പരസ്പരം പ്രണയിച്ച് ശിവനും അഞ്ജലിയും,സാന്ത്വനം കുടുംബത്തിൽ പുതിയ സന്തോഷം, വീഡിയോ വൈറൽ

മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത തേടി പരമ്പര മുന്നേറുകയാണ്. യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന പരമ്പര കൂടിയാണിത്. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന പരമ്പരയാണെങ്കിലും വേറിട്ട രീതിയിലാണ് സീരിയൽ ഒരുക്കിയിരിക്കുന്നചത്. ഇത് തന്നെയാണ് സാന്ത്വനത്തിന്റെ വിജയത്തിന്റെ ഒരു കാരണം.

അമല പോളിന്റെ പുതിയ ചിത്രം കാണാം

പാണ്ഡ്യൻ സ്റ്റോർ എന്ന തമിഴ് പരമ്പരയുടെ മലയളം പതിപ്പാണ് സാന്ത്വനം. ഏഷ്യനെറ്റിലെ സൂപ്പർ ഹിറ്റ് പരമ്പരയായിരുന്ന വാനമ്പാടി അവസാനിച്ചതിന് പിന്നാലെയാണ് ആരംഭിച്ചത്. 2020 സെപറ്റംബർ 21 ന് സംപ്രേക്ഷണം ആറംഭിച്ച പരമ്പര റേറ്റിങ്ങിൽ മുൻ നിരയിൽ തന്നെയുണ്ട്.

സാന്ത്വനം കുടുംബം

സാന്ത്വനം എന്ന കുടുംബത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ഭർത്തവിന്റെ സഹോദരന്മാരെ മക്കളെ പോലെ കാണുന്ന ഏട്ടത്തിയുടേയു അനിയന്മാരുടേയും കഥയാണ് സാന്ത്വനം.പരമ്പരയിൽ പ്രധാന വേഷത്തിലെത്തുന്നത് ചിപ്പിയും രാജീവുമാണ്. ഇവർക്കൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മിനിസ്ക്രീനെലത്തുന്നത്, സന്തോഷത്തേടെ ജീവിച്ചിരുന്ന സാന്ത്വനം കുടംബത്തേയ്ക്ക് സഹോദരന്മാരുടെ ഭാര്യമാർ എത്തുന്നതോടെയാണ് കഥ മാറുന്നത്. മൾട്ടിസ്റ്റാർ അണിനിരക്കുന്ന പരമ്പരയിൽ തുല്യപ്രധാന്യമാണ് kഥപാത്രങ്ങൾക്ക് നൽകുന്നത്.

പ്രിയപ്പെട്ടവർ

സാന്ത്വനം പരമ്പരയിലെ എല്ലാ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. പ്രേക്ഷകരെ ഏറ്റവും കുടുതൽ രസപ്പിക്കുന്നത് ശിവാഞ്ജലി താരജോഡികളാണ്. നടൻ രാജീവ് പരമേശ്വരൻ അവതരിപ്പിക്കുന്ന ബാലൻ എന്ന കഥാപാത്രത്തിന്റെ രണ്ടാമത്തെ സഹോദരനാണ് ശിവൻ. ഏട്ടത്തിയുടേയു ഏട്ടന്റെയും നിർബന്ധപ്രകാരം അമ്മാവന്റെ മകൾ അഞ്ജലിയെ ഒരു പ്രത്യേക സാഹചര്യത്തിൽ വിവാഹം കഴിക്കേണ്ടി വരിന്നു. ഇഷ്ടമല്ലാതെയാണ് അഞ്ജലിയും ശിവനെ വിവാഹം കഴിക്കുന്നത്. കീരിയും പാമ്പുമായ ഇവർ പരസ്പരം സ്നേഹിച്ച് തുടങ്ങിയിരിക്കുകയാണ്.

അഞ്ജലിയുടേയും ശിവന്റേയും റൊമാൻസ്

അഞ്ജലിയും ശിവന്റേയും റൊമാൻസ് പ്രേക്ഷകരും ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പരമ്പരയുടെ പുതിയ പ്രമോ വീഡിയോയണ്. ഇവർ തമ്മിലുള്ള പ്രശ്നങ്ങൾ ഏകദേശം അവസാനിച്ചുവെന്നാണ് പുതിയ വീഡിയോ സൂചിപ്പിക്കുന്നത് ശിവനോടൊപ്പം ബൈക്കിൽ കയറി അഞ്ജു പോകുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. പ്രേക്ഷകർ ആകാംക്ഷയോടെയാണ് എപ്പിസോഡിനായി കാത്തിരിക്കുന്നത്. പ്രമോ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. എപ്പിസോഡിനായി കാത്തിരിക്കുകയാണെന്നാണ് ഭൂരിഭാഗം പ്രേക്ഷകരും പറയുന്നത്.

പ്രേക്ഷകരുടെപ്രിയ താരങ്ങൾ

ഒരു ഇടേവള ശേഷം ചിപ്പി പ്രധാന വേഷത്തിലെത്തുന്ന പരമ്പരായാണ് സാന്ത്വനം. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട മറ്റൊരു താരമായ രാജീവ് പരമേശ്വരനാണ് ചിപ്പിയുടെ ഭർത്താവ് കഥാപാത്രമായ ബാലനെ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം ലക്ഷ്മി, ഗിരീഷ് നമ്പ്യാർ, സജിൻ, രക്ഷ, ഗിരിജ പ്രേമൻ,ഡോക്ടർ ഗോപിക അനിൽ, അച്ചു സുഗത് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വാനമ്പാടി സംവിധായകൻ ആദിത്യനാണ് സാന്ത്വനവും സംവിധാനം ചെയ്യുന്നത്. ചിപ്പി തന്നെയാണ് നിർമ്മാണവും.

വീഡിയോ കാണാം

Read more about: tv serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X