For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യമാരും ഭര്‍ത്താക്കന്മാരും ഒരേ നിറമുള്ള വസ്ത്രങ്ങളിൽ; സാന്ത്വനത്തിൽ സന്തോഷ ദിനം വന്നെത്തുന്നു

  |

  പ്രേക്ഷകരുടെ പ്രിപ്പെട്ട സീരിയലായി മാറിയിരിക്കുകയാണ് സാന്ത്വനം. കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട സീരിയലായി മാറാന്‍ സാന്ത്വനത്തിന് സാധിച്ചിരുന്നു. കഴിഞ്ഞ ആഴ്ചകളില്‍ പുതിയ ചില അതിഥികള്‍ കൂടി വന്നതോടെ സംഭവബഹുലമായി മാറി. ഇടയ്ക്ക് ശിവനും അഞ്ജലിയും പ്രണയത്തിലായതാണ് സീരിയലിന്റെ ഹൈലൈറ്റ് ആയി മാറിയത്.

  മെലിഞ്ഞ് ഉണങ്ങി പോയത് പോലെ ആയല്ലോ, ദിലീപിൻ്റെ നായികയായി തിളങ്ങിയ നടി വേദികയുടെ കിടിലൻ ഫോട്ടോസ് കണ്ട് ആരാധകർ ചോദിക്കുന്നു

  യുവാക്കള്‍ക്കിടയിലും സാന്ത്വനം വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ കുടുംബത്തില്‍ ഓണം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രൊമോ വീഡിയോയാണ് പുറത്ത് വന്നത്. വീഡിയോ കണ്ടതോടെ സാന്ത്വനം കുടുംബത്തെ കുറിച്ചും അവിടെ നടക്കാനുള്ള വിശേഷങ്ങളെ കുറിച്ചുമൊക്കെ പ്രേക്ഷകര്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

  അപ്പുവിന്റെ ഇന്നത്തെ സന്തോഷം കണ്ടപ്പോള്‍ മനസ്സ് നിറഞ്ഞു. അങ്ങനെ ബാലേട്ടന്‍ അപ്പുവിന് ജോലി റെഡി ആക്കി കൊടുക്കുന്നു. അപ്പുവിന്റെ പിതാവായ തമ്പി സര്‍ട്ടിഫിക്കറ്റുകളൊക്കെ കീറി കളഞ്ഞിരുന്നു. ഇനി ജോലിയ്ക്ക് പോകാന്‍ ഒരു സാധ്യതയും ഇല്ലാതിരിക്കുമ്പോഴാണ് ബാലന്‍ ഒരു ജോലി കൊടുക്കാമെന്ന സന്തോഷ വാര്‍ത്തയുമായി എത്തുന്നത്. സാധാരണക്കാര്‍ ആണെങ്കിലും പ്രമുഖരായി അടുത്ത സൗഹൃദം ഉള്ളതിനാല്‍ അപ്പുവിനൊരു ജോലി വാങ്ങികൊടുക്കുന്നത് എളുപ്പമുള്ള കാര്യമായിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

  സീരിയലില്‍ ആണെങ്കിലും ഇത്രയും സന്തോഷ നിമിഷങ്ങള്‍ പങ്കുവയ്ക്കുന്ന സീരിയല്‍ സാന്ത്വനമേ ഉള്ളു എന്നാണ് മറ്റ് ചില അഭിപ്രായങ്ങള്‍. സാന്ത്വാനം കാണുമ്പോള്‍ തന്നെ ഒരു ഹാപ്പി വൈബ് ആണ് തോന്നാറുള്ളത്. സന്തോഷവും കളി ചിരിയും ആയി ഉള്ള സാന്ത്വനത്തിന്റെ ഓണം സ്‌പെഷ്യല്‍ എപ്പിസോഡ് കാണാന്‍ കട്ട വെയ്റ്റിംഗ് ആണ്. ഹരിയും ശിവനും ഭാര്യമാര്‍ക്കൊപ്പം ഈ ഓണം വലിയ ആഘോഷമാക്കി മാറ്റുമെന്നാണ് കരുതുന്നത്. എന്തായാലും അധികം വൈകാതെ സീരിയല്‍ കാണമെന്ന പ്രതീക്ഷയിലാണ് ഏവരും.

