For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശിവാഞ്ജലി പ്രണയത്തിനിടയില്‍ ആ സംഭവം നടക്കുന്നു; ശങ്കരനെയും സാവിത്രിയെയും വീട്ടില്‍ നിന്ന് പുറത്താക്കി തമ്പി

  |

  പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിച്ചിരുന്നത് പോലെ കിടിലന്‍ കഥാമൂഹുര്‍ത്തങ്ങളുമായിട്ടാണ് സാന്ത്വനം സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നത്. പിണക്കത്തിലായിരുന്ന ശിവനും അഞ്ജലിയും അടുപ്പത്തിലായി. എന്നാല്‍ സാന്ത്വനം വീട്ടിലേക്ക് മറ്റ് ചില പ്രശ്‌നങ്ങള്‍ കടന്ന് വരുന്നതാണ് ഇനിയുള്ള എപ്പിസോഡുകളിലെ ഹൈലൈറ്റ്. അഞ്ജലിയുടെ മാതാപിതാക്കളെ തമ്പി വീട്ടില്‍ നിന്ന് ഇറക്കി വിടുന്നതും ഇതറിഞ്ഞ് ശിവന്‍ ചോദിക്കാന്‍ വരുന്നതുമെല്ലാമാണ് കാണിക്കുന്നത്. കടമുള്ള പന്ത്രണ്ട് ലക്ഷം രൂപ അടയ്ക്കാന്‍ ഒരു ദിവസം സമയമാണ് തമ്പി നല്‍കിയത്.

  ആ സമയം കൊണ്ട് പണം കണ്ടെത്താന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു ശങ്കരന്‍. ഒടുവില്‍ തമ്പി വന്ന് വീട്ടില്‍ നിന്ന് ഇരുവരെയും ഇറക്കി വിടുന്നതാണ് പ്രൊമോ വീഡിയോയില്‍ കാണിക്കുന്നത്. ഇനി അധികം സംസാരം ഒന്നും വേണ്ടെന്ന് പറഞ്ഞ് ഗുണ്ടകളുമായി വന്നാണ് തമ്പി ശങ്കരനെ വീട്ടില്‍ നിന്നും ഇറക്കി വിടുന്നത്. എന്നാല്‍ തമ്പിക്ക് ശങ്കരമാമനെ ഒന്നും ചെയ്യാന്‍ ആവില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ശങ്കരമാമന് ചങ്കൂറ്റവും നട്ടെല്ലും ഉള്ള ഒരു മരുമകന്‍ ഉണ്ട്. അവന്‍ എല്ലാം നോക്കിക്കോളൂം.

  thambi-

  എങ്കിലും ഇപ്പോഴത്തെ ശങ്കരമാമ്മടെയും സാവത്രി അമ്മായിയുടെയും അവസ്ഥ കാണുമ്പോള്‍ ശരിക്കും സങ്കടം വരുന്നുണ്ട്. ഇതിന് പിന്നില്‍ കളിച്ചത് ജയന്തി ആണെന്ന് അവര്‍ അറിയണം. പ്രതേകിച്ച് സാവത്രി അമ്മായി. ഇത്രയും കാലം മറ്റുള്ളവര്‍ക്ക് പാരയുമായി നടന്നതിന് സാവിത്രി ജയന്തിയ്ക്ക് കൂട്ട് നിന്നു. എന്നാല്‍ തന്നെ അവള്‍ ചതിക്കുകയായിരുന്നുവെന്ന് സാവിത്രി മനസിലാക്കണം. അതിന് ശേഷമായിരിക്കും സാന്ത്വനം വീട്ടില്‍ ചില പുതിയ മാറ്റങ്ങള്‍ ഉണ്ടാവുക എന്ന് പ്രേക്ഷകര്‍ പറയുന്നു.

