For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശിവനും അഞ്ജലിയ്ക്കും ഇങ്ങനെയും പ്രണയിക്കാം; സ്വാന്തനം വീട്ടിൽ സന്തോഷത്തിന് തിരി കൊളുത്തി ശിവൻ്റെ പിറന്നാൾ

  |

  രണ്ട് മാസത്തിന് മുകളിലായി കേരളത്തില്‍ ലോക്ഡൗണ്‍ വന്നതോടെ സിനിമയും സീരിയലുകളുമൊക്കെ പ്രതിസന്ധിയിലായിരുന്നു. ഒടുവില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വന്നതോടെ സീരിയല്‍ ചിത്രീകരണം പുനരാരംഭിച്ചു. സംപ്രേക്ഷണം നിര്‍ത്തി വെച്ചതോടെ ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന സ്വാന്തനം വളരെ പിന്നിലായി പോയിരുന്നു.

  വേറിട്ട വസ്ത്രങ്ങളിൽ അതീവ സുന്ദരിയായി നടി ഐശ്വര്യ ലക്ഷ്മി, പുത്തൻ ഫോട്ടോസ് കാണാം

  പുതിയ കണക്കുകള്‍ പ്രകാരം കുടുംബവിളക്ക് ഒന്നാം സ്ഥാനത്തും സ്വാന്തനം രണ്ടാം സ്ഥാനത്തും റേങ്ങില്‍ മത്സരമാണെന്നാണ്. ഇനിയുള്ള ദിവസങ്ങളില്‍ ഒന്നാമത് എത്താന്‍ സ്വാന്തനത്തിന് കഴിയുമെന്നാണ് ആരാധകര്‍ പറയുന്നത്. പരമ്പരയിലെ സംഭവബഹുലമായ കഥാഗതി പ്രേക്ഷകരെയും ആവേശത്തിലാക്കി കൊണ്ടിരിക്കുകയാണ്.

  കഴിഞ്ഞ ലോക്ഡൗണ്‍ മുതല്‍ യുവാക്കള്‍ക്കിടയിലും വലിയ തരംഗമായി മാറിയ സീരിയലാണ് സ്വാന്തനം. ശിവന്‍ എന്ന കഥാപാത്രവും ഭാര്യ അഞ്ജലിയും തമ്മിലുള്ള വഴക്കും പിണക്കങ്ങളുമൊക്കെ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇഷ്ടപ്പെടാതെ വിവാഹം കഴിച്ചവര്‍ ആണെങ്കിലും ഒരുമിച്ചുള്ള ജീവിതം ഇരുവരെയും പ്രണയത്തിലേക്ക് എത്തിച്ച് കൊണ്ടിരിക്കുകയാണ്. പരസ്പരം മതിപ്പുളവാക്കുന്ന പ്രവൃത്തികളാണ് ഇരുവരും മുന്‍ എപ്പിസോഡുകളില്‍ കാഴ്ച വെച്ചത്.

  ശിവന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളാണ് ഇപ്പോള്‍ സ്വാന്തനം വീട്ടില്‍ നടക്കുന്നത്. ഭര്‍ത്താവിന്റെ പിറന്നാളിന് സര്‍പ്രൈസ് ആയി സമ്മാനം കൊടുക്കണമെന്ന അഞ്ജലിയുടെ ആഗ്രഹം പാതി വഴിയില്‍ പൊളിഞ്ഞ് പോയി. കൈയില്‍ കാശ് ഇല്ലാത്തത് കൊണ്ട് അത് പണയം വെച്ച് ആരും അറിയാതെ സമ്മാനം വാങ്ങിക്കണം എന്നതായിരുന്നു പദ്ധതി. മോതിരം പണയം വെക്കാന്‍ കൊടുത്തത് പ്രധാന ശത്രുവായ ജയന്തിയുടെ കൈയിലും. ഒടുവിലത് അഞ്ജലിയ്ക്ക് തന്നെ പാരയായി മാറി.