  എത്രയൊക്കെ പിണങ്ങിയാലും വഴക്ക് അടിച്ചാലും സാന്ത്വനത്തിലെ ഇവരുടെയൊക്കെ ഒത്തൊരുമ തന്നെയാണ് ഞങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നത്. അവസരത്തിന് അനുസരിച്ചു ബിജിഎം ഇടുന്ന എഡിറ്റര്‍ മാമനും. അതുപോലെ തന്നെ സാഹചര്യത്തിന് അനുസരിച്ചു റേഡിയോയില്‍ പാട്ട് വെക്കുന്ന ശിവേട്ടനും പൊളിയാണ്. അഞ്ജിലിയും ശിവനും തമ്മില്‍ വഴക്ക് കൂടി അടിച്ച് പിരിയുമോ എന്ന ആശങ്കയിലായിരുന്നു എല്ലാവരും. എന്നാല്‍ അങ്ങനെ ഉണ്ടായാല്‍ സീരിയല്‍ കാണുന്നത് തന്നെ നിര്‍ത്തുമെന്ന ഭീഷണിയിലായിരുന്നു പ്രേക്ഷകര്‍.

  അതേ സമയം ഇത്രയും നാള്‍ കാണാത്ത മമ്മിയേ ഒന്ന് കണ്ടിട്ട് വരട്ടെ എന്ന് പറഞ്ഞ പോയ അപ്പുവിന് ഉണ്ടായിരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പോലും നഷ്ടമായ അവസ്ഥയാണ്. സത്യാവസ്ഥ എന്താണെന്ന് പോലും അന്വേഷിക്കാതെ എടുത്ത് ചാടി വഴക്ക് പറഞ്ഞ ബാലേട്ടന്റെ സ്വഭാവത്തെ ചോദ്യം ചെയ്യുകയാണ് ചില ആരാധകര്‍. വീട്ടിലെ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടെങ്കിലും ഏട്ടനും ഏട്ടത്തിയും വേണ്ടെന്ന് പറഞ്ഞത് ചെയ്യാന്‍ പാടില്ലെന്ന് പറയുന്നത് ശരിയല്ല. അപ്പു പോയത് സ്വന്തം അമ്മയെ കാണാനാണ്. ബാലേട്ടനെ പോലെ ഇത്രയും ക്രൂരനായി സംസാരിക്കാന്‍ അനിയന്മാരില്‍ ആര്‍ക്കും സാധിക്കില്ല.

  യാത്രകളില്‍ മൂത്ത മകള്‍ അമ്മു എന്ന ആഹാനയാണ് ഒന്നാന്തരം ഒരു തീറ്റി പ്രാന്തി; യാത്രാനുഭവം പറഞ്ഞ് കൃഷ്ണ കുമാര്‍

  ബാലന്‍ എല്ലാവരെയും വഴക്ക് പറഞ്ഞെങ്കിലും സ്‌നേഹത്തിന്റെ നിറകുടവുമായിട്ടാണ് ശ്രീദേവി എത്തിയത്. അനിയന്മാരുടെ ഭാര്യമാര്‍ക്ക് വേണ്ടി അമ്പലത്തില്‍ പോയി പ്രാര്‍ഥിക്കുക വരെ ചെയ്തിരുന്നു. അപ്പുവിന് ബാങ്കില്‍ നല്ലൊരു ജോലി സ്ഥിരമാക്കിയതിനെ കുറിച്ചാണ് പ്രൊമോ വീഡിയോയില്‍ പറയുന്നത്. ബാങ്കിലെ ജോലി എന്ന് പറയുമ്പോള്‍ അത്രം മോശം പണിയൊന്നുമല്ലല്ലോ. അത് കിട്ടിയാല്‍ എല്ലാം കൊണ്ടും നല്ലതാണെന്ന് പറഞ്ഞ് അപ്പു ബാലന് നന്ദി വരെ പറയുന്നുണ്ട്. അതേ സമയം സാന്ത്വനത്തിലെ ഓണാഘോഷമാണ് ശ്രദ്ധേയം.

