Just In
- 41 min ago
സ്നേഹിച്ച പലരും എന്നെ ഉപേക്ഷിച്ചു പോയി, നിയമപരമായ അടിസ്ഥാന അവകാശങ്ങൾ പോലും എനിക്ക് നഷ്ടമായി...
- 1 hr ago
ക്ലാസ്മേറ്റ്സ് സിനിമ ചെയ്യുമ്പോള്‍ നേരിട്ട ആ ചോദ്യം, വെളിപ്പെടുത്തി ലാല്‍ജോസ്
- 2 hrs ago
എഴുന്നേറ്റ് നില്ക്കാന് പോലും സാധിക്കാത്ത വിധത്തില്‍ ഒറ്റപ്പെട്ട് പോയി, നേരിട്ട പ്രതിസന്ധിയെ കുറിച്ച് ബാല
- 2 hrs ago
ഉപ്പും മുളകിനെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ ശക്തം, കുറിപ്പ് വൈറല്‍, ചര്‍ച്ചയാക്കി ആരാധകര്‍
Don't Miss!
- News
വാട്സ്ആപ്പിനോട് വിശദീകരണം തേടി കേന്ദ്രം, സ്വകാര്യതാ നയത്തില്‍ മാറ്റം വരുത്തരുതെന്ന് ആവശ്യം!!
- Sports
IND vs AUS: സിറാജില്‍ തുടങ്ങി 'പന്തില്‍' തീര്‍ത്തു- ഗാബയിലെ ചരിത്ര വിജയത്തിന് പിന്നില്‍ ഇവയാണ്
- Finance
പാരമ്പര്യമായി ലഭിച്ച സ്വർണ്ണം നിങ്ങളുടെ ആദായനികുതി റിട്ടേണിൽ വെളിപ്പെടുത്തേണ്ടതുണ്ടോ?
- Lifestyle
ഓരോ നക്ഷത്രത്തിനും ഒരു പ്രത്യേക സ്വഭാവമുണ്ട്; നിങ്ങളുടേത് അറിയണോ?
- Automobiles
പുത്തൻ കോമ്പസ് എസ്യുവിയുടെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ ഇങ്ങനെ
- Travel
വാര് ടൂറിസം ഭൂപടത്തില്‍ ഇടം നേടുവാനൊരുങ്ങി മണിപ്പൂര്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കലിപ്പൻ ശിവനോട് കാന്താരി അഞ്ജലിക്ക് പ്രണയം തുടങ്ങി, സാന്ത്വനത്തിൽ പുതിയ ട്വിസ്റ്റ്
ചെറിയ സമയത്തിനുള്ളിൽ പ്രേക്ഷകരുടെ മനം കവർന്ന പരമ്പരയാണ് സാന്ത്വനം. 2020 സെപ്റ്റംബർ 21 ന് ആരംഭിച്ച പരമ്പര വളരെ ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. ഒരു കൂട്ടുകുടംബത്തിൽ നടക്കുന്ന സംഭവങ്ങളാണ് സാന്ത്വനം ചർച്ച ചെയ്യുന്നത്. സിനിമ സീരിയൽ താരമായ ചിപ്പിയാണ് പരമ്പരയിൽ പ്രധാന കഥാപാത്രമായ ശ്രീദേവിയെ അവതരിപ്പിക്കുന്നത്. ശ്രീദേവിയുടേയും ഭർത്താവ് ബാലകൃഷ്ണന്റെ സഹോദരന്മാരുടേയും ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ബാലകൃഷ്ണനായി എത്തുന്നത് നടൻ രജീവ് പരമേശ്വരനാണ്. തമിഴ് പരമ്പരയായ പാണ്ഡ്യൻ സ്റ്റോഴ്സിന്റെ മലയാളം പതിപ്പാണിത്. തമിഴിലേത് പോലെ മലയാളത്തിലും പരമ്പര സൂപ്പർ ഹിറ്റാണ്. നിലവിൽ റേറ്റിങ്ങിൽ രണ്ടാം സ്ഥാനത്താണ് സാന്ത്വനമിപ്പോൾ.
വീട്ടമ്മമാർ മാത്രമല്ല യൂത്തിനിടയിലും സാന്ത്വനത്തിന് മികച്ച കാഴ്ചക്കാരുണ്ട്. സാധരണ കണ്ടു വരുന്ന കുടുംബത്തിലെ തർക്കങ്ങളും പോരും മാത്രമല്ല കുടംബത്തിലെ രസകരമായ കാഴ്ചകളും സാന്ത്വനം പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നുണ്ട്. സഹോദരന്മാരെ സ്വന്തം മക്കളായി കണ്ട് ജീവിക്കുന്ന ബാലന്റേയും ശ്രീദേവിയുടേയും കുടുംബത്തിലേയ്ക്ക് രണ്ട് പെൺകുട്ടികൾ എത്തുന്നതോടെയാണ് കഥ മാറുന്നത്. ഇപ്പോൾ സംഭവബഹുലമായ കഥാഗതിയിലൂടെയാണ് പരമ്പര സഞ്ചരിക്കുന്നത്.

