'ഇങ്ങനെ രണ്ടിടത്താണ് കിടപ്പെങ്കില്‍ പ്രാര്‍ത്ഥിക്കാനല്ലേ പറ്റൂ'; ശിവേട്ടനെ നൈസായി ട്രോളി അഞ്ജലി
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് സാന്ത്വനം. ജനപ്രിയതയിലും കാഴ്ചക്കാരുടെ എണ്ണത്തിലും റെക്കോര്‍ഡ് നേട്ടമുള്ള സാന്ത്വനം സീരിയലിലെ കഥാപാത്രങ്ങളും പ്രേക്ഷകരുടെ കണ്‍മണികള്‍ തന്നെ. സ്‌നേഹവും വാശിയും കുറുമ്പും അടിപിടിയും ഒക്കെ നിറയുന്ന സാന്ത്വനത്തിലെ ബാലനും ശിവനും ഹരിയും ദേവിയേട്ടത്തിയും അഞ്ജലിയും അപ്പുവും കണ്ണനും എന്നും ഇതുപോലെ സ്‌നേഹമായി കഴിയണേ എന്നുമാത്രമാണ് ആരാധകരുടെ പ്രാര്‍ത്ഥന.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ സംഘര്‍ഷഭരിതമായ എപ്പിസോഡുകള്‍ക്കു ശേഷം ഇനി വരാന്‍ പോകുന്നത് ശിവാഞ്ജലിമാരുടെ കിടലന്‍ പ്രണയനിമിഷങ്ങളാണ്. ശിവന്റെ അപ്രതീക്ഷിതമായ ആദ്യ ചുംബനത്തിന് ശേഷം കിളി പോയ അവസ്ഥയിലായിരുന്നു അഞ്ജലി. സ്വപ്‌നമോ സത്യമോ എന്നു വിശ്വസിക്കാനാവാതെ അഞ്ജു തരിച്ചിരുന്നു എന്നായിരുന്നു പലരുടെയും കമന്റുകള്‍.

