അഞ്ജുവിനെ തിരികെ കൊണ്ട് വരണമെന്ന് ശിവനോട് ബാലനും ദേവിയും,ശിവാഞ്ജലി പ്രശ്നത്തിന് ഉടൻ പരിഹാരം

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. 2021 സെപ്റ്റംബർ 21 നാണ് പരമ്പര ആരംഭിക്കുന്നത്. തമിഴ് പരമ്പരയായ പാണ്ഡ്യസ്റ്റേഴ്സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. കുടുംബപശ്ചാത്തലത്തിലാണ് സീരിയൽ കഥ പറയുന്നത്. കണ്ണീർ കഥകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് സാന്ത്വനം ഒരുക്കിയിരിക്കുന്നത് അതിനാൽ തന്നെ കുടുംബപ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല യൂത്തിനിടയിലും സീരിയലിന് ആരാധരുണ്ട്. വാനമ്പാടി അവസാനിച്ചതിന് പിന്നാലെയാണ് സാന്ത്വനം ആരംഭിക്കുന്നത്. ആദിത്യൻ തന്നെയാണ് ഈ സീരിയൽ സംവിധാനം ചെയ്യുന്നത്.

ചിപ്പിയും രജീവ് പരമേശ്വരനുമാണ് സീരിയലിൽ പ്രധാന വേഷത്തിലെത്തുന്നത് . ഇവർക്കൊപ്പം ഗീരീഷ് നമ്പ്യാർ, സജിൻ ടിപി, അച്ചു സുഗന്ധ്, രക്ഷ രാജ്, ഡോ. ഗോപിക അനിൽ, യദികുമാർ, ദിവ്യ ബിനു, ഗിരിജ പ്രേമൻ എന്നിവരാണ് സീരിയലിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാലന്റേയും ദേവിയുടേയും സഹോദരന്മാരുടെ ജീവിതത്തിലൂടെയാണ് സീരിയൽ സഞ്ചരിക്കുന്നത്.

സാന്ത്വനം സീരിയൽ

സഹോദരന്മാർക്ക് വേണ്ടിയാണ് ബാലനും ദേവിയും ജീവിക്കുന്നത്. അനിയന്മാരെ നല്ലരീതിയിൽ വളർത്തുന്നതിന് വേണ്ടി സ്വന്തം സന്തോഷങ്ങൾ പോലും ഈ ഏട്ടനും ഏട്ടത്തിയും ഉപേക്ഷിക്കുകയായിരുന്നു. സഹോദരന്മാർക്കും അങ്ങനെ തന്നെയാണ്. അച്ഛന്റേയും അമ്മയുടേയും സ്ഥാനമാണ് ഇവർക്ക് കൊടുക്കുന്നത്. . ഗിരീഷ് നമ്പ്യാർ, സജിൻ , അച്ചു എന്നിവരാണ് ബാലന്റേയും ദേവിയുടേയും സഹോദരന്മാരായ ഹരി, ശിവൻ, കണ്ണൻ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സഹോദരന്മാരായ ഹരിയും ശിവനും വിവാഹം കഴിക്കുന്നതോടെയാണ സീരിയലിന്റെ കഥ മാറുന്നത്.

വിവാഹം

ബാലന്റെ അമ്മാവന്റെ മകളായ അഞ്ജലിയുമായി ഹരിയുടെ വിവാഹം ഉറപ്പിക്കുകയായിരുന്നു. ഹരിയുടെ മനസ്സിൽ മറ്റൊരു സഹപാഠിയായ അപർണ്ണ എന്നൊരു പെൺകുട്ടിയായിരുന്നു. ഇത് അറിയാതെയായിരുന്നു ഏട്ടനും ഏട്ടത്തിയും അഞ്ജലിയുമായുള്ള വിവാഹം ഉറപ്പിക്കുന്നത്. അവസാനനിമഷമായിരുന്നു ഹരിയുടെ പ്രണയത്തെ കുറിച്ച് അറിയുന്നത്. എന്നാൽ അപർണ്ണയുടെ വീട്ടുകാർക്ക് ഈ ബന്ധം ഇഷ്ടമായിരുന്നില്ല. അച്ഛന്റേയും അമ്മയുടേയും വാക്ക് ധിക്കരിച്ച് അപർണ വീട്ടിൽ നിന്ന് ഇറങ്ങിയ പോവുകയായിരുന്നു. ഹരിയുടേയും അഞ്ജലിയുടേയും വിവാഹ വേദിയിൽ എത്തിയ അപർണ്ണയെ ഹരി സ്വീകരിക്കുകയായിരുന്നു.വിവാഹപന്തലിൽ വച്ച് കല്യാണം മുടങ്ങിയ അഞ്ജുവിനെ രണ്ടാമത്തെ സഹോദരനായ ശിവൻ വിവാഹം കഴിക്കുകയായിരുന്നു. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ശിവൻ അഞ്ജലിയെ വിവാഹം കഴിക്കുന്നത്,.

