ശിവനേയും അഞ്ജലിയേയും അടുപ്പിക്കാനായി ദേവിയുടെ പുതിയ പദ്ധതി,രസകരമായ പ്രണയനിമിഷങ്ങൾ
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. കുടുംബബന്ധങ്ങളുടെ സ്നേഹത്തിന്‌റെ കഥ പറയുന്ന പരമ്പര മികച്ച കാഴ്ചക്കാരെ സ്വന്തമാക്കി കൊണ്ട് മുന്നേറുകയാണ്. സാധാരണ കണ്ടു വരുന്ന പരമ്പരകളിൽ നിന്ന് വ്യത്യസ്തമായി രസകരമായിട്ടാണ് സീരിയിൽ ഒരുക്കിയിരിക്കുന്നത്. പ്രമേയത്തിൽ പുതുമയില്ലെങ്കിലും വ്യത്യസ്തമായ അവതരണ ശൈലിയാണ് സാന്ത്വനത്തിനെ പ്രേക്ഷകരുടെ പ്രിയപ്പെട്ടതാക്കുന്നത്. 2020ൽ ആരംഭിച്ച പരമ്പര റേറ്റിങ്ങിൽ രണ്ടാം സ്ഥാനത്താണിപ്പോൾ
സഹോദരന്മാർക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ഏട്ടന്റേയും ഏട്ടത്തിയുടേയും ജീവിതത്തിലൂടെയാണ് സാന്ത്വനം മുന്നോട്ട് പോകുന്നത്. സന്തുഷ്ട കുടുംബമായിരുന്ന സാന്ത്വനം വീട്ടിലേയ്ക്ക് രണ്ട് പെൺകുട്ടികൾ എത്തുന്നതോടെ കഥഗതിമാറുകയായിരുന്നു. സാന്ത്വനം പരമ്പരയിലെ താരങ്ങളെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ഇതിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ശിവനും അഞ്ജലിക്കുമാണ്. കൈനിറയെ ആരാധകരാണ് ഈ താരജോഡികൾക്കുള്ളത്. ഹരി തനിക്ക് ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചതോടെയാണ് ശിവനും അഞ്ജലിയും ജീവിതത്തിൽ ഒന്നാകുന്നത്.

വിവാഹത്തിന് മുൻപ് തന്നെ കീരിയും പാമ്പുമായിരുന്ന ഇവർ വിവാഹത്തിന് ശേഷവും അങ്ങനെ തന്നെയാണ്. പരസ്പരം ഇഷ്ടമുണ്ടെങ്കിലും പ്രകടിപ്പിക്കാൻ ഇരുവരും തയ്യാറാല്ല. എന്നാൽ ഇപ്പോൾ ശിവനും അഞ്ജലിയും തമ്മിലുള്ള മഞ്ഞ് ഉരുകി തുടങ്ങിയിരിക്കുകയാണ്. ഇവരുടെ ഉള്ളിലുള്ള ഇഷ്ടം പുറത്തു കൊണ്ടുവരാൻ ബാലനും ദേവിയും കുടുംബാംഗങ്ങളുമെല്ലാം ശ്രമിക്കുന്നുമുണ്ട്. ഈ ശ്രമങ്ങളൊക്കെ വിജയം കണ്ട് തുടങ്ങിയിരിക്കുകയാണ്.

അഞ്ജലിയേയും ശിവനേയും ഒന്നിപ്പിക്കൻ കിട്ടുന്ന എല്ലാ അവസരങ്ങളും സാന്ത്വനം കുടുബാംഗങ്ങൾ വേണ്ടവിധം ഉപയോഗിക്കുന്നുണ്ട്. തുടക്കത്തിൽ ശിവനെ ഭർത്താവിന്റെ ഒരു പരിഗണനയും കൊടുക്കാത്ത അഞ്ജലി ഇപ്പോൾ ശിവന്റെ കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കുന്നുണ്ട്. അഞ്ജലിയും ശിവനും വളരെ വേഗം ഒന്നാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സാന്ത്വനത്തിന്റെ പുതിയ പ്രമോ വീഡിയോയാണ് .

പ്രേമിച്ച് വിവാഹം കഴിച്ചവരാണ് ഹരിയും ( ബാലന്റെ രണ്ടാമത്തെ സഹോദരൻ) അപർണയും. സമ്പന്ന കുടുംബത്തിൽ ജനിച്ച് വളർന്ന അപർണ്ണയും ഹരിയും തമ്മിൽ എന്നും പ്രശ്നങ്ങളാണ്. ഇപ്പോഴിതാ ഹരിയ്ക്ക് ഉപദേശവും ശിവൻ എത്തുകയാണ്. വിവാഹം കഴിഞ്ഞിട്ടും ദാമ്പത്യ ജീവിതം ആരംഭിച്ചിട്ടില്ല ശിവനാണ് ഹരിയ്ക്ക് ഉപദേശവുമായി എത്തുന്നത്. വിവാഹ ജീവിതത്തെ കുറിച്ച് ഉപദേശിക്കുന്ന ശിവനെ ഹരി കണക്കിന് ട്രോളുന്നുമുണ്ട്. തിരിച്ച് അപർണയെ അഞ്ജലിയും ഉപദേശിക്കുന്നുണ്ട്.

വെറുപ്പ് മാറി പരസ്പപരം അടുത്ത് കൊണ്ടിരിക്കുന്ന അഞ്ജലിയേയും ശിവനേയും ഒന്നിപ്പിക്കാനുള്ള ചെറിയ പണി ഒപ്പിക്കുകയാണ് ദേവി. ഇരുവരേയും ഒന്നിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടു പേരേയും വീട്ടിൽ തനിച്ചാക്കി ദേവി വീട്ടിൽ നിന്ന് മാറി നിൽക്കുകയാണ്. ദേവി വീട്ടിൽ മടങ്ങി എത്തുമ്പോൾ ഈ കലിപ്പനും കാന്താരിയു ഒന്നാകുമോ അതേ അടിച്ച് പിരിയുമോ എന്ന് കണ്ട് തന്നെ അറിയാം. എന്തായാലും പ്രമൊ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
Recommended Video
മോഹൻലാലിന്റെ മകളുടെ പുതിയ ചിത്രം


Click it and Unblock the Notifications