കുറ്റപ്പെടുത്തിയവർക്ക് ശിവന്റെ കരുതൽ, സാന്ത്വനത്തിലെ അം​ഗങ്ങളുടെ സ്നേഹം തിരിച്ചറിഞ്ഞ് അപ്പു!

നിരവധി കുടുംബപ്രേക്ഷകരുള്ള പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. 2020 സെപ്റ്റംബറിലാണ് പരമ്പര ഏഷ്യാനെറ്റിൽ സംപ്രേഷണം ആരംഭിച്ചത്. തമിഴ് സീരിയൽ പാണ്ട്യൻ സ്റ്റോഴ്സിന്റെ റീമേക്ക് ആണ് ഈ പരമ്പര. ശിവാഞ്ജലി‌ എന്നറിയപ്പെടുന്ന സജിൻ, ഗോപിക അനിൽ എന്നിവരുടെ ജോഡിയാണ് സീരിയലിൽ ഏറ്റവും ജനപ്രിയമായത്. ചിപ്പി, രാജീവ് പരമേശ്വർ ​ഗോപിക അനിൽ, സജിൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സാന്ത്വനത്തിലേക്ക് തിരികെ വരാൻ ഒരുങ്ങി അപ്പു

സാന്ത്വനം വീട്ടിലെ ഹരിയുടെ ഭാര്യയായ അപർണ എന്ന അപ്പുവിന്റെ ഗർഭത്തോടെയാണ് സാന്ത്വനം വീട് സംഘർഷത്തിലേക്ക് നീങ്ങിയത്. വിവാഹത്തോടെ വീട്ടിൽ നിന്നും അകന്ന അപ്പു ഗർഭിണിയാണെന്ന് അറിഞ്ഞതോടെയാണ് വീട്ടുകാർ വീണ്ടും മകളെ വീട്ടിലേക്ക് എത്തിച്ചത്. തമ്പി എന്ന നാട്ടുപ്രമാണിയാണ് അപ്പുവിന്റെ അച്ഛൻ. മകൾ സമ്പന്നത കുറഞ്ഞ വീട്ടിലെ ഹരിയെ വിവാഹം കഴിച്ചത് അയാൾക്ക് ഒട്ടും ഇഷ്ടപ്പെടാത്തതാണ് മകളുമായുള്ള ബന്ധം മുറിയാനുള്ള കാരണമായത്. എന്നാൽ മകളും മരുമകനും വീട്ടിലേക്കെത്തിയപ്പോൾ അദ്ദേഹം വളരെയധികം സന്തോഷിക്കുന്നുമുണ്ട്. മരുമകനും മകൾക്കും സമ്മാനങ്ങൾ നൽകിയാണ് തമ്പി വരവേറ്റത്. ഇരുവരേയും വീട്ടിൽത്തന്നെ നിർത്താമെന്നാണ് തമ്പിയുടെ ആഗ്രഹവും. അതിന് ചെറിയ തടസങ്ങൾ നേരിട്ടപ്പോൾ കുറുക്കുവഴികളിലൂടെ അത് നടത്താനുള്ള പദ്ധതിയാണ് തമ്പിക്കുള്ളത്. മകളെ തിരികെ വീട്ടിലേക്ക് കൊണ്ട് വന്ന് തനിക്കൊപ്പം നിർത്താനാണ് തമ്പി ഇപ്പോൾ ശ്രമിക്കുന്നത്.

