For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മനസ്സ് തുറന്ന് ശിവൻ, അത് കേട്ടതോടെ അഞ്ജലിയുടെ മുഖം മാറി, ഇരുവരും കൂടുതൽ അടുക്കുന്നു, സാന്ത്വനം എപ്പിസോഡ്

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. 2020 സെപ്റ്റംബർ 21 ന് ആരംഭിച്ച പരമ്പര സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. തമിഴ് പരമ്പരയായ പാണ്ഡ്യസ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം മലയാളത്തിലും തമിഴിലും മാത്രമല്ല തെലുങ്ക്, കന്നഡ, മറാത്തി, ബംഗാളി ഭാഷകളിലും സീരിയൽ സംപ്രേക്ഷക്ഷണ ചെയ്യുന്നുണ്ട്. മികച്ച പ്രേക്ഷാഭിപ്രായമാണ് സീരിയലിന് ലഭിക്കുന്നത്. മലയാളത്തിൽ റേറ്റിംഗിൽ ആദ്യ സ്ഥാനമാണ് സീരിയലിനുളളത്.

  സാരിയില്‍ മനസ് തുറന്ന് ചിരിച്ച് അഭിരാമി; ബിഗ് ബോസ് താരം കിടിലന്‍ ലുക്കില്‍

  ഭർത്താവ് രൺവീറിനെ സാക്ഷിയാക്കി ദീപികയുടെ കുഞ്ഞുങ്ങളെ കുറിച്ചുള്ള ആഗ്രഹം പങ്കുവെച്ച് രൺബീർ...

  ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത സൂപ്പർ ഹിറ്റ് പരമ്പരയായ വാനമ്പാടിയുടെ സംവിധായകനായ ആദിത്യനാണ് സ്വാന്തനവും സംവിധാനം ചെയ്യുന്നത്. ചിപ്പി രഞ്ജിത്താണ സീരിയൽ നിർമ്മിക്കുന്നത് വാനമ്പാടിയും നടിയായിരുന്നു നിർമ്മിച്ചത്. ചിപ്പി സീരിയലിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കുടുംബ പ്രേക്ഷകർ മാത്രമത്രമല്ല യൂത്തിനിടയയിലും സീരിയലിന് ആരാധകരുണ്ട്. അമ്മായിയമ്മ മരുമകൾ പോരോ അവിഹിതമോ ഈ സീരിയലിൽ ഇല്ല. എല്ലാ വിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തി കൊണ്ടാണ സീരിയൽ കഥ പറയുന്നത്.

  ചെറിയ കുട്ടികൾക്കൊപ്പം ചിത്രം എടുക്കരുത്, 'ചക്കപ്പഴം' സീരിയൽ താരത്തിനോട് പ്രേക്ഷകൻ, ധൈര്യമുണ്ടോ എന്ന് നടി

  ബാലന്റേയും ദേവിയുടേയും സഹോദരന്മാരുടേയും കഥയാണ് സാന്ത്വനം. ഇവരുടെ ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. സാന്ത്വനം കുടുംബത്തിലെ സന്തോഷങ്ങളും പ്രതിസന്ധികളുമാണ് പരമ്പരയുടെ പ്രമേയം. ചിപ്പിയും രാജീവ് പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ രീഷ് നമ്പ്യാർ, സജിൻ ടിപി, അച്ചു സുഗന്ധ്, രക്ഷ രാജ്, ഡോ. ഗോപിക അനിൽ, യദികുമാർ, ദിവ്യ ബിനു, ഗിരിജ പ്രേമൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്വന്തം പേരിനെക്കാളു കഥാപാത്രങ്ങളുടെ പേരിലാണ് ഇവരെ അറിയപ്പെടുന്നത്.