  റേറ്റിങ്ങിൽ വിട്ട് കൊടുക്കാതെ കുടുംബവിളക്ക് മുന്നേറുന്നു; കട്ടയ്ക്ക് മത്സരവുമായി പിന്നാലെ സാന്ത്വനം സീരിയലും

  ബാലനും ദേവിയും പച്ച നിറത്തിലും ഹരിയും അപ്പുവും ചുവപ്പും ശിവനും അഞ്ജലിയും നീല നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചത്. ഓരോരുത്തരും കപ്പിള്‍സിന് അനുസരിച്ച് പല നിറങ്ങള്‍ കൊടുത്തത് മനോഹരമായിട്ടുണ്ടെന്നാണ് ഫാന്‍സ് പറയുന്നത്. ഓരോരുത്തരും കപ്പിള്‍സായി തന്നെ ഊഞ്ഞാല്‍ ആടുകയും തിരുവാതിരക്കളി നടത്തുകയുമൊക്കെ ചെയ്തതാണ് ശ്രദ്ധേയം. ഈ എപ്പിസോഡുകള്‍ക്ക് വേണ്ടിയാണ് പ്രേക്ഷകര്‍ ഓരോരുത്തരും ആകാംഷയോടെ കാത്തിരിക്കുന്നതും.

  ഭാര്യയും ഭര്‍ത്താവും സുഹൃത്തുക്കളെ പോലെ ആയിരിക്കണം; വിവാഹസങ്കല്‍പ്പങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് നടി അനുശ്രീ

  റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന സാന്ത്വനം ലോക്ഡൗണിന് ശേഷം രണ്ടാമതായി തുടരുകയാണ്. ഏറെ കാലം സീരിയലിന്റെ ചിത്രീകരണം നിര്‍ത്തി വെച്ചിരുന്നു. ആ സമയത്താണ് കുടുംബവിളക്ക് ഒന്നാമത് എത്തുന്നത്. രണ്ടാം സ്ഥാനത്തുള്ള സാന്ത്വനവും ആഴ്ചകള്‍ കൂടുന്നതിന് അനുസരിച്ച് വളരെ കുറഞ്ഞ വ്യത്യാസത്തിലാണ് കുടുംബവിളക്ക് ഒന്നാമത് എത്തിയത്. ശിവനും അഞ്ജലിയും തമ്മിലുള്ള പ്രണയമാണ് ഇപ്പോള്‍ സീരിയലിന്റെ ഹൈലൈറ്റ്. തുടക്കത്തില്‍ നെഗറ്റീവ് ഇമേജ് ആയിരുന്നെങ്കിലും പിന്നീട് അപ്പു എന്ന അപര്‍ണ വളരെ വേഗം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി.

  എന്റെ മുഖ സാദൃശ്യമുള്ള പെണ്‍കുട്ടി, പിന്നീടവള്‍ ആത്മാര്‍ത്ഥ കൂട്ടുകാരിയായി; ഷക്കീലയെക്കുറിച്ച് ഷര്‍മിലി

  ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി

  നേരത്തെ അഞ്ജലിയ്ക്കാണ് ആരാധകര്‍ കൂടുതലെങ്കില്‍ ഇപ്പോള്‍ അപ്പുവിനും വലിയ ജനപ്രീതിയാണ് ഉള്ളത്. കഴിഞ്ഞ എപ്പിസോഡുകളില്‍ അപ്പു പറഞ്ഞിട്ടുള്ള ഡയലോഗുകളും മറ്റുമൊക്കെ വൈറലായിരുന്നു. ഇനിയുള്ള എപ്പിസോഡുകളില്‍ ദമ്പതിമാര്‍ തമ്മിലുള്ള സ്‌നേഹവും പ്രണയവുമൊക്കെ കാണാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. അപ്പുവിന് ജോലി കിട്ടുന്നതോടെ ഹരിയോടും മറ്റ് വീട്ടുകാരോടും ഉള്ള സമീപനത്തില്‍ മാറ്റം വരരുതെന്നാണ് എല്ലാവര്‍ക്കും പറയാനുള്ളത്.

  കല്യാണം കഴിക്കണ്ട എന്ന് വിചാരിച്ചാലും സമയമാകുമ്പോള്‍ നടക്കും, വിവാഹത്തെ കുറിച്ച് മീര നന്ദന്‍

  Read more about: serial
  English summary
  Santhwanam Serial Latest Promo: Anjaly And Shivan And Others Celebrating Onam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X