For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഞ്ജലിയുടെ ചിത്രം നോക്കി വിതുമ്പി ശിവൻ, ഇനി ഇത് പറ്റില്ല ആരാധകർ, സാന്ത്വനം പുതിയ എപ്പിസോഡ്

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയ്ക്ക് മികച്ച കാഴ്ചക്കാരാളുള്ളത്. തമിഴ് പരമ്പരയായ പാണ്ഡ്യസ്റ്റോഴ്സിന്റെ മലയാളം പതിപ്പാണിത് 2020 സെപ്റ്റംബറിൽ ആരംഭിച്ച സീരിയൽ സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത വാനമ്പാടി സീരിയൽ സംവിധായകൻ ആദിത്യനാണ് സാന്ത്വനവും ഒരുക്കുന്നത്. നടി ചിപ്പി രഞ്ജിത്താണ് സീരിയൽ നിർമ്മിക്കുന്നത്. നടി തന്നെയാണ് സീരിയലിലെ പ്രധാന കഥാപാത്രത്തേയും അവതരിപ്പിക്കുന്നത്. സംഭവബഹുലമായി സീരിയൽ മുന്നോട്ട് പോവുകയാണിപ്പോൾ.

  ചിരിയടക്കാനാകാതെ സമാന്ത; ഈ ചിത്രങ്ങൾ മനം കവരും

  സൂപ്പർ സ്റ്റാറിന്റെ നായികയാവാൻ മേതിൽ ദേവികയെ ക്ഷണിച്ചു, പിന്നെ സംഭവിച്ചത്, അതാണ് അവരുടെ ശക്തി

  കുടുംബപ്രേക്ഷകർ മാത്രമല്ല യൂത്തിനിടയിലും സാന്ത്വനത്തിന് ആരാധകരുണ്ട്. കുടുംബ പശ്ചാത്തലത്തിലാണ് സീരിയൽ കഥ പറയുന്നത്. ഒരു കൂട്ടുകുടുംബത്തിൽ നടക്കുന്ന സന്തോഷങ്ങളും പിണങ്ങളും പ്രശ്നങ്ങളുമാണ് സാന്ത്വനത്തിലും ചർച്ച ചെയ്യുന്നത്. പോസിറ്റീവായിട്ടുള്ള സീരിയലാണ് സാന്ത്വനം. തുടക്കത്തിൽ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ പരമ്പരയ്ക്ക് കഴിഞ്ഞിരുന്നു. റേറ്റിങ്ങിൽ ടോപ്പ് ഫൈവിൽ സാന്ത്വനമുണ്ട്.

  അവസാനത്തെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ആയില്ല, മനസ്സിനെ തളർത്തിയ വേർപാടിൽ വിതുമ്പി സാന്ത്വനത്തിലെ സേതു

  അനിയൻമാർക്ക് വേണ്ടി സ്വന്തം ജീവിതം മാറ്റിവെച്ച ഏട്ടനും എട്ടത്തിയുമാണ് ബാലനും ദേവിയും. ബാലനായി രാജീവ് പരമേശ്വരൻ ആണ് എത്തുന്നത്. ശ്രീദേവി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിപ്പിയാണ്. സഹോദരന്മാരെ സ്വന്തം മക്കളായി കണ്ട് വളർത്തുകയായിരുന്നു ബാലനും ദേവിയും. സഹോദരന്മാരുടെ വിവാഹം കഴിയുന്നതോടെയാണ് സീരിയലിന്റെ കഥാഗതി മാറുന്നത്. കല്യാണത്തെ ചുറ്റിപ്പറ്റി സാന്ത്വനം കുടുംബത്തിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. എന്നാൽ ഇതെല്ലാം ബാലനും ദേവിയും മുൻകൈ എടുത്ത് പരിഹരിക്കുകയായിരുന്നു. ഇപ്പോൾ സന്തോഷത്തോടെയാണ് കുടുംബം മുന്നോട്ട് പോകുന്നത്.

  എല്ലാ കഥാപാത്രങ്ങൾക്കും തുല്യപ്രധാന്യം നൽകിയാണ് സീരിയൽ ഒരുക്കിയിരിക്കുന്നത്. എന്നാൽ സാന്ത്വനം സീരിയലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ശിവാഞ്ജലക്കാണ്. സജിനും ഗോപികയുമാണ് പരമ്പരയിൽ ശിവനും അഞ്ജലിയുമായി എത്തുന്നത്. മികച്ച പ്രതികരണമാണ് ഇവരുടെ കോമ്പോയ്ക്ക് ലഭിക്കുന്നത്. ബാലന്റെ അമ്മാവന്റെ മകളാണ് അഞ്ജലി. ബാലന്റെ മൂത്ത അനിയനായ ഹരിയെ വിവാഹം കഴിക്കണമെന്നായിരുന്നു അഞ്ജലിയുടെ ആഗ്രഹം. എന്നാൽ കല്യാണ പന്തലിൽ വെച്ച് ഈ വിവാഹം മുടങ്ങുകയായിരുന്നു. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ശിവനും അഞ്ജലിയും വിവാഹം കഴിക്കുകയായിരുന്നു പരസ്പരം ഇഷ്ടമില്ലാതെയായിരുന്നു വിവാഹം. തുടക്കത്തിൽ പ്രശ്നങ്ങളായിരുന്നുവെങ്കിലും പിന്നീട് ശിവാഞ്ജലിമാർ അടുക്കുകയായിരുന്നു.