  ബാലനും ദേവിയായുമായിട്ടാണ് ചിപ്പിയും രാജീവും എത്തുന്നത്. ഇവരുടെ മൂന്ന് സഹോദരന്മാരാണ് ഹരിയും ശിവനും കണ്ണനും. ഗീരീഷ് നമ്പ്യാർ, സജിൻ ടിപി, അച്ചു സുഗന്ധ് എന്നിവരാണ ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരുടെ ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. സഹോദരന്മാരുടെ വിവാഹം കഴിയുന്നതോടെയാണ് സീരിയിലിന്റെ കഥ മാറുന്നത്. അമ്മാവന്റെ മകളായ അഞ്ജലിയുമായി ബാലന്റെ മൂത്ത അനിയൻ ഹരിയുടെ വിവാഹം ഉറപ്പിക്കുന്നു. എന്നാൽ ഹരിയ്ക്ക് മറ്റെരു പെൺകുട്ടിയായിരുന്നു ഇഷ്ടം വിവാഹം ഉറപ്പിച്ചതിന് ശേഷമാണ് ഹരിയുടെ ഇഷ്ടത്തെ കുറിച്ച് കുടുംബാംഗങ്ങൾ അറിഞ്ഞത്. എന്നാൽ ഇതൊന്നും അഞ്ജലി അറിഞ്ഞിരുന്നില്ല. വിവാഹദിവസം ഹരിയെ തേടി പ്രണയിനി അപർണ്ണ എത്തുന്നതോടെയാണ് എല്ലാവരും ഇക്കാര്യം അറിയുന്നത്. തുടർന്ന് അപർണ്ണയെ ഹരി വിവാഹം കഴിക്കുകയായിരുന്നു.

  ഹരിയുമായുള്ള വിവാഹം മുടങ്ങിയ അഞ്ജുവിനെ രണ്ടാമത്തെ അനിയൻ ശിവൻ വിവാഹം കഴിക്കുകയായിരുന്നു. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഇരുവരും വിവാഹിതരാവുന്നത് തുടക്കത്തിൽ ഇരുവർക്കും അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പിന്നീട് ഇവരുടെ പിണക്കവും വഴക്കും പതുക്കെ അവസാനിക്കുകയായിരുന്നു. പരസ്പരം സ്നേഹിക്കാൻ തുടങ്ങിയ ഇവർ ഇപ്പോൾ പിരിയാൻ കഴിയാത്ത വിധം അടുത്തിരിക്കുകയാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളാണ് ശിവനും അഞ്ജലിയും. ഇവരുടെ റൊമൻസ് മാത്രമല്ല തുടക്കത്തിലെ ഇവരുടെ രസകരമായ വഴക്കും പ്രേക്ഷകർ നെഞ്ചിലേറ്റിയിരുന്നു. കലിപ്പനും കാന്തരിയും എന്നാണ് ശിവാഞ്ജലിയെ ആദ്യം പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെട്ടിരുന്നത്. ഇവരുടെ സീൻ കാണാൻ വേണ്ടി മാത്രം സീരിയൽ കാണുന്നവരുണ്ട്.

  തെറ്റിദ്ധാരണയുടെ പേരിൽ അകന്നു കഴിഞ്ഞിരുന്ന ഇവർ ഒന്നായിരിക്കുകയാണ് ഇപ്പോൾ. പരസ്പരം കണ്ടതോടെ ഇവരുടെ പിണക്കം അവസാനിച്ചിരിക്കുകയാണ്. മനസ്സ് തുറന്ന് സംസാരിക്കാൻ തുടങ്ങുകയാണ് ശിവനും അഞ്ജലിയും. തന്റെ മനസിലുളളത് തുറന്ന് പറയുകയാണ് ശിവൻ. ഇത് അഞ്ജലിയെ ഏറെ സന്തോഷിപ്പിച്ചിട്ടുണ്ട്, അഞ്ജലിയെ കാണാൻ വേണ്ടി കാരണങ്ങൾ പറഞ്ഞ് ശിവൻ വീട്ടുലെത്തുകയാണ്. ഇനി ശിവാഞ്ജലിമാരുടെ റൊമാൻസ് ആയിരിക്കും വരും ദിവസങ്ങളിൽ കാണീിക്കുക. അഞ്ജലിയും ശിവനും തമ്മിലുളള പ്രശ്നങ്ങൾ അവസാനിച്ചപ്പോൾ അപ്പവിനും ഹരിക്കുമിടയിൽ പ്രശ്നങ്ങൾ തുടങ്ങയിരിക്കുകയാണ്. അമ്മയാകാൻ പോകുന്ന അപ്പുവിന് തന്റെ അച്ഛനേയും അമ്മയേയും കാണണമെന്ന ആഗ്രഹം ഹരിയോടും ദേവിയോടും പറയുകയാണ്. എന്നാൽ അപ്പുവിന്റെ അച്ഛന്റെ തമ്പിയുടെ സ്വഭാവത്തെ കുറിച്ച് അറിയാവുന്ന ഇവർ ഇതിനെ എതിർക്കുകയാണ്. എന്നാൽ അധികം വൈകാതെ തന്നെ ഹരിയേയും അപ്പുവിനേയും തമ്പി അംഗീകരിക്കും. ഇതോട് കൂടിയാണ് സാന്ത്വനം കുടുംബത്തിൽ പുതിയ പ്രശ്നം തുടങ്ങുന്നത്.

