For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഞ്ജലിയെ കാണാനുള്ള ശിവന്റെ സാഹസികത, സാന്ത്വനം പുതിയ എപ്പിസോഡ്, ഇനിയാണ് റൊമാൻസ്...

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. തമിഴ് പരമ്പരയായ പാണ്ഡ്യൻസ്റ്റോഴ്സിന്റെ മലയാളം പതിപ്പാണിത്. 2020 സെപ്റ്റംബർ 21 ന് ആണ് സീരിയൽ ആരംഭിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി സീരിയൽ മുന്നോട്ട് പോവുകയാണിപ്പോൾ. സാധാരണ ഒരു കുടുംബത്തിൽ കണ്ടു വരുന്ന സംഭവങ്ങളാണ് സാന്ത്വനം സീരിയലിലും ചർച്ച ചെയ്യപ്പെടുന്നത് . പോസിറ്റീവ് രീതിയിലാണ് സീരിയൽ കഥ പറയുന്നത്. പ്രായവ്യത്യാസമില്ലാതെ എല്ലാവരേയും തൃപ്തിപ്പെടുത്താൻ പരമ്പരയക്ക് കഴിഞ്ഞിട്ടുണ്ട്.

  വേറിട്ട ലുക്കില്‍ നവ്യ നായര്‍; തിരിച്ചുവരവിനുള്ള കാത്തിരിപ്പിലെന്ന് ആരാധകര്‍

  ആദ്യത്തെ പേര് മറ്റൊന്നായിരുന്നു, അത് ഞാൻ മാറ്റി, ഈ പേര് കിട്ടിയതിനെ കറിച്ച് ഋതു മന്ത്ര

  ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത വാനമ്പാടി എന് പരമ്പരയുടെ സംവിധായകൻ ആദിത്യനാണ് സാന്ത്വനവും ഒരുക്കുന്നത്. നടി ചിപ്പി രഞ്ജിത്താണ് സീരിയൽ നിർമ്മിക്കുന്നത്. ഇതിൽ ഒരു പ്രധാന കഥാപത്രത്തേയും നടി അവതരിപ്പിക്കുന്നുണ്ട്. റേറ്റിംഗിൽ രണ്ടാം സ്ഥാനത്താണ് സീരിയലിപ്പോൾ . ആദ്യ സ്ഥാനത്തുള്ള കുടുംബവിളക്കുമായി നേരിയ വ്യത്യാസം മാത്രമാണ് പരമ്പരയ്ക്കുള്ളത്. രണ്ട് പരമ്പരകൾ തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ചില അവസരങ്ങളിൽ സാന്ത്വനം ഒന്നാം സ്ഥാനത്ത് എത്താറുണ്ട്.

  ഋഷി കപൂറിന് ഒരു ആഗ്രഹമുണ്ടായിരുന്നു, രൺബീറിന് സാധിച്ച് കൊടുക്കാൻ കഴിഞ്ഞില്ല, വെളിപ്പെടുത്തി നീതു

  ചിപ്പി, രാജീവ് പരമേശ്വർ, ഗിരീഷ് നമ്പ്യാർ, സജിൻ, ഗോപിക, രക്ഷ, അച്ചു സുഗന്ധ്, ഗിരിജ പ്രേമൻ , യതികുമാർ, ദിവ്യ ബിനു, അപ്സര, ബിജേഷ് ആവനൂർ എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജീവ് പരമേശ്വർ അവതരിപ്പിരിക്കുന്ന കഥാപാത്രമായ ബാലന്റെ സഹോദരന്മാരാണ് ഹരിയും ശിവനും കണ്ണനും. ഗിരീഷ് നമ്പ്യാർ, സജിൻ, അച്ചു എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാലന്റെ ഭാര്യയായ ദേവി എന്ന കഥാപാത്രത്തെയാണ് ചിപ്പി അവതരിപ്പിക്കുന്നത്. സഹേദാരന്മാരുടെ ഭാര്യമാരാണ് അഞ്ജലിയും അപർണ്ണയും. ഗോപികയും രക്ഷയുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരുടെ ജീവിത്തിലൂടെയാണ് സാന്ത്വനം കഥ പറയുന്നത്. ഇവരുടെ ഇടയിൽ നടക്കുന്ന സന്തോഷവും പ്രശനങ്ങളുമാണ് സീരിയലിന്റെ കഥാപശ്ചാത്തലം

