For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയ്ക്ക് സര്‍പ്രൈസുകളൊരുക്കി ശിവന്‍; അഞ്ജലിയുമായിട്ടുള്ള പ്രണയം പറയാതെ പറഞ്ഞ് സാന്ത്വനത്തിലെ കലിപ്പന്‍

  |

  ഏട്ടനും അനിയന്മാരും ഭാര്യമാരും ചേര്‍ന്ന് സാന്ത്വനം കുടുംബത്തില്‍ ഓണം അടിച്ച് പൊളിച്ചിരിക്കുകയാണ്. ഓണസദ്യയും പാട്ടും തിരുവാതിരക്കളിയും ഊഞ്ഞാലാട്ടവുമൊക്കെയായി കുടുംബത്തിന്റെ ആഘോഷം പ്രേക്ഷകരെയും ത്രില്ലടിപ്പിക്കുന്നതാണ്. അതേ സമയം ശിവനും അഞ്ജലിയും തമ്മിലുള്ള പ്രണയം കാണാനാണ് സാന്ത്വനം വെക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

  ലേശം ഹോട്ട് ആയി മാളവിക മോഹനൻ, നടിയുടെ പുത്തൻ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ വൈറലാവുന്നു

  കഴിഞ്ഞ എപ്പിസോഡുകളില്‍ അഞ്ജലി ശിവനോട് പിണങ്ങുകയും വഴക്ക് ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഹരിയും ബാലനും വീട്ടില്‍ വന്നിട്ടും ശിവന്‍ മാത്രം താമസിച്ച് വന്നതിനായിരുന്നു അഞ്ജലിയുടെ വഴക്ക്. ഒരക്ഷരം പോലും ശിവനെ കൊണ്ട് മിണ്ടാന്‍ സമ്മതിക്കാതെ അഞ്ജലി വഴക്ക് ഉണ്ടാക്കിയെങ്കിലും ഓണത്തിന്റെ അന്ന് പ്രണയം തുളുമ്പുന്ന അവസ്ഥയിലായിരുന്നു ഇരുവരും.

  അഞ്ജലിയ്ക്ക് കിടിലന്‍ സര്‍പ്രൈസുകള്‍ ഒരുക്കിയാണ് ശിവന്‍ ഓണം ആഘോഷിച്ചത്. ഏറ്റവുമൊടുവിലാണ് ഹല്‍വ എടുത്ത് കൊടുക്കുന്നത്. മുന്‍പ് അപ്പച്ചിയുടെ മകള്‍ വന്ന ദിവസം ഹല്‍വ ഇഷ്ടമല്ലെന്ന് അഞ്ജലി പറഞ്ഞെങ്കിലും പിന്നീടത് മാറ്റി പറഞ്ഞിരുന്നു. അത് മനസിലാക്കിയതോടെയാണ് ശിവന്‍ അഞ്ജലിയ്ക്ക് വേണ്ടി ആരുമറിയാതെ ഹല്‍വ കൊണ്ട് വന്നത്. അഞ്ജു പോലും അറിയാതെ അത് കൊടുക്കുകയും ചെയ്തു. ആദ്യം ഹല്‍വ മുറിച്ച് വായിലിട്ടതിന് ശേഷം ശിവനും കൊടുത്താണ് അഞ്ജലി തന്റെ സ്‌നേഹം തിരിച്ച് അറിയിച്ചത്. ഇതേ കുറിച്ച് നിരവധി കമന്റുകളുമായി ആരാധകരും എത്തിയിരുന്നു.