  മകളുടെ മോതിരം പണയം വെച്ച് കുടുംബം പോറ്റുകയാണോന്ന് ചോദിച്ച് ശിവന്റെ വീട്ടിലേക്ക് വന്ന സാവിത്രി അവിടെ ഒരു ഭൂകമ്പം സൃഷ്ടിച്ചിട്ടാണ് പോയത്. ഇതില്‍ ബാലനും ദേവിയും അഞ്ജലിയോട് പിണങ്ങി നടക്കുകയും ചെയ്തു. ഇവിടം മുതലാണ് അഞ്ജലിയോടുള്ള ശിവന്റെ സ്‌നേഹം ആരംഭിക്കുന്നത്. തനിക്ക് ഗിഫ്റ്റ് വാങ്ങിക്കാനുള്ള അഞ്ജലിയുടെ ശ്രമമാണ് ഈ പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്ന് അറിഞ്ഞതോടെ ശിവന്റെ മനസ് മാറി. അത്താഴം കഴിക്കാതെ കിടന്ന ഭാര്യയ്ക്ക് ചോറും കറികളും എടുത്ത് കൊടുത്ത് തന്റെ സ്‌നേഹം പ്രകടിപ്പിച്ചു.

  ചേട്ടന്റെയും ചേട്ടത്തിയുടെയും അടുത്ത് ഭാര്യയ്ക്ക് വേണ്ടി വാദിച്ചു. അങ്ങനെ തന്റെയുള്ളിലെ പ്രണയം ശിവന്‍ പുറമേ കാണിച്ച് തുടങ്ങിയിരിക്കുകയാണ്. പിറന്നാള്‍ ദിനത്തില്‍ ഭാര്യയും ഭര്‍ത്താവിനെയും ഒരുമിച്ച് അമ്പലത്തില്‍ വിടുന്നതാണ് ഇനി കാണാനുള്ള എപ്പിസോഡിലുള്ളത്. ഇരുവരും ഒരുമിച്ച് പോകുന്നതും വരുന്നതുമെല്ലാം പ്രണയത്തിന്റെ പുതിയ നിമിഷങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ശിവന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരു പിറന്നാള്‍ ആഘോഷം നടക്കുന്നത്. വിവാബം കഴിഞ്ഞിട്ടുള്ള ആദ്യ ജന്മദിനമാണെന്നുള്ള പ്രത്യേകത കൂടി ഇതിനുണ്ട്.

  വന്‍ താരനിരയുമായി ബിഗ്‌ബോസ് ഗ്രാന്‍ഡ് 18ന് | FilmiBeat Malayalam

  വേറെ ഏത് സീരിയലിനും കിട്ടാത്ത ഒരു വെറൈറ്റി ഫീല്‍ സാന്ത്വനം സീരിയലിന് ഉണ്ട്. ശിവേട്ടന്റെ പിറന്നാള്‍ എപ്പിസോഡിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. തിങ്കളാഴ്ച ഏഴുമണിവരെ കാത്തിരിക്കണമല്ലോ എന്നോര്‍ക്കുമ്പോഴാണ് സങ്കടം വരുന്നത്. ശിവന്‍ അഞ്ജലിയ്ക്ക് കേക്ക് വായില്‍ വെച്ച് കൊടുക്കുന്നത് കണ്ട് സ്‌ന്തോഷം തോന്നുന്നു. ഇതുവരെ മലയാളത്തില്‍ കാണാത്ത കഥയാണ് സ്വാന്തനം പറയുന്നത്. അഞ്ജുവും ശിവനും തമ്മിലുള്ള നോട്ടമൊക്കെ ആരുടെയും മനം മയക്കും തുടങ്ങി നൂറു കണക്കിന് കമന്റുകളാണ് പ്രൊമോ വീഡിയോയ്ക്ക് താഴെ വരുന്നത്.

  Read more about: serial
  English summary
  Santhwanam Serial Promo: Anjaly Celebrating Shivan's Birthday With Family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X