For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവിനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ അതായിരുന്നു; അഞ്ജലിയുടെ വെളിപ്പെടുത്തലില്‍ ഹൃദയം മുറിഞ്ഞ് ശിവന്‍

  |

  സാന്ത്വനത്തിലെ ശിവനും അഞ്ജലിയും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട കപ്പിള്‍സാണ്. യുവാക്കളുടെ അടക്കം പിന്തുണ ലഭിച്ചിട്ടുണ്ടെങ്കിലും സീരിയലില്‍ ഒരു ട്വിസ്റ്റ് നടക്കുകയാണ്. ചേട്ടത്തിയോടും അപ്പുവിനോടും കണ്ണനോടുമായി ഭര്‍ത്താവായി വരുന്ന ആളെ പറ്റി താന്‍ കണ്ടിരുന്ന സ്വപ്‌നങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് അഞ്ജു.

  കുറച്ചധികം ഗ്ലാമറസായി ഫോട്ടോഷൂട്ട് നടത്തിയ ഇന്ത്യയിലെ കപ്പിൾസ്, ചത്രങ്ങൾ കാണാം

  നല്ല വിദ്യാഭ്യാസം വേണം, മോഡേണ്‍ ഡ്രസ് ഇടണം, നന്നായി സംസാരിക്കണം, എപ്പോഴും ചിരിക്കണം അങ്ങനെ നിരവധി ആഗ്രഹങ്ങളായിരുന്നു. ഇതൊന്നും ഇല്ലാത്ത ആളെ കെട്ടേണ്ടി വന്നു. അച്ഛനടക്കമുള്ളവരുടെ വിഷമം കാണേണ്ടി വരുമെന്നത് കൊണ്ട് താന്‍ സന്തോഷം അഭിനയിച്ച് അദ്ദേഹത്തിനൊപ്പം ജീവിക്കുകയായിരുന്നു എന്ന് തുടങ്ങി അഞ്ജലി പറഞ്ഞതെല്ലാം ശിവന്‍ കേട്ടോണ്ട് നില്‍ക്കുകയാണ്. പ്രണയം നിറഞ്ഞ് നിന്ന ശിവന്റെ മനസില്‍ സങ്കടം അണപ്പൊട്ടിയത് പോലെ ഒഴുകി. ഇതോടെ ആരാധകരും ശിവന് പിന്തുണയുമായി എത്തി.

  ശിവേട്ടന്‍ കരയുമ്പോള്‍ കരയുകയും ചിരിക്കുമ്പോള്‍ ചിരിക്കുകയും ചെയ്യുന്ന ഒരു പ്രത്യേക തരം അസുഖം ഉണ്ടെനിക്ക്. അഞ്ജലി പറയുന്നത് മുഴുവന്‍ കേട്ടിട്ട് പോ മുഴുവന്‍ കേട്ടിട്ട് പോ ശിവേട്ടാ എന്ന് ഒരു ആയിരം തവണ മനസ്സില്‍ പറഞ്ഞു. ശിവേട്ടന്‍ കരഞ്ഞപ്പോള്‍ ഞാനും കരഞ്ഞു പോയി. ഇന്നത്തെ എപ്പിസോഡില്‍ വല്ലാതെ സങ്കടപ്പെടുത്തുന്നുണ്ട്. എങ്കിലും അഞ്ജലിയും ശിവനും തമ്മില്‍ പിരിഞ്ഞ് നില്‍ക്കുന്നതോ വേര്‍പിരിയുന്നതോ കാണാന്‍ സാധിക്കില്ലെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്.

  അതേ സമയം ശിവനായി അഭിനയിക്കുന്ന സജിന് വലിയ പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്. ശിവേട്ട നിങ്ങള്‍ ഇങ്ങനെ ഒന്നും അഭിനയിക്കല്ലേ കരഞ്ഞു പോകുമെന്നാണ് ഭൂരിഭാഗം പേര്‍ക്കും പറയാനുള്ളത്. സാന്ത്വനത്തില്‍ വേറെ ആരു കരഞ്ഞാലും കുഴപ്പമില്ല പക്ഷേ ശിവേട്ടന്‍ കരഞ്ഞാല്‍ ഞങ്ങളും കരയുമെന്ന് ആരാധകര്‍ ഉറപ്പിച്ച് പറയുന്നു. സജിന്‍ ചേട്ടന്‍ നിങ്ങള്‍ വേറെ ലെവല്‍ ആണ് മനുഷ്യ. എവിടെ ആയിരുന്നു ഇത്രേം കാലമെന്നാണ്? മറ്റ് ചിലര്‍ ചോദിക്കുന്നത്.

