'ശിവാജ്ഞലിമാർ പുതിയ ജീവിതത്തിലേക്കും ജയന്തി പെരുവഴിയിലേക്കും'; ത്രില്ലടിപ്പിക്കുന്ന സാന്ത്വനം പ്രമോ എത്തി!

മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് സാന്ത്വനം. കൂട്ടുകുടുംബത്തിലെ ഹൃദയസ്പർശിയായ ബന്ധങ്ങൾ അതിന്റെ തീവ്രതയോടെ സാന്ത്വനം സ്‌ക്രീനിലേക്ക് എത്തിക്കുന്നുണ്ട്. ഒരു വീട്ടിലെ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും സ്‌ക്രീനിലേക്ക് മനോഹരമായി പറിച്ചുനടാൻ പരമ്പരയ്ക്ക് കഴിയുന്നുണ്ട്. അതോടൊപ്പം തന്നെ പരമ്പര ശിവൻ-അഞ്ജലി എന്നീ ജോഡികളെ ശിവാഞ്ജലി എന്ന പേരിൽ മലയാളികൾക്ക് സമ്മാനിക്കുകയും ചെയ്തു. ഇതിനോടകം തന്നെ സോഷ്യൽമീഡിയയിലും മറ്റും ശിവാഞ്ജലി നിരവധി ആരാധകരെ സ്വന്തമാക്കിക്കഴിഞ്ഞു.

​ഗർഭിണിയായ അപർണയെ സഹായിക്കാൻ അച്ഛൻ തമ്പി വിളിച്ച് വരുത്തിയ ലക്ഷ്മി അപ്പച്ചി സാന്ത്വനം വീട്ടിലുണ്ടാക്കിയ പുകിലുകൾ കുറച്ചൊന്നുമായിരുന്നില്ല. സഹായിക്കാനെന്ന വ്യാജേന സാന്ത്വനത്തിൽ കയറി കൂടിയ ലച്ചു അപ്പച്ചി വീടിനെ രണ്ടാക്കാൻ പരാമാവധി ശ്രമിച്ചു. പക്ഷെ ഒത്തൊരുമ ഉള്ളതുകൊണ്ട് മാത്രം ലച്ചു അപ്പച്ചിക്ക് സാന്ത്വനത്തിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല. അപർണയ്ക്ക് ലച്ചു അപ്പച്ചിയോട് ഉണ്ടായിരുന്ന സ്നേഹം കൂടി നഷ്ടമാവുകയും ചെയ്തു.

ജയന്തി ഉണ്ടാക്കിയ ​ഗുലുമാലും കുത്തിതിരിപ്പും

ലച്ചു അപ്പച്ചി പോയ ശേഷം അപർണയെ കാണാൻ എത്തി ജയന്തി ഉണ്ടാക്കിയ ​ഗുലുമാലും കുത്തിതിരിപ്പും ലില്ലറയൊന്നുല്ല അപർണയേയും സാന്ത്വനം കുടുംബത്തേയും പ്രശ്നത്തിലാക്കിയത്. ബാലനേയും ദേവിയേയും കുറിച്ച് ഇല്ലാക്കഥകൾ മെനഞ്ഞാണ് അപർണയെന്ന അപ്പുവിനോട് ജയന്തി പറഞ്ഞത്. സംഭവം കേട്ട് തലകറങ്ങി വീണ അപ്പു ആശുപത്രിയിലും കഴിയേണ്ടി വന്നു. ഇപ്പോൾ അച്ഛനും അമ്മയ്ക്കുമൊപ്പം അമരാവതിയിലാണ് അപ്പുവുളളത്. അതേസമയം അപ്പുവിനെ കാണാൻ എത്തിയ ദേവിയേയും ബാലനേയും കുഞ്ഞുങ്ങളില്ലാത്ത ഭാ​ഗ്യകെട്ടവരാണെന്ന് പറഞ്ഞ് തമ്പിയുടെ മൂത്ത സഹോദരി കളിയാക്കിയിരുന്നു.

