ഇതുവരെ നേരിടാത്ത പ്രശ്നങ്ങളിലൂടെ സാന്ത്വനം, 'കുടുംബത്തിലെ എല്ലാവരും നന്മ മരങ്ങളാകില്ലല്ലോയെന്ന്' ആരാധകർ!

ജനപ്രീതിയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന മലയാളം ടെലിവിഷൻ പരമ്പരകളിൽ ഒന്നാണ് സാന്ത്വനം. കൃഷ്ണ സ്റ്റോഴ്‌സ് എന്ന പലചരക്ക് കട നടത്തുന്ന സാന്ത്വനം കുടുംബമാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങൾ. വീട്ടിലെ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും സ്‌ക്രീനിലേക്ക് മനോഹരമായി എത്തിക്കാൻ പരമ്പരയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

പരമ്പരയിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളൊക്കെയും മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരരാണ്. ചടുലമായ കഥാമുഹൂർത്തങ്ങളാണ് പരമ്പരയെ കൂടുതൽ പ്രേക്ഷകപ്രിയമുള്ളതാക്കി മാറ്റിയത്.

സാന്ത്വനം വീട്ടിലെ ഹരി, അപർണ്ണയെ പ്രണയിച്ച് വിവാഹം കഴിച്ചതാണ്. അപർണ്ണയുടെ അച്ഛനായ തമ്പി അന്നുമുതൽ സാന്ത്വനം വീടുമായി സ്വരച്ചേർച്ചയിൽ അല്ല. ശേഷം പല പ്രശ്‌നങ്ങളും തമ്പി ആ വീട്ടിൽ ഉണ്ടാക്കിയിട്ടുണ്ട്. അത് കുടുംബം തരണം ചെയ്തിട്ടുമുണ്ട്.

വീണ്ടും സാന്ത്വനം കുടുംബത്തിൽ പ്രശ്‌നങ്ങളുണ്ടാക്കാനുള്ള ശ്രമത്തിലാണ് തമ്പി. പണം കയ്യിൽ ഇല്ലാത്തവനെ മുതലെടുക്കുന്ന തന്ത്രമാണ് തമ്പി വീണ്ടും പയറ്റാൻ ഉദ്ദേശിക്കുന്നത്. ഇതിന് മുൻപേ ഇത്തരത്തിലുള്ള ശ്രമങ്ങൾ തമ്പി നടത്തിയിരുന്നുവെങ്കിലും അവയൊന്നും വിജയം കണ്ടിരുന്നില്ല.

ഇതുവരെ അഭിമുഖീകരിക്കാത്ത പ്രശ്നങ്ങളിലൂടെ സാന്ത്വനം

ഇപ്പോൾ വീണ്ടും പുതിയ തന്ത്രങ്ങൾ തമ്പി മെനയുന്നുണ്ട്. കുഞ്ഞ് അനിയന്മാർക്ക് വേണ്ടിയും അവരെ നോക്കി വളർത്തുന്നതിനും വേണ്ടിയാണ് ബാലനും ദേവിയും കുഞ്ഞുങ്ങൾ പോലും വേണ്ടായെന്ന് വെച്ച് ജീവിതം മുന്നോട്ട് ജീവിച്ചത്.

അതേസമയം അവരെല്ലാം വളർന്ന് വിവാഹിതരായപ്പോൾ അതിന്റെ പേരിൽ പോലും കുത്തുവാക്കുകൾ പലപ്പോഴും ബാലനും ദേവിക്കും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. മരുമക്കൾ നിരവധി പ്രശ്നങ്ങൾ സാന്ത്വനം വീട്ടിൽ ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ചേട്ടനും അനിയന്മാരും ഒറ്റക്കെട്ടായതിനാൽ അവയെസല്ലാം ഫലം കാണാതെ പോവുകയാണ്.

സ്വത്ത് ബാലന്റെ പേരിലേക്ക് മാറ്റുന്നു

കഴിഞ്ഞ ദിവസം വരെ ശിവന്റെ തുടർ പഠനമായിരുന്നു സാന്ത്വനം വീട്ടിലെ പ്രധാന പ്രശ്നം. ശിവന് തുടർ വിദ്യാഭ്യാസം നൽകി മുന്നിലേക്ക് കൊണ്ടുവരണമെന്നത് ഭാര്യ അ‍ഞ്ജലിയുടെ ആ​ഗ്രഹമാണ്. എന്നാൽ‌ തുടർ പഠനത്തിനോട് ശിവന് താൽപര്യമില്ല.

പതിയെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി ശിവനെ തന്റെ വഴിക്ക് കൊണ്ടുവരാനാണ് അഞ്ജലിയുടെ ശ്രമം. സ്റ്റഡി ട്രാക്ക് വിജയകരമായി മുന്നോട്ട് പോകുമ്പോൾ പുതിയൊരു ട്വി‌സ്റ്റ് കൂടി സാന്ത്വനം വീട്ടിൽ സംഭവിക്കാൻ പോകുന്നുവെന്നാണ് പുതിയ പ്രമോയിൽ നിന്നും മനസിലാ​കുന്നത്.

പതിവായി എല്ലായിടത്തും സംഭവിക്കുന്ന സ്വത്തിനെ ചൊല്ലിയുള്ള തർക്കവും വഴക്കുമാണ് ഇനി വരുന്ന ആഴ്ച സാന്ത്വനം എപ്പിസോഡുകളിൽ കാണാൻ സാധിക്കുക എന്നാണ് പുതിയ പ്രമോ സൂചിപ്പിക്കുന്നത്.

അതൃപ്തി പ്രകടിപ്പിച്ച് കുടുംബാം​ഗങ്ങൾ

സ്വത്ത് ബാലന്റെ പേരിൽ എഴുതിവെക്കാനുള്ള തീരുമാനം എല്ലാവരേയും അറിയിച്ചത് മുതൽ അഞ്ജലിയുടെ അമ്മയും അപർ‌ണയുമെല്ലാം അസ്വസ്ഥരാണ്. എല്ലാ സ്വത്തും മൊത്തമായി ബാലന്റെ പേരിൽ എഴുതുന്നത് ശരിയല്ലെന്നാണ് അഞ്ജലിയുടെ അമ്മയും അപർണയും പറയുന്നത്.

സ്വത്ത് വിഷയം വലിയ പ്രശ്നങ്ങൾ വരും ദിവസങ്ങളിൽ വീട്ടിൽ സൃഷ്ടിക്കുമെന്നും പുതിയ പ്രമോയിൽ നിന്നും വ്യക്തമാണ്. പുതിയ പ്രമോ സാന്ത്വനം ആരാധകരും സ്വീകരിച്ച മട്ടാണ്.

'സന്തോഷവും സങ്കടവും പരാതികളും ചേർന്നുള്ള എപ്പിസോഡുകൾ കട്ട വെയിറ്റിങ്, അയ്യോ പുതിയ പ്രശ്നങ്ങൾ തുടങ്ങിയോ.... ഇത് വേ​ഗം 2 ആഴ്ചകൊണ്ട് തീർക്കണെ.... എന്നിട്ട് ഒരു അടിപൊളി ഓണം ‌എപ്പിസോഡ് വേണം, ഇപ്പോൾ എല്ലാവരുടെയും തനിസ്വരൂപം മനസിലായി. ഒത്തൊരുമയാണ് ഈ സീരിയലിൽ ഇഷ്ടപ്പെട്ട ഭാ​ഗം.'

പുതിയ പ്രമോയ്ക്കും മികച്ച പ്രതികരണം

'എന്തുപ്രശ്നം വന്നാലും ശിവാഞ്ജലി ഒന്നായിരിക്കും....അതാണ് ആശ്വസം, സ്റ്റഡി ട്രാക്ക് വിടല്ലേ...., എപ്പോഴും സന്തോഷം മാത്രം പോരല്ലോ.... ഇടയ്ക്ക് ഇങ്ങനെ ഒക്കെ ഉണ്ടെങ്കിലല്ലേ കാണാൻ ഒരു രസമുള്ളു.'

'പിന്നെ ഒരു കൂട്ടുകുടുംബത്തിലെ എല്ലാവരും നന്മ മരങ്ങൾ ആകില്ലല്ലോ' തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് സാന്ത്വനത്തിന്റെ പുതിയ പ്രമോയ്ക്ക് ലഭിക്കുന്നത്.

Read more about: Santhwanam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X