  സജിന്‍ ചേട്ടാ.. നിങ്ങളൊരു അത്ഭുതപ്പെടുത്തുന്ന നടനാണ്. കണ്ണുകള്‍ പോലും അഭിനയത്തില്‍ മുഴുകി പോയി. കാണുന്നവരെ ഒരേ പോലെ ചിരിപ്പിക്കാനും കരയിപ്പിക്കാനും സാധിക്കുന്നെങ്കില്‍, അവിടെ ആണ് ഒരു നല്ല നടന്റെ വിജയം. മിനിസ്‌ക്രീനിലെ ഏറ്റവും മികച്ച നടനാണ് നിങ്ങള്‍. ബിഗ് സ്‌ക്രീനിലേക്കുള്ള നിങ്ങളുടെ പ്രവേശനത്തിന് വേണ്ടി ഞങ്ങള്‍ കാത്തിരിക്കുകയാണ്. എന്ന് തുടങ്ങി മുന്‍പ് ലഭിച്ചതിലും പിന്തുണയാണ് ഒരൊറ്റ സീനിലൂടെ സജിന് ലഭിച്ചിരിക്കുന്നത്.

  ഇന്നത്തെ എപ്പിസോഡ് കണ്ട് സത്യത്തില്‍ ഇത് സീരിയല്‍ ആണെന്ന് മറന്ന് കരഞ്ഞു പോയി. ഈ സീരിയലിലെ ഹൃദയ സ്പര്‍ശിയായ ഏറ്റവും നല്ല സീന്‍ ആണിതെന്നാണ് മറ്റ് ചിലര്‍ പറയുന്നത്. അതേ സമയം അഞ്ജു പറഞ്ഞതിലെ സത്യമെന്താണെന്ന് ശിവന്‍ അറിയാന്‍ വൈകി പോകരുതെന്ന നിര്‍ദ്ദേശമാണ് ആരാധകര്‍ക്കുള്ളത്. ഇനിയും തെറ്റിദ്ധാരണ വിചാരിച്ച് ശിവന്‍ അഞ്ജലിയെ അവളുടെ വീട്ടില്‍ കൊണ്ട് ചെന്ന് ആക്കരുത്. അഞ്ജലിയുടെ അമ്മയും ജയന്തിയും മറ്റൊരാളെ കൊണ്ട് വിവാഹം കഴിപ്പിക്കണമെന്ന് ആഗ്രഹിച്ചതിനൊക്കെ ശിവന്‍ സമ്മതം മൂളാന്‍ സാധ്യതയുണ്ടെന്നും ആരാധകര്‍ ചൂണ്ടി കാണിക്കുന്നു.

  സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്

  ഇപ്പോള്‍ ചെറിയ രീതിയില്‍ തുടങ്ങിയ അവരുടെ പ്രണയം മനോഹരമായി പോവുന്നുണ്ട്. കുറച്ച് കാലം കൂടി ഇതുപോലെ മുന്നോട്ട് പോയിട്ട്, ഏറ്റവും മികച്ച ദമ്പതിമാരെ പോലെ ഇരുവരും മാറുന്നത് കാണാനാണ് ഞ്ങ്ങള്‍ കാത്തിരിക്കുന്നതെന്ന് ആരാധകര്‍ പറയുന്നു. എന്തായാലും പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത ട്വിസ്റ്റാണ് സാന്ത്വനം കുടുംബത്തില്‍ ഉണ്ടായിരിക്കുന്നത്.

  Read more about: serial
  English summary
  Santhwanam Serial Promo: Anjaly Opens Up About Her Condition
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X