ശിവന്റെ രണ്ട് ഭാര്യമാരും ഒരുമിച്ച് എത്തിയപ്പോള്‍, സ്വാന്തനം വീട്ടിലെ രസകരമായ കാഴ്ചകളുമായി പുത്തന്‍ വീഡിയോ വൈറൽ
മലയാളക്കരയില്‍ ഏറ്റവും ജനപ്രീതിയുള്ള ടെലിവിഷന്‍ പരമ്പരയാണ് സ്വാന്തനം. ശിവാഞ്ജലിമാരുടെ പ്രണയവും തമാശകളുമൊക്കെ യുവാക്കള്‍ക്കിടയില്‍ പോലും വലിയ തരംഗമാണ് സൃഷ്ടിച്ചത്. ലോക്ഡൗണ്‍ കാരണം പരമ്പര നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. ഇളവുകള്‍ക്ക് ശേഷം വീണ്ടും ശക്തമായ തിരിച്ച് വരവുമായി സ്വാന്തനം കുടുംബം എത്തി കഴിഞ്ഞിരിക്കുകയാണ്.
സ്റ്റൈലിഷ് ലുക്കിൽ നിക്കി താംബോലി, മനോഹരമായ ഫോട്ടോസ് കാണാം
അതേ സമയം പരമ്പരയുടെ ചിത്രീകരണത്തിനിടയില്‍ നിന്നുള്ള രസകരമായ വീഡിയോസ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. വീഡിയോയില്‍ ശിവനായി അഭിനയിക്കുന്ന നടന്‍ സജിന്റെ യഥാര്‍ഥ ഭാര്യയും സീരിയലിലെ ഭാര്യയും ഒരുമിച്ച് എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

സ്വാന്തനം വീണ്ടും ചിത്രീകരണം ആരംഭിച്ചപ്പോള്‍ ഭാര്യ ഷഫ്‌നയ്‌ക്കൊപ്പമാണ് സജിനെത്തിയത്. സീരിയലില്‍ അഭിനയിക്കുന്നവരുടെ വീടും അവര്‍ താമസിക്കുന്ന റൂമുകളും പരിചയപ്പെടുത്തി കൊണ്ടുള്ള വീഡിയോ ആണ് പുറത്ത് വന്നത്. പാണ്ഡ്യന്‍ സ്റ്റോഴ്‌സ് പേരില്‍ തമിഴില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലിന്റെ മലയാളം റീമേക്ക് ആണ് സ്വാന്തനം. തമിഴില്‍ കതിര്‍ എന്ന കഥാപാത്രമാണ് മലയാളത്തിലെ ശിവന്‍. ഇത് ശിവന്റെ റിയല്‍ ഭാര്യ, നേരത്തെ ഓടി പോയതാണ് സീരിയലിലെ ഭാര്യ എന്നും പറഞ്ഞ് അവതാരക താരങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്.

വീഡിയോയുടെ തുടക്കത്തില്‍ സീരിയലിലെ ശിവന്റെ ഭാര്യയായി എത്തുന്ന ഗോപിക ഓടി പോകുന്നത് കാണിച്ചിരുന്നു. അഞ്ജലി എന്ന കഥാപത്രത്തെയാണ് ഗോപിക അവതരിപ്പിക്കുന്നത്. മലയാളത്തില്‍ ഏറ്റവുമധികം ആരാധകരുള്ളത് ഈ താരജോഡിയ്ക്കാണ്. സീരിയലില്‍ എന്ന പോലെ വ്യക്തി ജീവിതത്തിലും താരങ്ങള്‍ തമ്മില്‍ അടുത്ത സൗഹൃദത്തിലാണെന്ന് പുറത്ത് വന്ന ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

ലോക്ഡൗണില്‍ സ്വാന്തനം ഷൂട്ടിങ്ങ് നിര്‍ത്തി വെച്ചിരുന്നെങ്കിലും രണ്ടാമതും തുടങ്ങിയിരിക്കുകയാണ്. അതേ സമയം തമിഴ്‌നാട്ടില്‍ നിന്നുമാണ് സ്വാന്തനത്തിന്റെ ചിത്രീകരണം നടക്കുന്നതെന്നാണ് അറിയുന്നത്. മൗനരാഗം എന്ന തമിഴ് സീരിയലിന്റെ ലൊക്കേഷനില്‍ നിന്നെടുത്ത വീഡിയോ ആയത് കൊണ്ടാണ് ഇത്തരത്തിലുള്ള സംശയം സോഷ്യല്‍ മീഡിയയല്‍ ഉയര്‍ന്ന് വന്നത്. അവതാരകയുടെ റോള്‍ ഏറ്റെടുത്ത് വീഡിയോയിലുള്ളത് മൗനരാഗം സീരിയലിലെ കുട്ടിയാണ്. ഈ രവീണ എങ്ങനെയാണ് സ്വാന്തനം ലൊക്കേഷനില്‍ വന്നതെന്നാണ് പലരുടെയും സംശയം.
Recommended Video

എന്നാല്‍ തിരുവനന്തപുരമാണ് ഷൂട്ടിങ്ങ് ലൊക്കേഷനെന്ന് മുന്‍പ് ചിപ്പി പറഞ്ഞിട്ടുണ്ട്. സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് ചിപ്പി. ദേവി എന്ന കഥാപാത്രത്തിലൂടെ വലിയ ജനപ്രീതി നേടിയെടുക്കാന്‍ ചിപ്പിയ്ക്കും സാധിച്ചിരുന്നു.


Click it and Unblock the Notifications