  എല്ലാവർക്കും തുല്യ പ്രാധാന്യം നൽകിയാണ് സീരിയൽ ഒരുക്കിയിരിക്കുന്നത്. താരങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. സാന്ത്വനം സീരിയലിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ശിവനും അ്ജലിയും. പരസ്പരം അടുത്ത വന്ന ഇവർ തെറ്റിദ്ധാരണയുടെ പേരിൽ വീണ്ടും അകന്നു പോവുകയാണ്. ഇവർക്കിടയിലുള്ള പ്രശ്നത്തിലൂടെയാണ് ഇപ്പോൾ സീരിയൽ മുന്നോട്ട് പോവുന്നത്. പരസ്പരം ഇഷ്ടമില്ലാതിരുന്ന ഇവർ വിവാഹത്തിന ശേഷം അടുക്കുകയായിരുന്നു. പിരിയാൻ പറ്റാത്ത വിധത്തിൽ സ്നേഹത്തിലാവുമ്പോഴാണ് ഇവർക്കിടയിൽ തെറ്റിദ്ധാരണയുണ്ടാവുന്നത്. അഞ്ജലിയുടെ വാക്കുൾ ശിവൻ തെറ്റിദ്ധരിക്കുകയായിരുന്നു. തുടർന്ന് സാന്ത്വനം കുടുംബത്തിലെ ആരോടും ഇതിനെ കുറിച്ച് പറയാതെ അഞ്ജലി സ്വന്തം വീട്ടിലേയ്ക്ക് പോവുകയായിരുന്നു. അഞ്ജലിയുടെ പെട്ടെന്നുള്ള വീട്ടിലേയ്ക്കുള്ള പോക്കും ശിവന്റെ പെട്ടെന്നുള്ള മാറ്റവും വീട്ടുകാരിൽ സംശയം സൃഷ്ടിച്ചിട്ടുണ്ട്.

  ശിവന്റെ പെരുമാറ്റം ബാലന്റെ മനസ്സിൽ സംശയം സൃഷ്ടിച്ചിട്ടുണ്ട്. അതുപോലെ അഞ്ജലിയുടെ അമ്മ സാവിത്രിയ്ക്കും ചില സംശയങ്ങളുണ്ട്. അധികം വൈകാതെ തന്നെ തെറ്റിദ്ധാരണമാറി ഇരുവരും ഒന്നാകും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് തിങ്കാളാഴ്ചത്തെ ശിവാഞ്ജലി വീഡിയോയാണ്. ഏഷണിയുമായി വരുന്ന ജയന്തിക്ക് തക്ക മറുപടി കൊടുക്കുകയാണ് ശിവനും അഞ്ജലിയും. കൂടാതെ അഞ്ജലിയെ കാണാൻ വേണ്ടി ശിവൻ അമ്മാമ്മയുടെ വീട്ടിൽ പോവുകയാണ്. വീട്ടിൽ കയറാതെ റോഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും പോവുകയാണ്.. ആഗ്രഹം പോലെ തന്നെ അകലത്ത് നിന്ന് ശിവൻ അഞ്ജലിയെ കാണുകയാണ്. എന്നാൽ അഞ്ലി ഇത് കാണുന്നില്ല. ഒച്ചയുണ്ടാക്കി വിളക്കാൻ ശിവൻ നോക്കിന്നുണ്ടെങ്കിലും അഞ്ജലി ഇത് കാണുന്നില്ല. ശിവന്റെ രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. തിങ്കളാഴ്ചത്തെ എപ്പിസോഡിനായി കാത്തിരിക്കുകയാണ് ആരാധകർ.

