സാന്ത്വനം ബ്രേക്ക് ആഘോഷമാക്കി താരങ്ങള്‍, വെക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍, കമന്‍റുകളുമായി ആരാധകരും

ചിത്രീകരണ തിരക്കുകളില്‍ നിന്നും മാറി ഇടവേള ആസ്വദിക്കുകയാണ് സാന്ത്വനം താരങ്ങള്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പാണ്ഡ്യന്‍ സ്റ്റോര്‍സിന്റെ മലയാള പതിപ്പാണ് സാന്ത്വനം. സാന്ത്വനം വീട്ടിലെ കുടുംബാംഗങ്ങളും അവരുടെ ജീവിതത്തിലെ സംഭവവികാസങ്ങളുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞതാണ്. പരമ്പരയ്ക്കായി അണിനിരക്കുന്ന താരങ്ങളും ഇതിനകം തന്നെ പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ലൊക്കേഷനില്‍ നിന്നും ബ്രേക്ക് പറഞ്ഞ് പോവുന്നതിനിടയില്‍ മനോഹരമായ വീഡിയോയിരുന്നു ബിജേഷ് അവനൂര്‍ പങ്കുവെച്ചത്. അച്ചു സുഗന്ദും ഗോപികയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. സേതുവേട്ടനും അഞ്ജലിയും കണ്ണനും ഒരുമിച്ചുള്ള വീഡിയോ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ബ്രേക്ക് ആഘോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരങ്ങളെല്ലാം. സാന്ത്വനം താരങ്ങളുടെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

ഗോപികയുടെ യാത്ര

ഗോപികയുടെ യാത്ര

അനിയത്തിക്കൊപ്പം യാത്രയിലാണ് ഗോപിക അനില്‍. സാന്ത്വനത്തിലെ അഞ്ജലിയെപ്പോലെ സദാസമയവും സംസാരിക്കുന്നയാളാണ് താനെന്ന് താരം പറഞ്ഞിരുന്നു. അഭിനേത്രി കൂടിയായ കീര്‍ത്തനയും തനിക്കൊപ്പം തിരുവനന്തപുരത്തുണ്ടെന്ന് താരം പറഞ്ഞിരുന്നു. കബനി സീരിയലില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ബാലതാരങ്ങളായി അഭിനയിച്ച് പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയിരുന്നു. അനിയത്തിക്കൊപ്പമുള്ള യാത്രയില്‍ കബനി താരങ്ങളെ കണ്ടുമുട്ടിയിരിക്കുകയാണ് ഗോപിക. കീര്‍ത്തനയായിരുന്നു ഈ വിശേഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഇതിനകം തന്നെ ഇവരുടെ ചിത്രങ്ങള്‍ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

യാത്രകള്‍

യാത്രകള്‍

സാന്ത്വനത്തിലെ ദേവിയെ അവതരിപ്പിക്കുന്ന ചിപ്പിയും യാത്രകളിലാണ്. പൊന്മുടിയില്‍ നിന്നുള്ള ചിത്രമായിരുന്നു താരം പോസ്റ്റ് ചെയ്തത്. സീരിയല്‍ പ്രേക്ഷകരുടെ സ്വന്ത്ം താരം കൂടിയാണ് ചിപ്പി. ചിപ്പിയുടെ ഭര്‍ത്താവായ രഞ്ജിതാണ് സാന്ത്വനം നിര്‍മ്മിക്കുന്നത്. ദേവിയേട്ടത്തിയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി ഏറ്റെടുക്കുകയായിരുന്നു. ഹരിയെ അവതരിപ്പിക്കുന്ന ഗിരീഷ് നമ്പ്യാരും യാത്രയ്ക്കിടയിലെ ചിത്രവുമായെത്തിയിട്ടുണ്ട്. ഇടുക്കി യാത്രയിലെ ചിത്രമായിരുന്നു ഗിരീഷ് നമ്പ്യാര്‍ പോസ്റ്റ് ചെയ്തത്.

വീഡിയോയുമായി സേതുവും കണ്ണനും

വീഡിയോയുമായി സേതുവും കണ്ണനും

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സേതുവും കണ്ണനും. ബിജേഷ് അവനൂരാണ് സേതുവിനെ അവതരിപ്പിക്കുന്നത്. കണ്ണനായെത്തുന്നത് അച്ചു സുഗന്ദാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇരുവരും. ലൊക്കേഷനിലെ രസകരമായ വീഡിയോകളുമായാണ് ഇരുവരും എത്താറുള്ളത്. സാന്ത്വനത്തിന് താല്‍ക്കാലികമായി ബ്രേക്കാണെന്നും വൈകാതെ തന്നെ തിരിച്ചെത്തുമെന്നുമായിരുന്നു ബിജേഷ് പറഞ്ഞത്. ഗിരീഷ് നമ്പ്യാര്‍ക്കൊപ്പമുള്ള രസകരമായ വീഡിയോയുമായാണ് അച്ചു എത്തിയത്.

Recommended Video

Sreekumaran Thampi about young stars
ഗിരീഷിന്റെ മകള്‍ക്കൊപ്പം

ഗിരീഷിന്റെ മകള്‍ക്കൊപ്പം

ഒന്ന് അഭിനയിക്കാൻ പറഞ്ഞതാ. ജീവിച്ചു കാണിച്ചു ഗൗരിക്കുട്ടി, അങ്ങനല്ലേ വരൂ... ഗിരീഷ്ന്റെയും, പാറുന്റെയും മോളല്ലേയെന്ന് പറഞ്ഞായിരുന്നു ക്യൂട്ട് വീഡിയോ ബിജേഷ് പങ്കുവെച്ചത്. ക്യൂട്ട് വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ലൊക്കേഷനിലെത്തിയ ദിവ്യയുടെ മകള്‍ക്കൊപ്പമുള്ള വീഡിയോയുമായും താരമെത്തിയിരുന്നു. ലൊക്കേഷനിലെ തമാശകളും തങ്ങളുടെ വീഡിയോയുമായുമെല്ലാം ബിജേഷ് എത്താറുണ്ട്.

Read more about: television
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X