ശിവനും അഞ്ജലിയും

പരസ്പരം ഇഷ്ടമില്ലാതെയാണ് ശിവനും അഞ്ജലിയും വിവാഹം കഴിക്കുന്നത്. തുടക്കത്തിൽ പ്രശ്നമായിരുന്നെങ്കുലും പിന്നീട് ഇരുവരും പരസ്പരം അടുക്കുകയായിരുന്നു. ഇപ്പോൾ പിരിയാൻ കഴിയാത്ത വിധത്തിൽ സ്നേഹത്തിലാണിവർ. എന്നാൽ ഇപ്പോൾ ഇവർ തെറ്റിദ്ധാരണയുടെ പേരിൽ അകന്ന് ജീവിക്കുകയാണ്. ശിവനുമായുള്ള പിണക്കത്തെ തുടർന്ന് അഞ്ജലി സ്വന്തം വീട്ടിലേയ്ക്ക് പോവുകയായിരുന്നു.. എന്നാൽ ഇവരുടെ പിണക്കം കുടുംബാംഗങ്ങൾക്ക് അറിയില്ല. ഇവരുടെ പെരുമാറ്റം കുടുംബാംഗങ്ങളിൽ സംശയം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഇവർ രണ്ടും പേരും പിണക്കത്തെ കുറിച്ച് തുറന്ന് പറഞ്ഞിട്ടില്ല. അഞ്ജലിയുടെ വീട്ടിലേയ്ക്കുള്ള മടങ്ങി വരവ് പന്തിയല്ലെന്ന് അച്ഛനും അമ്മയ്ക്കും മനസ്സിലയിട്ടുണ്ട് അഞ്ജുവും ശിവനും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഇവർ.

പുതിയ എപ്പിസോഡ്

ശിവനും അഞ്ജലിയും ഒന്നിക്കണെമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹവും. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത് സാന്ത്വനത്തിന്റെ പുതിയ എപ്പിസോഡ് ആണ്. അഞ്ജലിയെ തിരികെ വിളിച്ച കൊണ്ട് വരാൻ ശിവനോട് ബാലനും ദേവിയും ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ മനസ്സിൽ ആഗ്രഹമുണ്ടെങ്കിലും തെറ്റിദ്ധാരണയെ തുടർന്ന് ശിവൻ അഞ്ജലിയെ വിളിക്കാൻ കൂട്ടാക്കുന്നില്ല. ശിവൻ വിളിച്ചാൽ മാത്രമേ തിരികെ സാന്ത്വനത്തിലേയ്ക്ക് വരുകയുള്ളൂവെന്ന് അഞ്ജലി ദേവിയോട് പറഞ്ഞിരുന്നു. അഞ്ജലിക്കും തിരികെ വരണമെന്നാണ് ആഗ്രഹം.