  ഇപ്പോൾ ശിവാഞ്ജലിമാർ ഒന്നിച്ച സന്തോഷത്തിലാണ് ആരാധകർ. ഇരുവരുടെ പിണക്കം നീട്ടി കൊണ്ട് പോകരുതെന്നും വൈകാതെ ഒന്നിപ്പിക്കണമെന്നും പ്രേക്ഷകർ അഭ്യർത്ഥിച്ചിരുന്നു. ശിവൻ അഞ്ജലിയോട് സംസാരിച്ചത് എന്താണെന്ന് അറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ അതീവ സന്തോഷവതിയായ അഞ്ജുവിനെയാണ് കാണുന്നത്. അഞ്ജുവിനെ സൈറ്റ് അടിച്ച ശേഷമുള്ള ശിവേട്ടന്റെ പോക്കാണിതെന്നാണ് പ്രേക്ഷകർ പറയുന്നത്. ശിവാഞ്ജലിയുടെ ഇനിയുള്ള എപ്പിസോഡുകൾ കാണാൻ കട്ട വെയ്റ്റിംഗ് ആണ്. എല്ലാ ദിവസവും സാന്ത്വനം ഉണ്ടായിരുന്നെങ്കിൽ പൊളിച്ചാനേ എന്നാണ് ആരാധകർ പറയുന്നത്.അഞ്ജലിയെ കാണാനുള്ള ശിവേട്ടന്റെ പരുപാടി പൊള്ളിച്ചുവെന്നും പ്രേക്ഷകർ പറയുന്നു. ശിവാഞ്ജലിയുടെ നോട്ടവും ആ Bgm ഉം ഒരു രക്ഷയുമില്ല. ഇവരുടെ റൊമാൻസ് കണ്ട് നമ്മുക്കാണ് നാണവും ചിരിയും വരുന്നത്. ഇനിയുള്ള ശിവാഞ്ജലി സീൻസ് കാണാൻ കട്ട വെയ്റ്റിങ് ആണെന്നും പ്രേക്ഷകർ പറയുന്നു.

  Mohanlal to sing a song for Shane nigam movie

  കൂടാതെ ഒന്നാം സ്ഥാനം വിട്ടുകൊടുക്കില്ലെന്നും ആരാധകർ പറയുന്നുണ്ട്. 'ഇനി റേറ്റിംഗ് ഒന്നാം സ്ഥാനം സ്വാന്തനം വിട്ടുകൊടുക്കില്ലാ. ഈ സീനൊക്കെ കാണാൻ കട്ട വെയ്റ്റിങ്ങാണെന്നാണ് ശിവാഞ്ജലി ഫാൻസ് പറയുന്നത്.ശിവേട്ടനും അഞ്ജും മനസ്സ് തുറന്ന് സംസാരിക്കുന്നതോടെ ഇനിയും ശിവാജ്ഞലി കൂടുതൽ അടുക്കുമെന്നാണ് പ്രേക്ഷകർ പറയുന്നത്. കൂടാതെ എത്രയും പെട്ടെന്ന് തെറ്റിദ്ധാരണ മാറിയാൽ മതിയാരുന്നെന്നും പ്രേക്ഷകർ പറയുന്നുണ്ട്. ശിവാഞ്ജലിമാരുടെ റൊമാൻസും,പ്രണയവുമൊക്കെ കാണുമ്പോൾ നമുക്കാണ് നാണവും,ചിരിയുമൊക്കെ വരുമെന്നാണ് പ്രേക്ഷകർ പറയുന്നത്.

  ഇക്കുറി കുടുംബവിളക്കിനെ പിന്നിലാക്കി സാന്ത്വനം റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട് . കഴിഞ്ഞ കുറച്ച് മാസങ്ങളിൽ സാന്ത്വനം രണ്ടാസ്ഥാനത്തായിരുന്നു.

  Read more about: serial
  English summary
  Santhwanam Serial Latest Episode Siva Open Up His Love About Anjali , Sivanjali Romance Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X