ശിവാഞ്ജലിമാർ ജീവിച്ച് തുടങ്ങാൻ പോകുന്നു

അന്ന് അപ്പുവാണ് അച്ഛന്റെ പെങ്ങളോട് ദേവിക്കും ബാലനും വേണ്ടി വാദിച്ചത്. അപർണയ്ക്ക് ഹരിയുടെ കുടുംബത്തോടുള്ള സനേഹം എത്രത്തോളമാണെന്ന് ദേവിക്ക് വേണ്ടി സംസാരിച്ച അപർണയുടെ വാക്കുകളിൽ നിന്നും വ്യക്തമായിരുന്നു. ഏറെ നാളുകളായുള്ള സംഘർഷാവസ്ഥകൾ അവസാനിച്ച് സന്തോഷത്തിന്റെ നാളുകൾ വീണ്ടും വന്നെത്താൻ പോകുന്നുവെന്ന് സൂചന നൽകി പുതിയ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് സീരിയൽ അണിയറപ്രവർത്തകർ. ഇനി മുതൽ വരുന്ന എപ്പിസോഡുകളിൽ ശിവാഞ്ജലി പ്രണയം കൂടുതൽ തീവ്രമായി കാണാനും സാധിക്കും.

ജയന്തി പെരുവഴിയിലേക്ക്

അതേസമയം സാന്ത്വനം വീട്ടിൽ ഇത്തിൾകണ്ണിയായി കയറിപറ്റി പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്ന ജയന്തിയുടെ യഥാർഥ മുഖം സാന്ത്വനത്തിലെ അം​ഗങ്ങൾ തിരിച്ചറിയുന്നതും ഭർത്താവ് സേതു അടക്കമുള്ളവർ ജയന്തിയെ ഉപേക്ഷിക്കുന്നതും പുതിയ പ്രമോയിൽ കാണാം. ജയന്തിക്ക് തിരിച്ചടി ലഭിക്കുന്ന എപ്പിസോഡുകൽ കാണാൻ നാളുകളായി സാന്ത്വനം പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു. 'ഏറെ കാത്തിരിപ്പായിരുന്നു ഈ നിമിഷത്തിനുവേണ്ടി. കാണാൻ കൊതിച്ചതും ഇനി കാണാൻ കാത്തിരിക്കുന്നതും, അങ്ങനെ ജയന്തിയുടെ കാര്യത്തിൽ തീരുമാനം ആയതിൽ സന്തോഷിക്കുന്നു, ഇതാണ് ഞങ്ങൾ ശിവാജ്ഞലി ആരാധകർ കാത്തിരുന്ന നിമിഷം. ജയന്തി പെരുവഴിയിലായത് പൊളിച്ചു' തുടങ്ങിയ കമന്റുകളാണ് പുതിയ പ്രമോയ്ക്ക് ലഭിക്കുന്നത്.

സാന്ത്വനം വീണ്ടും ജനപ്രിയമാകുന്നു

തമിഴ് പരമ്പരയായ പാണ്ഡ്യൻ സ്റ്റോഴ്സിന്റെ റീമേക്കാണ് സാന്ത്വനം. ഒരു പലചരക്ക് കട നടത്തുന്ന ജേഷ്ഠാനുജന്മാരുടെ കഥയാണ് പരമ്പര പറയുന്നത്. വീട്ടിലെ ജേഷ്ഠനായ ബാലചന്ദ്രനും ഭാര്യയും കുട്ടികൾ വേണ്ടെന്നുവച്ച് അനിയന്മാരെ സ്വന്തം മക്കളായി വളർത്തുകയാണ്. അവരുടെ മനോഹരമായ ബന്ധങ്ങളും, കൂട്ടുകുടുംബത്തിലെ സന്തോഷമായ നിമിഷങ്ങളും മറ്റുമാണ് പരമ്പര മനോഹരമായാണ് സ്‌ക്രീനിലേക്ക് പകർത്തുന്നത്. വ്യത്യസ്തമായ പേരുകളിൽ ഇന്ത്യയിലെ ഏഴോളം ഭാഷകളിൽ പരമ്പര മികച്ച റേറ്റിംഗോടെ മുന്നോട്ട് പോകുന്നുണ്ട്. ചിപ്പി, ​ഗോപിക അനിൽ, സജിൻ തുടങ്ങിയവരാണ് സാന്ത്വനത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകളിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ളതും സാന്ത്വനത്തിനാണ്.

Read more about: Santhwanam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X