അപ്പു അമ്മയാവുന്നു

ശിവന്റേയും അഞ്ജലിയുടേയും പിണക്കം ഒരുവഴിക്ക് നടക്കുമ്പോൾ സാന്ത്വനം കുടുംബത്തിലേയ്ക്ക് ഒരു പുതിയ അതിഥി എത്തുകയാണ്. അപ്പു അമ്മയാവാൻ പോവുകയാണ്. ഈ സന്തോഷത്തിലാണ് മറ്റുള്ളവർ. എന്നാൽ സാന്ത്വനം കുടുംബത്തിന്റെ പുതിയ സന്തോഷം ജയന്തിക്ക് അത്ര പിടിച്ചിട്ടില്ല, കുടുംബത്തിന്റെ സന്തോഷം തകർക്കാൻ വേണ്ടി ജയന്തി എത്തിയിട്ടുണ്ട്. അപ്പു അമ്മയാവാൻ പോകുന്നു എന്നുള്ള വിവരം അറിഞ്ഞു കൊണ്ടാണ് ജയന്തിയുടെ വരവ്. എന്നാൽ ഒന്നും അറിയാത്തത് പോലെയായിരുന്നു ജയന്തിയുടെ മട്ടും ഭാവവും. ദേവിയെ കുത്തി നോവിക്കുക എന്നതാണ് ജയന്തിയുടെ വരവിന്റെ ഉദ്ദ്യേശം. അത് സാധിക്കുകയും ചെയ്തിട്ടുണ്ട്.

Recommended Video

സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്
പ്രേക്ഷകരുടെ അഭ്യർത്ഥന

രസകരമായി സീരിയൽ മുന്നോട്ട് പോവുകുമ്പോൾ സാന്ത്വന ടീമിനോട് ഒരു അഭ്യർത്ഥനയുമായി പ്രേക്ഷകർ എത്തുകയാണ്. അഞ്ജലിയേയും ശിവനേയും വേഗം ഒരുമിപ്പിക്കണമെന്നാണ് ആരാധകർ പറയുന്നത്. ശിവേട്ടാ എത്രയും പെട്ടെന്ന് അഞ്ജു ചേച്ചിയെ സാന്ത്വനം വീട്ടിലേക്ക് വിളിച്ചിട്ട് വരണം. ശിവാഞ്ജലി ഒന്നിക്കുന്ന സീൻ കാണാൻ കട്ട വെയ്റ്റിങ് എന്നാണ് ആരാധകർ പറയുന്നത്.രണ്ടുപേരും പരസ്പരo പിണക്കമൊക്കെ മറന്നു അഞ്ചു ചേച്ചി സാന്ത്വനത്തിൽ വരുന്ന സീനിനായി കട്ട വെയ്റ്റിംഗ് തന്നെയാണ് , ഈ സന്തോഷത്തിൽ പങ്കുചേരാൻ അഞ്ചു ചേച്ചി കൂടി എത്രയും പെട്ടെന്ന് സാന്ത്വന വീട്ടിലേക്ക് വരണം എന്നും ആരാധകർ പറയുന്നുണ്ട്.ശിവേട്ടൻ റെയും അഞ്ചു ചേച്ചിയുടെയും അഭിനയം ഒരു രക്ഷയുമില്ല ചുരുങ്ങിയ കാലം കൊണ്ട് നമ്മൾ പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയ ജോഡികളായി ശിവജ്ഞലി എന്നും ഫാൻസ് പറയുന്നുണ്ട്. സീരിയലിൽ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജിന്റെ പിറന്നാളാണ്. ആരാധകർ ആശംസ നേർന്ന് രംഗത്ത് എത്തിയിട്ടുണ്ട്. കൂടാതെ സെറ്റിൽ കേക്ക് മുറിച്ച് താരത്തിന്റെ പിറന്നാളും ആഘോഷിച്ചിട്ടുണ്ട് ഓൺ സ്ക്രീൻ നായകന് പിറന്നാൾ ആശംസ നേർന്ന് ഗോപിക എത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളായ ഇവർ ലൊക്കേഷൻ ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആശംസ നേർന്നത്. കൂടാതെ സജിന്റെ ഭാര്യ ഷഫ്നയ്ക്കും സഹോദരി കീർത്തനയ്ക്കും ഒപ്പമുള്ള ചിത്രങ്ങളും പിറന്നാൾ സ്പെഷ്യലായി ഷെയർ ചെയ്തിട്ടുണ്ട്. ഇത് പ്രേക്ഷകരുടെ ഇടയിൽ വൈറലാണ്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X