പരമ്പരയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ് ശിവനും അഞ്ജലിയും. പരസ്പരം ഇഷ്ടമല്ലാതെ ഏട്ടത്തിയുടേയും അച്ഛൻറേയും ഇഷ്ടപ്രകാരം വിവാഹം കഴിക്കുകയായിരുന്നു. വിവാഹത്തിന് മുൻപ് പരസ്പരം കണ്ടാൽ കൊമ്പ് കോർക്കുന്ന ഇവർ വിവാഹ ശേഷവും ഇത് തുടർന്ന് പോകുകയാണ്. കുടുംബാംഗങ്ങൾക്ക് മുന്നിൽ നിശബ്ദത പാലിക്കുന്ന ഇവർ മുറിയിൽ കയറിയാൽ കീരിയും പാമ്പുമാണ്. ഇവരുടെ രസകരമായ വഴക്കുകളും തമ്മിലടിയും പ്രേക്ഷകരുടെ ഇടയിൽ ഹിറ്റാണ്

ബാലകൃഷ്ണന്റെ സഹോദരന്മാരിൽ വിദ്യാഭ്യാസം കുറവ് ശിവനാണ്. ഏട്ടൻ ബാലനെ സഹായിക്കാൻ വേണ്ടിയാണ് ശിവൻ പഠിപ്പ് ഉപേക്ഷിച്ച് കടയിൽ ജോലിക്ക് പോയത്. ശിവന്റെ വിദ്യാഭ്യാസ കുറവിനെക്കാളും വസ്ത്രധാരണമാണ് ഭാര്യ അഞ്ജലിയെ ചൊടിപ്പിക്കുന്നത്. നന്നായി വസ്ത്രം ധരിച്ച് നടക്കുന്ന ആളായിരുന്നു അഞ്ജലിയുടെ മനസ്സിലുള്ള ഭർത്താവിന്റെ സങ്കൽപം. എന്നാൽ അതിന് വിപരീതമായുള്ള ശിവന്റെ പെരുമാറ്റം പലപ്പോഴും അഞ്ജലിയെ ചൊടിപ്പിക്കാറുണ്ട്. ഇതിന്റെ പേരിലാണ് ഇരുവരും തമ്മിലുള്ള പോരുകൾ നടക്കുന്നതും.

ജീവിതത്തിൽ ഒരിക്കലും ഒന്നിക്കില്ലെന്ന് തീരുമാനിച്ച ശിവന്റേയും അഞ്ജലിയുടേയും ഇടയിലെ മഞ്ഞ് ഒരുകി തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പരമ്പരയുടെ പുതിയ പ്രെമോയാണ്. അഞ്ജലിയുടെ ആഗ്രഹം പോലെ നല്ല വസ്ത്രം ധരിച്ച് ശിവൻ വിരുന്നിന് പോകൻ തയ്യാറെടുക്കുകയാണ്. പാൻറും ഷർട്ടും ധരിച്ചുള്ള ശിവന്റെ എൻട്രി സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ശിവന്റെ പുതിയ ലുക്ക് കണ്ട് പ്രേക്ഷകർ മാത്രമല്ല കുടുംബാംഗങ്ങളും ഞെട്ടി നിൽക്കുകയാണ്. ആ എപ്പിസോഡിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പുതിയ പ്രെമോ സോഷ്യൽ മീഡിയയിൽ ഹിറ്റായിട്ടുണ്ട്.

വാനമ്പാടിക്ക് ശേഷം ആംഭിച്ച പരമ്പരയാണ് സാന്ത്വനം. ഒരു ഇടേവള ശേഷം ചിപ്പി വീണ്ടും മിനിസ്ക്രീനിൽ പ്രധാന വേഷത്തിലെത്തുന്ന പരമ്പരയാണിത്. ചിപ്പിക്കും രാജീവ് പരമേശ്വരനുമൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും എത്തുന്നുണ്ട്. ലക്ഷ്മി, ഗിരീഷ് നമ്പ്യാർ, സജിൻ, രക്ഷ, ഗിരിജ പ്രേമൻ,ഡോക്ടർ ഗോപിക അനിൽ, അച്ചു സുഗതൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വാനമ്പാടിക്ക് ശേഷം ആദിത്യൻ സംവിധാനം ചെയ്യുന്ന പരമ്പരയാണ് ഇത്. ചിപ്പി തന്നെയാണ് സാന്ത്വനം നിർമ്മിക്കുന്നതും.