  അപ്പുവിനും നിരവധി ആരാധകരുണ്ട്. ഹരിയുടെ ഭാര്യയാണ് അപ്പു. രക്ഷ രാജ് ആണ് അപർണ്ണയായി എത്തുന്നത്. താരത്തിന്റെ പ്രകടനം പ്രേക്ഷകകരുടെ ഇടയിൽ ചർച്ചയാവാറുണ്ട് രസകരമായ കഥാപാത്രമാണ് അപ്പുവിന്റേത്. അപ്പുവിന്റെ കഥാപാത്രമാണ് സീരിയലിന്റെ കഥാഗതി മാറ്റുന്നത്. ഹരിയുടെ ജീവിതത്തിൽ അപർണ്ണ എത്തിയതോടെയാണ് സാന്ത്വനത്തിന്റെ കഥ മാറുന്നത്. ഇനിയും സീരിയലിൽ ട്വിസ്റ്റ് കൊണ്ടു വരുന്നത് രക്ഷ അവതരിപ്പിക്കുന്ന കഥാപാത്രമാണ്. അപ്പു ഗർഭിണിയാവുന്നതോടെയാണ് സീരിയൽ മാറുന്നത്

  ഇപ്പോഴിത പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത് സാന്ത്വനത്തിന്റെ പുതിയ എപ്പിസോഡ് ആണ്. ഇനിയും ശിവനേയും അഞ്ജലിയേയും പിണക്കി നിർത്തല്ലേ എന്നാണ് ആരാധകർ പറയുന്നത്. അഞ്ജലി പോയതിന് ശേഷം ശിവന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണ്. ഉറങ്ങാൻ പോലും കഴിയുന്നില്ല. ഇതേ അവസ്ഥ തന്നെയാണ് അഞ്ജലിയ്ക്കും. ഇവരുടെ പെരുമാറ്റത്തലെ മാറ്റം കുടുംബാംഗങ്ങളുടെ ഇടയിൽ സംശയം സൃഷ്ടിച്ചടിട്ടുണ്ട്. ദേവിയുടെ സഹോദരൻ സേതുവിന് മാത്രമാണ് ഈ സംഭവങ്ങൾ അറിയാവുന്നത്. ശിവാഞ്ജലി പ്രശ്നം കൂടാതെ പുതിയ ജോലി അപ്പുവിന് തലവേദനയായിട്ടുണ്ട്. ജോലി നിർത്താനുള്ള മാർഗം നോക്കുകയാണ് അപർണ ഇപ്പോൾ.

  അമ്മയേയും എക്കാലത്തെയും മികച്ച നടനെയും ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിൽ എത്തിച്ച് പൃഥ്വിരാജ്

  ശിവനേയും അഞ്ജലിയേയും വേഗം ഒന്നിപ്പിക്കാനാണ് പ്രേക്ഷകർ പറയുന്നത്. നീ ആയിട്ടാണ് എന്നോട് സ്നേഹം കാണിച്ചത്. എന്നിട്ടിപ്പോൾ നീ തന്നെ എന്നെ വിട്ട് പോവുകയും ചെയ്തു... എന്നുള്ള ശിവന്റെ ഡയലോഗ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. അഞ്ജു അങ്ങനെ ഒന്നും മനസ്സിൽ പോലും ചിന്തിച്ചിട്ടില്ലെന്ന് ആരാധകർ പറയുന്നത്.പാവം ശിവേട്ടനെ കാണുമ്പോൾ സങ്കടം തോനുന്നു!!ശിവജ്ഞലിയെ വേഗം തന്നെ , എത്രയും പെട്ടെന്ന് അഞ്ചു സാന്ത്വന ത്തിലേക്ക് വന്നാൽ മതിയായിരുന്നു എന്നാണ് ആരാധകർ പറയുന്നത്. കൂടാതെ ഇത് നീട്ടികൊണ്ട് പോവാതെ എത്രയും പെട്ടന്ന് തെറ്റ്ധാരണ മാറണം.. ഒരുപാട് നീട്ടി വലിച്ച് ബോറാക്കരുതെന്നു പറയുന്നുണ്ട്. ബാലേട്ടൻ എത്രയും വേഗം ഈ പ്രശ്നം അറിഞ്ഞാൽ മതിയെന്നും ആരാധകർ പറയുന്നുണ്ട്. കൂടാതെ മുന്നറിയിപ്പും ആരാധകർ സാന്ത്വനം ടീമിന് നൽകുന്നുണ്ട്.ഇങ്ങനെ പോയാൽ നല്ല പോലെ നിൽക്കുന്ന സ്വാന്തനത്തിന്റെ റേറ്റിംഗ് നല്ല പോലെ കുറയും... മിക്ക ആൾക്കാരും ശിവാഞ്ജലി സീൻ കാണാൻ വേണ്ടിയാണ് സ്വാന്തനം കാണുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്. അപ്പു- കണ്ണൻ കോമ്പോയും പൊളിയാണെന്നും പ്രേക്ഷകർ പറയുന്നു. അപ്പുവിന്റെയും,കണ്ണന്റെയും ഇപ്പോഴത്തെ സീൻ കോമഡി ആണല്ലോ...!!"ആകെ ചിരിക്കാൻ കിട്ടുന്ന ഭാഗം ഇപ്പോൾ അവരുടേതാണ്. കൂടാതെ അപ്പുവിനെ മടച്ചിയാക്കരുതെന്നു ആരാധകർ പറയുന്നു.

  Read more about: serial
  English summary
  Santhwanam Serial latest episode, Netizens Warning To Team, Anjali Bring back The Santhwanam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X