  ശിവാഞ്ജലി സീൻ രസകരമാണെങ്കിലും ഇവരെ രണ്ട് സ്ഥലത്ത് നിർത്തുന്നത് പ്രേക്ഷകർക്ക് അത്ര പിടിച്ചിട്ടില്ല. ഇത് സമ്മതിക്കില്ലെന്നാണ് ആരാധകർ പറയുന്നത്. വേഗം ഇരുവരുടേയും തെറ്റിദ്ധാരണ മാറ്റി ഒന്നിപ്പിക്കണമെന്നും പ്രേക്ഷകർ പറയുന്നുണ്ട്. കൂടാതെ സാന്ത്വനത്തിലെ പുതിയ വീഡിയോ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. അധിക കാലമൊന്നും ഇവർക്ക് പിരിഞ്ഞിരിക്കാനാകില്ല. അകലുംതോറും ഇവരുടെ മനസ്സുകൾ അടുത്തു കൊണ്ടേയിരിക്കുമെന്നാണ് ആരാധകർ പറയുന്നത്. ശിവേട്ടൻ ഏത് നിമിഷം വിളിച്ചാലും അഞ്ജു ചേച്ചി വരും. ശിവേട്ടനെ അഞ്ജു ചേച്ചിക്കും അഞ്ജു ചേച്ചിയ്ക്ക് ശിവേട്ടനെയും ജീവനാണ്,ശിവേട്ടൻ സ്കൂട്ടർ എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് കാണാൻ നല്ല Cute ആയിട്ടുണ്ട് ,അകന്നിരിക്കുമ്പോളാണ് രണ്ടു പേരും പരസ്പരം അടുക്കുന്നതെന്നു ശിവഞ്ജലി ഫാൻസ് പറയുന്നു. വേഗം ഒന്നിക്കണമെന്നാണ് ഇവർ പറയുന്നത്.

  കൂടാതെ ശിവനും അഞ്ജലിയും ജയന്തിയ്ക്ക് നൽകിയ ഉഗ്രൻ മറുപടയു പ്രേക്ഷകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. പൊളി ഡയലോഗാണ് ശിവന്റേതെന്നാണ് ഇവർ പറയുന്നത്. ഈശ്വരൻ എനിക്കായി തന്നതാ അവളെശിവന്റെ ഡയലോഗ് പൊളിച്ചു, ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുയാണോ എല്ലാവരും ശിവേട്ടൻ. ജയന്തി ചേച്ചിയോട് പറഞ്ഞ മറുപടി പൊളിച്ചു അങ്ങനെ പറഞ്ഞുകൊടുക്കെന്റെ ശിവേട്ടാ. അഞ്ജലി ശിവേട്ടന് മാത്രമുള്ളതല്ലേ എന്നും ആരാധകർ പറയുന്നുണ്ട്. ശിവേട്ടൻ അഞ്ജലിയെ ശരിക്കും മനസ്സിലാക്കിയട്ടുണ്ട്പി ന്നെ എന്തിനാ ഇങ്ങനെ ഒക്കെ പെരുമാറുന്നതെന്നും ആരാധക ചോദിക്കുന്നുണ്ട്.. ശിവഞ്ജലി ജോഡികളെ കുറിച്ചും ആരാധകർ വാചാലരാവുന്നുണ്ട്. ബെസ്റ്റ് ജോഡിയാണ് ഇവർ എന്നാണ് ആരാധകർ പറയുന്നത്. തിങ്കളാഴ്ചത്തെ എപ്പിസോഡ് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ

  സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്

  ശിവാഞ്ജലിമാർക്കൊപ്പം അപ്പുവിനും ആരാധകരുടെ എണ്ണം വർധിച്ചിട്ടുണ്ട്. അപ്പു ഇപ്പോൾ പൊളിയാണെന്നാണ് പറയുന്നത്. ഇപ്പോൾ അപ്പുവിന്റെ ഭാഗമാണ് നല്ലതെന്നാണ് ആരാധകർ പറയുന്നത്. അപ്പു ജോലിക്ക് പോണതും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. അപ്പുവിന്റെ മടിയെ കുറിച്ചാണ് പ്രേക്ഷകർ പറയുന്നത്. ''ജോലിക്ക് പോയിതുടങ്ങിയതേയുള്ളൂ അപ്പോഴേക്കും അപ്പുവിന് മടിപിടിച്ചു തുടങ്ങിയല്ലോ...!!അപ്പുവിന്റെ ഭാഗം ഇപ്പോൾ പൊളിയാണ്'',ഗതി കെട്ടവൻ മൊട്ട അടിച്ചപ്പോൾ കല്ലു മഴ പെയ്ടപോലെയായി അപ്പുവിന്റെ അവസ്ഥയെന്നും പ്രേക്ഷക പറയുന്നു. കണ്ണൻ- അപ്പു കോമ്പോയ്ക്കും ഇപ്പോൾ ഫാൻസ് വർദ്ധിച്ചിരിക്കുകയാണ്.

  Read more about: serial
  English summary
  Santhwanam serial Latest Episode Sivan Meet Anjali In Her House, video Went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X