു. ശിവാഞ്ജലിമാരുടെ പിണക്കം പ്രേക്ഷകരേയും ആകെ സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്.

  ഇപ്പോഴിത അഞ്ജലി വീട്ടിൽ പോകാൻ തയ്യാറെടുക്കുകയാണ്. ശിവൻ മൗനസമ്മതം കൊടുക്കുകയും ചെയ്തിട്ടുണ്ട്. പരസ്പരം പിരിഞ്ഞ് താമസിക്കാൻ മനസ്സിലാത്ത ഇവർ അറിഞ്ഞ് കൊണ്ട് അകന്നു പോവുകയാണ്. ഇന്നത്തെ എപ്പിസോഡിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഹരിയും അപ്പുവും തമ്മിലുളള പ്രശ്നത്തിന് ജോലിയോടെ ഒരു പരിഹാരമുണ്ടായപ്പോഴാണ് അ‍ഞ്ജും ശിവനും അകലുന്നത്. ഇരുവരും തമ്മിൽ സ്നേഹത്തോടെ കഴിയുകയാണെന്ന് സ്വാന്തനം കുടുംബത്തിലെ എല്ലാവരും കരുതിയിരിക്കുമ്പോഴാണ് ശിവനോട് പിണങ്ങി അഞ്ജലി വീട്ടിൽ പോകുന്നത്. ഇതിന് മൗനമായി ശിവൻ സമ്മതവും കൊടുത്തിട്ടുണ്ട്.

  ശിവാഞ്ജലിമാരുടെ പിണക്കം പ്രേക്ഷകരെ ആകെ സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്. വേഗം പിണക്കം മാറി ഇരുവരും ഒന്നിക്കണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം. അഞ്ജുവിനെ ഇങ്ങനെ വേദനിപ്പിക്കരുതെന്നാണ് ആരാധകർ പറയുന്നത്. സത്യാവസ്ഥ അറിയാതെ അഞ്ജുനെ ഇങ്ങനെ വേദനിപ്പിക്കല്ലേ ശിവേട്ടാ... അഞ്ജു ഇങ്ങനെ ഒന്നും മനസ്സിൽ പോലും ചിന്തിച്ചിട്ടില്ല,ശിവാഞ്ജലിയുടെ ഭാഗം കാണുമ്പോൾ സങ്കടം തോനുന്നു,ആകെ സന്തോഷിക്കാനും,ചിരിക്കാനും കിട്ടുന്ന സീൻ കണ്ണന്റെയും,അപ്പുവിന്റേം സീൻ വരുമ്പോഴാണ്,പാവം അഞ്ജു ചേച്ചി ശിവേട്ടന് ചേച്ചിയോടൊന്ന് മനസ്സ്തുറന്ന് സംസാരിച്ചൂടെ, സേതുവേട്ടൻ കാര്യങ്ങളെല്ലാം ദേവിയേട്ടത്തിയോട് പറഞ്ഞിട്ട് പെട്ടെന്ന് തന്നെ ശിവാഞ്ജലിമാർക്കിടയിലെ "തെറ്റിധാരണ" മാറിയാൽ മതിയായിരുന്നു, ശിവേട്ടൻ സത്യങ്ങൾ അറിയുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുന്നു,ഒരു വശത്ത് അപ്പു വിന് ജോലി കിട്ടിയ സന്തോഷം മറുവശത് ശിവജ്ഞലി പ്രശ്നം.. എന്തൊരു അവസ്ഥയ,സേതുവേട്ടനോട് ശിവേട്ടൻ പറന്നതെല്ലാം ദേവിയോട് പറഞ്ഞൽ മതിയായിരുന്നു എന്നിങ്ങനെയുള്ള കമന്റുകളാണ് ലഭിക്കുന്നത്.

  ഇവരുടെ അഭിനയത്തെ കുറിച്ചും പ്രേക്ഷകർ വാചാലരാവുന്നുണ്ട്. ''രണ്ടു പേരും അഭിനയിക്കാന്‍ പറഞ്ഞപ്പോള്‍ ജീവിച്ച് കാണിക്കുകയാണല്ലോ, ശിവേട്ടന്‍ ഒരു രക്ഷയുമില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇപ്പോഴാണ് കഥ സൂപ്പർ ആയത്. എപ്പോഴും സ്‌നേഹിച്ചുകൊണ്ടിരുന്നാൽ ഒരു രസവും ഇല്ല. ഇടക്കൊക്കെ വഴക്കും ഇടണം. ഇനി സത്യം ഒക്കെ തിരിച്ചറിയുമ്പോൾ അവരുടെ ചമ്മിയ മോന്ത ഒന്നു കാണാൻ ആണ് ഞൻ കാത്തിരിക്കുന്നത്. കട്ട വെയിറ്റ് for other എപ്പിസോഡ്, ഗോപിക ചേച്ചിയുടേയും സജിൻ ചേട്ടന്റേയും അഭിനയം വേറെ ലെവൽ, അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിക്കുകയാ രണ്ടാളും, രണ്ടാളും കൂടി ഞങ്ങളെ കരയിപ്പിച്ചു കളഞ്ഞല്ലോ ,ശിവേട്ട നിങ്ങൾ രണ്ട് പേരും പിരിയരുത് പ്ലസ് ഞങ്ങൾക്ക് സഹിക്കാൻ പറ്റുല'' എന്നിങ്ങനെയാണ് ആരാധകർ പറയുന്നത്.

  സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്

  സ്റ്റാർ വിജയ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന തമിഴ് പരമ്പര പാണ്ഡിയൻ സ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം, തെലുങ്ക്, കന്നഡ, മരാത്തി, ബംഗാളി, ഹിന്ദി ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. പാണ്ഡ്യ സ്റ്റോർസ് എന്നാണ് ഹിന്ദിയിലെ പേര്, ഗുപ്ത ബ്രദേഴ്സ് എന്ന് പറഞ്ഞ് സ്റ്റാർ ഭാരതിലും പരമ്പര സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മികച്ച പ്രേക്ഷാഭിപ്രായമാണ് സീരിയലുകൾക്ക് ലഭിക്കുന്നത്. സ്റ്റാർ മാ,സ്റ്റാർ സുവർണ, സ്റ്റാർ പ്രവാഹ് എന്നീ ചാനലുകളിലാണ് സീരിയൽ സംപ്രേക്ഷണം ചെയ്യുന്നത്.

  Read more about: serial
  English summary
  Santhwanam Serial Latest Episode, Anju asks permission to Shiva for going to her home
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X