ശിവനും അഞ്ജലിയും പ്രണയത്തിന്റെ നെറുകയില്‍; പരിസരം മറന്ന് ഫോണില്‍ കൊഞ്ചുന്ന ഇണക്കുരുവികളായി താരങ്ങള്‍

ലോക്ഡൗണില്‍ ചിത്രീകരണം നിര്‍ത്തി വെച്ചെങ്കിലും സ്വാന്തനം സീരിയല്‍ വീണ്ടും സജീവമാവുകയാണ്. തിരിച്ച് വരവ് റേറ്റിങ്ങില്‍ കുതിപ്പോട് കൂടിയായിരുന്നു. ഇതുവരെ കണ്ടതില്‍ നിന്നും ശിവാഞ്ജലി പ്രണയത്തിന് ശക്തി പകര്‍ന്ന് കൊണ്ടാണ് കഥ മുന്നോട്ട് പോവുന്നത്. വിവാഹം കഴിക്കുമ്പോള്‍ ശത്രുക്കളെ പോലെ ആയിരുന്ന ശിവനും അഞ്ജലിയും ഇപ്പോള്‍ ഇണക്കുരുവികളെ പോലെ ആയിരിക്കുകയാണ്.

അഞ്ജലിയുടെ അമ്മയ്ക്ക് സുഖമില്ലാതെ വന്നതോടെ സ്വന്തം വീട്ടിലേക്ക് ശിവന്‍ തന്നെ കൊണ്ട് പോയി വിട്ടതാണ് കഴിഞ്ഞ എപ്പിസോഡില്‍ കാണിച്ചത്. ഇത്രയും കാലം വഴക്ക് കൂടി നടന്നവര്‍ക്ക് ചെറിയൊരു അകല്‍ച്ച പോലും ഉള്‍കൊള്ളാന്‍ സാധിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഫോണ്‍ നമ്പര്‍ കണ്ടുപിടിച്ചതോടെ ഇപ്പോള്‍ ഫോണിലൂടെയായി റൊമാന്‍സ്.

shivan-anjaly

അഞ്ജലിയെ വീട്ടില്‍ കൊണ്ട് പോവുന്നതിന് മുന്‍പ് തലയില്‍ മുല്ലപൂ ചൂടി കൊടുക്കുന്ന രംഗങ്ങളൊക്കെ അതിമനോഹരമായിരുന്നു. മാത്രമല്ല പരസ്പരം അകന്ന് നില്‍ക്കുന്നതിന്റെ വേദന ഇരുവരും തമ്മിലുള്ള പ്രണയത്തിന്റെ ആക്കം കൂട്ടിയിരിക്കുകയാണ്. ഭക്ഷണം കഴിച്ചോ, ആര് പറഞ്ഞാലും വിഷമിക്കരുത് എന്നിങ്ങനെ പരസ്പരം കരുതല്‍ നല്‍കുന്നതും കണ്ട് കഴിഞ്ഞു.

വേറിട്ട വസ്ത്രങ്ങളിൽ അതീവ സുന്ദരിയായി നടി ഐശ്വര്യ ലക്ഷ്മി, പുത്തൻ ഫോട്ടോസ് കാണാം

Recommended Video

എയർപോർട്ടിൽ ബിഗ്‌ബോസ് ട്രോഫി പൊക്കി വീശുന്ന മണിക്കുട്ടനെ കണ്ടോ

കേരളത്തിലെ യുവാക്കളുടെയടക്കം വലിയ ജനപ്രീതി സ്വന്തമാക്കിയ പരമ്പരയാണ് സ്വാന്തനം. ശിവനായി അഭിനയിക്കുന്ന സജിനും അഞ്ജലിയായിട്ടെത്തുന്ന ഗോപികയുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതര്‍ തന്നെയാണ്. മുന്നോട്ടുള്ള എപ്പിസോഡുകളിലും ശിവാഞ്ജലി പ്രണയം തന്നെ ഉണ്ടാവണമെന്നാണ് ആരാധകര്‍ക്ക് അഭ്യാര്‍ഥിക്കാനുള്ളത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X