ശിവനും അഞ്ജലിയും പ്രണയത്തിന്റെ നെറുകയില്‍; സ്വാന്തനം വീട് സാക്ഷിയാവുന്നത് വലിയൊരു പ്രണയ നിമിഷങ്ങള്‍ക്ക്

കുടുംബവിളക്കിന് ശേഷം ടിആര്‍പി റേറ്റിങ്ങില്‍ ഉയര്‍ന്ന് നില്‍ക്കുകയാണ് സ്വാന്തനം. ഏഷ്യാനെറ്റിലെ ഏറ്റവും ഹിറ്റ് പരമ്പരയായി വളരെ വേഗം സ്വാന്തനമെത്തി. അഞ്ജലിയും ശിവനും തമ്മിലുള്ള പ്രണയമാണ് യുവാക്കള്‍ക്കിടയില്‍ സീരിയലിന് ജനപ്രീതി നേടി കൊടുത്തത്. സ്വാന്തനം കുടുംബത്തിലെ മൂന്നാമനായ ശിവന് അപ്രതീക്ഷിതമായിട്ടാണ് അഞ്ജലിയെ വിവാഹം കഴിക്കേണ്ടി വന്നത്.

ശിവന്റെ മുറപെണ്ണ് ആയിരുന്നെങ്കിലും അഞ്ജലി വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചത് ചേട്ടന്‍ ഹരിയെ ആയിരുന്നു. ഹരി അപര്‍ണയുമായി പ്രണയത്തിലായതോടെയാണ് കഥ മാറുന്നത്. പിതാവിന്റെ നിര്‍ബന്ധത്തില്‍ അഞ്ജലിയും ചേട്ടന്റെയും ചേടത്തിയുടെയും നിര്‍ബന്ധത്തില്‍ ശിവനും തമ്മില്‍ വിവാഹിതരായി. തുടക്കത്തില്‍ രണ്ട് ശത്രുക്കളെ പോലെ കഴിഞ്ഞിരുന്നവര്‍ തമ്മില്‍ പ്രണയം ആരംഭിച്ചതാണ് കഴിഞ്ഞ എപ്പിസോഡില്‍ കാണിച്ചത്.

shivan-anjaly

ശിവന്റെ പിറന്നാളിന് സമ്മാനം വാങ്ങാനായി മോതിരം പണയം വെക്കാന്‍ അഞ്ജലി ശ്രമിച്ചതും അതുമായി ബന്ധപ്പെട്ട് വലിയ പ്രശ്‌നം ഉണ്ടാവുകയും ചെയ്തു. ഇതിനിടെ അഞ്ജലിയുടെ അമ്മ സാവിത്രിയ്ക്ക് സുഖമില്ലാതെ വന്നതോടെ ഒരാഴ്ച അവിടെ നില്‍ക്കാന്‍ വരണമെന്ന ആവശ്യവുമായി പിതാവ് എത്തി. അച്ഛന്റെ കൂടെ പോവാനൊരുങ്ങിയ അഞ്ജലിയെ ഒടുവില്‍ ശിവന്‍ തന്നെയാണ് വീട്ടില്‍ കൊണ്ട് വിടുന്നത്.

ഭാര്യയുടെ വീട്ടിലെത്തിയ ശിവന് അവിടെ പഴി കേള്‍ക്കേണ്ടി വന്നെങ്കിലും ഒരക്ഷരം മിണ്ടാതെ ഇറങ്ങി പോന്നു. മകള്‍ ഇഷ്ടമില്ലാത്ത ആളെ വിവാഹം കഴിച്ചെന്ന് കരുതി മറ്റൊരു വിവാഹം കഴിക്കാന്‍ അഞ്‌ലിയെ നിര്‍ബന്ധിക്കുകയാണ് സാവിത്രി. ഇതറിഞ്ഞ് ശിവനെ വിളിച്ച് വരുത്തി അഞ്ജലി വീണ്ടും സ്വാന്തനം വീട്ടിലേക്ക് തിരിച്ച് പോന്നിരിക്കുകയാണ്. അമ്മയ്ക്കും കസിന്‍ സഹോദരി ജയന്തിയ്ക്കും ചുട്ടമറുപടിയാണ് അഞ്ജലിയും ശിവനും നല്‍കിയത്.

ഇതോടെ ഇരുവരും തമ്മിലുള്ള പ്രണയത്തെ കുറിച്ചാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. സ്വന്തം വീട്ടിലേക്ക് പോവനൊരുങ്ങിയപ്പോഴാണ് അഞ്ജലിയ്ക്ക് ശിവനെ കാണാതെ ഇരിക്കാന്‍ പറ്റില്ലെന്ന് മനസിലായി തുടങ്ങിയത്. അഞ്ജലി പോയതിന് ശേഷമാണ് അവളില്ലാതെ ഉറങ്ങാന്‍ പോലും സാധിക്കുന്നില്ലെന്ന് ശിവനും ബോധ്യമായത്. ഇതോടെ ഇരുവരും തമ്മിലുള്ള പ്രണയത്തിന്റെ ആഴം കൂടി വരികയാണ്.

Recommended Video

ടൈം കളയാതെ 10 കാശുണ്ടാക്കി വീട്ടുകാർക്ക് മുട്ടായി വാങ്ങി കൊടുക്ക്

ഇനിയുള്ള എപ്പിസോഡുകളില്‍ ശിവാഞ്ജലി പ്രണയം ശക്തമാവട്ടേ എന്ന് ആശംസിക്കുകയാണ് ആരാധകര്‍. പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കാതെ കഥ വേഗം പറഞ്ഞ് പോവുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. മറ്റ് പരമ്പരകള്‍ കഥ വലിച്ച് നീട്ടുമ്പോള്‍ സ്വാന്തനം മാതൃകയാവുകയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X