കുഞ്ഞുങ്ങള്‍ വാഴാത്ത വീടെന്ന വലിയ അപമാനത്തില്‍ നിന്നും മാറ്റമുണ്ടാകണമെന്ന് ബാലനും ദേവിയും പറയുമ്പോള്‍ അതേ ആഗ്രഹത്തിന്റെ പാതയിലാണ് അഞ്ജുവും ശിവനും ഇപ്പോള്‍. വീടു മുഴുവന്‍ കുഞ്ഞുങ്ങള്‍ വേണമെന്ന ബാലേട്ടന്റെയും ദേവിയേട്ടത്തിയുടെയും ആഗ്രഹം സഫലമാക്കണമെന്ന് ശിവന്‍ അഞ്ജലിയോട് പറയുമ്പോള്‍ ശിവനെ ട്രോളിക്കൊണ്ടുള്ള അഞ്ജുവിന്റെ മറുപടിയും രസകരമായിരുന്നു.
ഇങ്ങനെ കട്ടിലിലും നിലത്തുമായി എന്നും കിടക്കുകയാണെങ്കില്‍ പ്രാര്‍ത്ഥിച്ചിട്ടു കിടന്നുറങ്ങിക്കോളാനായിരുന്നു ഉപദേശം. ഇതുകേട്ട് ചമ്മിപ്പോയ ശിവന്‍ അഞ്ജലിയുടെ അടുത്ത് വന്നിരിക്കുന്നതും കൈകള്‍ ചേര്‍ത്ത് പിടിക്കുന്നതുമായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രമോയുടെ ഹൈലൈറ്റ്. നാണംകൊണ്ട് മുഖം ചുവന്ന അഞ്ജലിയുടെ അവസ്ഥ കണ്ട് കണ്ണുപൊത്തിയവര്‍ ഏറെ. ശിവനെ കളിയാക്കേണ്ടതില്ലായിരുന്നുവെന്ന് അഞ്ജലിക്ക് പിന്നെ തോന്നിക്കാണും.
അഞ്ജലിയുടെ കൈചേര്‍ത്ത് പിടിക്കുന്ന സീന്‍ നന്നായിട്ടുണ്ടായിരുന്നുവെന്നും ശിവേട്ടന്റെ നോട്ടവും ചിരിയും കണ്ട് നെഞ്ചിടിക്കുന്നുവെന്നുമായിരുന്നു ഇതുകണ്ട് പലരുടെയും കമന്റ്. റൊമാന്‍സ് വരുന്നില്ലെന്നായിരുന്നു ശിവേട്ടനെക്കുറിച്ചുള്ള ഇത്രനാളത്തെ പരാതി. എന്നാല്‍ ഇപ്പോള്‍ ശിവേട്ടന്റെ ഒന്നൊന്നര റൊമാന്‍സ് കണ്ട് അടിപൊളി എന്നാണ് ആരാധകര്‍ പറയുന്നത്. എപ്പിസോഡിനായി കട്ട വെയിറ്റിങ്ങിലാണ് ഇപ്പോള്‍ ഫാന്‍സ്.
ശിവാഞ്ജലിമാരുടെ പ്രണയനിമിഷങ്ങള്‍ക്ക് എന്നും വലിയ കാഴ്ചക്കാരാണ്. അങ്ങോട്ടുമിങ്ങോട്ടും ട്രോളി വളരെ രസകരമായാണ് പലപ്പോഴും ഇരുവരുടെയും സംസാരം. രണ്ടുപേരെയും കണ്ടിരുന്നാല്‍ തന്നെ ഒരു സുഖമാണെന്നാണ് വീഡിയോകളില്‍ ഏറ്റവും കൂടുതല്‍ വന്നിരിക്കുന്ന കമന്റ്.
ഇഷ്ടമില്ലാതെ ശിവനും അഞ്ജുവും കല്യാണം കഴിച്ചതാണെങ്കിലും ശിവന്റെ ആത്മാര്‍ത്ഥതയും കുടുംബത്തോടുള്ള സ്‌നേഹവും അഞ്ജലിയുടെ കണ്ണു തുറപ്പിച്ചു. വിദ്യാഭ്യാസം കുറവാണെങ്കിലും ശിവന്റെ കാഴ്ചപ്പാടുകളും ചിന്തയും വളരെ ഉയര്‍ന്നതു തന്നയാണെന്നാണ് സാന്ത്വനം കുടുംബത്തിലെ എല്ലാവരുടെയും അഭിപ്രായം. കുറച്ച് എടുത്തുചാട്ടമുണ്ടെന്നതൊഴിച്ചാല്‍ ശിവന്‍ ആളൊരു പാവമാണെന്നും മനസ്സ് നിറയെ സ്‌നേഹമാണെന്നും ദേവിയേട്ടത്തി അഞ്ജുവിനെ എപ്പോഴും ഉപദേശിക്കുമായിരുന്നു. അഞ്ജുവിന്റെ വീട്ടുകാരെയും സ്വന്തം അച്ഛനമ്മമാരെപ്പോലെയാണ് ശിവന്‍ നോക്കിക്കാണുന്നത്.
കീരിയേയും പാമ്പിനേയും പോലെ രണ്ട് ചേരിയില്‍ നിന്നവര്‍ ഒന്നായ സന്തോഷത്തിലാണ് ഇപ്പോള്‍ ഫാന്‍സുകാര്‍. സോഷ്യല്‍ മീഡിയയില്‍ ശിവാഞ്ജലിമാര്‍ക്കായി മാത്രം പ്രത്യേകം പേജുകളും യൂട്യൂബ് ചാനലുകളുമുണ്ട്. പലപ്പോഴും ഇവരുടെ പ്രണയനിമിഷങ്ങളുടെ വീഡിയോ യൂട്യൂബില്‍ ട്രെന്‍ഡിങ്ങാകാറുമുണ്ട്.

തമിഴ് പരമ്പരമായ പാണ്ഡ്യന്‍ സ്റ്റോറീസിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. മലയാളവും തമിഴും കൂടാതെ ഹിന്ദി, കന്നട, തെലുങ്ക്, ബംഗാളി, മറാത്തി ഭാഷകളിലും സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. നടി ചിപ്പി നിര്‍മ്മിക്കുന്ന പരമ്പര സംവിധാനം ചെയ്തിരിക്കുന്നത് ആദിത്യയാണ്.
Recommended Video
ദേവിയുടേയും ബാലന്റേയും സഹോദരന്മാരുടേയും കഥയാണ് സാന്ത്വനം. ഇവരുടെ കുടുംബത്തില്‍ നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്. ചിപ്പിയും രാജീവുമാണ് ദേവിയും ബാലനുമായി എത്തുന്നത്. ഗിരീഷ് നമ്പ്യാര്‍, സജിന്‍, അച്ചു എന്നിവരാണ് സഹോദരന്മാരുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരുടെ ഭാര്യമാരായാണ് ഗോപിക അനിലും രക്ഷാ രാജും എത്തുന്നത്.


Click it and Unblock the Notifications