  ''ശിവേട്ടന്റെയും ഹരിയേട്ടന്റെയും കണ്ണന്റെയും പാട്ട് പൊളിച്ചു. ആ സീന്‍ പൊളിയായിരുന്നു. ഈ പാട്ട് കേട്ടാല്‍ ബാലേട്ടനെ ഓര്‍മ്മവരുമെന്നാണ് ഒരാള്‍ വരും. ചേട്ടനും അനിയന്മാരും ഒരുമിച്ചുള്ള വലിയ ആഘോഷമായി ഇത്തവണത്തെ ഓണം മാറി. ഒപ്പം ഭാര്യമാര്‍ കൂടി വന്നതോട് കൂടി സാന്ത്വനം കുടുംബത്തിന്റെ ഐശ്വര്യം വര്‍ദ്ധിക്കുകയാണ് ചെയ്തത്. ഈ ഒത്തൊരുമയാണ് സാന്ത്വനം കുടുംബത്തെ സാന്ത്വനമാക്കുന്നത്. ഓണക്കോടിയില്‍ എല്ലാവരെയും കാണാന്‍ നല്ല ചേലായിരുന്നു. ശിവനും അഞ്ജലിയും അപ്പുവും ഹരിയും ബാലനും ദേവിയുമെല്ലാം പരസ്പരം ചേരുന്ന വസ്ത്രങ്ങളിലാണ് എത്തിയത്.

  ഓണത്തിന്റെ ആഘോഷങ്ങളെക്കാള്‍ ശിവനും അഞ്ജലിയും ഒരുമിച്ചുള്ള രംഗമാണ് ഏറ്റവും മനോഹരമായത്. നമ്മുടെ ശിവാഞ്ജലി സീന്‍ അടിപൊളി ആയിരുന്നില്ലേ സൂര്‍ത്തുക്കളെ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പ്രേക്ഷകര്‍ കാത്തിരുന്നത് പോലെ അഞ്ചു ശിവേട്ടനോടുള്ള ഇഷ്ട്ടം സമ്മതിച്ചു കൊടുക്കുകയാണ്. ശിവനും നേരെ തിരിച്ച് തന്നെ. നേരത്തെ ഹല്‍വ ഇഷ്ടമാണെന്ന് പറഞ്ഞത് കൊണ്ട് അഞ്ജുവിന് വേണ്ടി പ്രത്യേകം ഹല്‍വ വാങ്ങി ഒളിപ്പിച്ച് വെക്കുകയും അത് സര്‍പ്രൈസ് കൊടുക്കുകയും ചെയ്തിരിക്കുകയാണ്.

  ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി

  ഇടയ്ക്ക് അഞ്ജലി ശിവനെ കുറിച്ച് നല്ലത് പറഞ്ഞപ്പോള്‍ ഒത്തിരി സന്തോഷമായി. രണ്ടുപേരുടെയും പ്രണയം പൂത്തുലയുന്നതാണ് ഇതിലൂടെ കാണുന്നത്. ഇങ്ങനെയൊക്കെ പ്രണയകഥകള്‍ പോവുന്നതെങ്കില്‍ അവരെ പോലെ തന്നെ അപ്പുവും ഹരിയും മനോഹരമാവുന്നുണ്ടെന്നാണ് മറ്റ് ചില കമന്റുകള്‍. അഞ്ജലിയെക്കാളും ആരാധകര്‍ അപ്പുവിനും വന്ന് തുടങ്ങിയിരിക്കുകയാണ്. ഓണത്തിന് അഞ്ജലിയുടെ അച്ഛനായ ശങ്കരമാമ അപ്പുവിനും പുതിയ പുടവ സമ്മാനമായി കൊടുത്തപ്പോഴുള്ള സന്തോഷം കാണേണ്ടതായിരുന്നു. സന്തോഷം കൊണ്ടുള്ള അപ്പുവിന്റെ കരച്ചില്‍ കണ്ടതോട് കൂടി മനസ്സ് നിറഞ്ഞെന്നാണ് പ്രൊമോ വീഡിയോയ്ക്ക് താഴെയുള്ള കമന്റില്‍ പറയുന്നത്.

  പേളിയുടെ വീട്ടിലെ മാമ്മോദീസയ്ക്ക് പിന്നാലെ ചോറൂണും; ശ്രീനിയോടും പേളിയോടും ബഹുമാനം മാത്രമെന്ന് ആരാധകര്‍

  Read more about: serial
  English summary
  Santhwanam Serial Promo: Anjaly And Shivan's Romantic Moments In Onam Episode Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X