അപ്പുവിനെ പറഞ്ഞയക്കാതിരിക്കാൻ തമ്പി

തന്റെ സഹോദരിയും മകളും വരുന്നുണ്ടെന്ന് പറഞ്ഞാണ് തമ്പി അപർണയേയും ഹരിയേയും വീട്ടിലേക്ക് ക്ഷണിക്കാനായി സാന്ത്വനം വീട്ടിലെത്തുന്നത്. അമ്മയും അച്ഛനും വന്ന് വിളിച്ചപ്പോൾ കൂടെ പോകാൻ അപ്പുവിനും ആഗ്രഹം ഉണ്ടായിട്ടുണ്ട്. അത് അറിഞ്ഞുതന്നെയാണ് പൊക്കോളാൻ ഹരി പറയുന്നതും. തമ്പി മരുമകനായ ഹരിക്ക് കൊടുത്ത ബുള്ളറ്റ് ഹരിയുടെ ഇളയ അനിയനായ കണ്ണൻ അപകടത്തിൽ പെടുത്തിയതായിരുന്നു അടുത്തിടെ സാന്ത്വനത്തിലെ വലിയ പ്രശ്‌നം. തമ്പിയോടൊപ്പം സ്വന്തം വീട്ടിലേക്ക് പോയ അപർണ ഇപ്പോൾ സാന്ത്വനം വീട്ടിലെ അം​ഗങ്ങളുടെ കരുതലും സ്നേഹവും തിരിച്ചറിയുകയാണ്. അമ്മയോട് സാന്ത്വനം വീട്ടിലേക്ക് തിരികെ പോകാൻ ആ​ഗ്രഹിക്കുന്നതായും അപർണ പറയുന്നുണ്ട്. ഹരിയും മറ്റുള്ള അം​ഗങ്ങളും നൽകിയ സ്നേഹം എത്രത്തോളമാണെന്ന് അപ്പു തിരിച്ചറിയാൻ പോകുന്ന എപ്പിസോഡുകളാണ് ഇനി വരാൻ പോകുന്നത് എന്ന് തെളിയിക്കുന്ന പുതിയ പ്രമോ ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

Recommended Video

ഹണിമൂൺ പ്ലാൻ വെളിപ്പെടുത്തി | Apsara and Alby Exclusive Interview | Part 2 | Filmibeat Malayalam
ശിവനെ കൂടുതൽ അറിഞ്ഞ് സാവിത്രി

മാത്രമല്ല രോ​ഗാവസ്ഥയിലായ അഞ്ജുവിന്റെ അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതും ചികിത്സാ ചെലവ് വഹിക്കുന്നതുമെല്ലാം ശിവനാണ്. അഞ്ജുവിനെ ശിവൻ വിവാഹം ചെയ്ത സമയത്ത് ശിവനെ കുറിച്ച് മോശം അഭിപ്രായം ഉണ്ടായിരുന്ന വ്യക്തിയാണ് സാവിത്രി. തമ്പി സ്വന്തമാക്കിയ വീട് ശിവൻ സ്വന്തം റിസ്ക്കിൽ തിരകെ നേടി ശങ്കരനെ ഏൽപ്പിച്ചപ്പോഴാണ് സാവിത്രി മരുമകൻ ശിവനെ കൂടുതൽ അറിയുന്നത്. പലപ്പോഴും ജയന്തിയുടെ കുബു​ദ്ധിയാണ് സാവിത്രിയെ ശിവനിൽ നിന്നും അകറ്റിയത്. അ‍ഞ്ജു പോലും ശിവൻ സാവിത്രിയോടും ശങ്കരനോടും കാണിക്കുന്ന സ്നേഹം കണ്ട് അത്ഭുതപ്പെടുന്നതും പുതിയ പ്രമോയിൽ കാണാം. ശിവന്റെ സ്നേഹം സാവിത്രി തിരിച്ചറിയുന്ന രം​ഗങ്ങൾ കാണാൻ കാത്തിരിക്കുകയാണെന്നും അമ്മായിയമ്മ മരുമകൻ കോമ്പോ കാണാൻ ആ​ഗ്രഹമുണ്ടെന്നുമെല്ലാമാണ് സാന്ത്വനത്തിന്റെ പുതിയ പ്രമോയ്ക്ക് ലഭിക്കുന്ന കമന്റുകൾ.

Read more about: Santhwanam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X