  അതേ സമയം ഈ ട്രാക്കിന്റെ അവസാനമെങ്കിലും അഞ്ജലി ഒരു ജോലിയെ കുറിച്ച് ചിന്തിക്കുന്നത് കാണിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. മുന്‍പ് പല തവണ വീട്ടമ്മയായി കഴിഞ്ഞാല്‍ മതിയെന്ന് അഞ്ജലി പറഞ്ഞിരുന്നു. പ്രായമായ അച്ഛന്റെയും അമ്മയുടെയും ഏകമകളാണ് അഞ്ജലി. വിവാഹം കഴിഞ്ഞെന്ന് കരുതി അവരോടുള്ള തന്റെ കടമ മറന്ന് പോവരുത്. നായികയെ സ്വന്തമായി സാമ്പത്തികമുള്ള അവസ്ഥിയില്‍ ആക്കണം. സംവിധായകന്‍ അഞ്ജലിയെ നല്ലൊരു ഭാര്യയും മരുമകളുമാക്കുന്നതിനൊപ്പം നല്ലൊരു മകളാക്കാനും ശ്രമിക്കണം. അല്ലാതെ കുലസ്ത്രീ ദേവിയെ പോലെ സ്വന്തം അമ്മയെ തിരിഞ്ഞു പോലും നോക്കാത്ത മകള്‍ ആക്കരുത്.

  നെടുമുടി വേണുവിനെ അവസാനമായി കാണാൻ മമ്മൂട്ടി എത്തിയപ്പോൾ

  anju-shivan

  പ്രൊമോ വീഡിയോയ്ക്ക് താഴെ സീരിയലില്‍ ശിവനായി അഭിനയിക്കുന്ന നടന്‍ സജിനെ കുറിച്ചാണ് കൂടുതല്‍ കമന്റുകളും വന്നിരിക്കുന്നത്. ഏഷ്യാനെറ്റ് നായകന്മാരില്‍ ഇത്രയും എളിമയുള്ള ഒരു നടന്‍ വേറെ ഉണ്ടാവില്ല. സജിന്‍ ചേട്ടന്‍ പൊളിയാണ്. അദ്ദേഹം ഫാന്‍സ് പേജുകളെ പിന്തുണയ്ക്കുന്ന രീതി വളരെ നല്ലതാണ്. അവരുടെ ആരാധകരുടെ അഭ്യര്‍ത്ഥന ഒരിക്കലും കേള്‍ക്കാത്ത കുറച്ച് നായകന്മാര്‍ ഉണ്ട്. അവരില്‍ ശിവട്ടേന്‍ മാസാണെന്ന് ചില ആരാധകര്‍ കുറിക്കുന്നു.

  പ്രശ്‌നങ്ങള്‍ ഒരു സൈഡിലൂടെ നടക്കുമ്പോള്‍ ശിവനും അഞജലിയും തമ്മിലുള്ള സ്‌നേഹം കൂടി വരികയാണ് മറു വശത്ത്. എന്നാല്‍ ശിവഞ്ജലിമാരുടെ സീന്‍ ഇങ്ങനെയല്ല എടുക്കേണ്ടതെന്ന് പറയുകയാണ് ആരാധകര്‍. ഇരുവരും തമ്മില്‍ കാര്യമായിട്ടുള്ള നല്ല ഡയലോഗുകളൊന്നും കൊടുക്കുന്നില്ല. രണ്ടാളും തമ്മില്‍ ഉള്ള ഇന്റിമസി ഫീല്‍ ചെയ്യണമെങ്കില്‍ ഇവരുടെ സംഭാഷണം നല്ലതായിരിക്കണം. പക്ഷേ ഇവിടെ ബിജിഎം കൊണ്ട് പിടിച്ചു നില്‍ക്കുകയാണ്. സത്യത്തില്‍ ശിവജ്ഞലിമാര്‍ക്ക് നല്ല ഡയലോഗ് കൊടുക്കുന്നില്ല. ഒരു വഴിപാടിന് എടുക്കുന്ന സീന്‍സ് പോലെയാണെന്ന് ചിലര്‍ ചൂണ്ടി കാണിക്കുന്നു. അതിലൊരു മാറ്റം വന്നാൽ റേറ്റിങ്ങിൽ വലിയൊരു വിപ്ലവമാവാൻ സാന്ത്വനത്തിന് സാധിക്കും.

  Read more about: serial
  English summary
  Santhwanam Serial Promo: Here's How Netizens Comments About Shankaran And Thambi's Issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X